"ഗവ. യു പി സ്കൂൾ മാടമ്പിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 63: വരി 63:


== ഓണാഘോഷം ==
== ഓണാഘോഷം ==
<gallery mode="packed">
എല്ലാവർഷവും സ്കൂളിൽ ഓണാഘോഷങ്ങൾ സംഘടിപ്പിക്കാറുണ്ട്. അത്തപൂക്കള മത്സരം, പുലികളി , തുമ്പിതുള്ളൽ, തിരുവാതിര, കലംതല്ലിപ്പൊട്ടിക്കൽ, വടംവലി തുടങ്ങി കായികവും വിനോദപരവുമായ നിരവധി മത്സരങ്ങൾ വിദ്യാർത്ഥികൾക്കായി നടത്താറുണ്ട്. എന്നാൽ ഈ കഴിഞ്ഞ രണ്ടു വർഷമായി നമ്മൾ ആരവങ്ങൾ ഇല്ലാതെ അവരവരുടെ വീടുകളിൽ ഓണം ആഘോഷിക്കുകയാണ്. എന്നാൽ കുട്ടികൾ ഓൺലൈൻ ആഘോഷങ്ങളിൽ കൂടുതൽ ഉത്സാഹം കാണിക്കുന്നതായി നമുക്ക് കാണാൻ കഴിഞ്ഞു,<gallery mode="packed">
പ്രമാണം:36460-onam1.jpeg
പ്രമാണം:36460-onam1.jpeg
പ്രമാണം:36460-onam2.jpeg
പ്രമാണം:36460-onam2.jpeg

00:02, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

എല്ലാ വർഷവും അദ്ധ്യയനവർഷാരംഭത്തിലെ പ്രവേശനോത്സവം മുതൽ സ്കൂളിൽ ആചരിക്കേണ്ടതും ആഘോഷിക്കേണ്ടതുമായ എല്ലാ ദിനങ്ങളും കൃത്യതയോടെ മികവുറ്റതാക്കി ആഘോഷിക്കുന്നു. പ്രവേശനോത്സവം, പരിസ്ഥിതിദിനം, ലോകാവയോജനദിനം,വായനാദിനം, ബഷീർദിനാചരണം ചാന്ദ്രദിനം,സ്വാതന്ത്ര്യദിനം ,ഓണാഘോഷം, അധ്യാപകദിനം, ഹിരോഷിമദിനം, നാഗസാക്കിദിനം, തുടങ്ങി എല്ലാ ദിനാചരണങ്ങളും പങ്കാളിത്തം കൊണ്ടും ആശയംകൊണ്ടും വിജയകരമായി സംഘടിപ്പിക്കാറുണ്ട്. സ്കൂളിലെ എല്ലാഅധ്യാപകരും ഒറ്റക്കെട്ടായി ഐക്യത്തോടെ പ്രവർത്തിക്കുന്നതുതന്നെയാണ് എല്ലാത്തിന്റെയും വിജയം.

പ്രവേശനോത്സവം

ഓരോ വർഷവും പ്രവേശനോത്സവം വളരെ ഗംഭീരമായി ആഘോഷിക്കാറുണ്ട്. 2021 -22 അധ്യായന വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിന് ഓൺലൈൻ ആയി നടന്നു. ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീമതി.സുജി നിർവഹിച്ചു. എല്ലാ തയാറെടുപ്പുകൾക്കും ചുക്കാൻ പിടിച്ചുകൊണ്ട് അക്ഷീണം പ്രവർത്തിച്ച ഞങ്ങളുടെ പ്രിയപ്പെട്ട എച്ച്.എം.ഉദയകുമാർസർ മെയ്‌ 31 ന് സർവീസിൽ നിന്നും വിരമിച്ചു. പ്രീ പ്രൈമറിയിലും ഒന്നാം ക്ലാസിലും പുതുതായി പ്രവേശനം നേടിയ കുട്ടികളെ വളരെ ഗംഭീരമായി സ്വാഗതം ചെയ്യാൻ ഓൺലൈൻ പ്ലാറ്റുഫോമിലുടെ കുട്ടികൾക്കുകഴിഞ്ഞു.

പരിസ്ഥിതിദിനം

ജൂൺ 5, പരിസ്ഥിതി ദിനം

കുട്ടികളിൽ പരിസ്ഥിതി ബോധം വളർത്തുന്നതിനും പഠനപ്രവർത്തനങ്ങളെ ചുറ്റുപാടുകളുമായി ബന്ധപ്പെടുത്തി പഠനം ആസ്വാദ്യകരവും ആനന്ദകരവും ആക്കി തീർക്കുക എന്ന ഉദ്ദേശത്തോടുകൂടി ആണ് ജൂൺ 5 പരിസ്ഥിതി ദിനമായി നാം ആചരിക്കുന്നത്.  കൊറോണ മഹാമാരിയെ തുടർന്ന് സ്കൂൾ പ്രവർത്തനങ്ങൾ ഓൺലൈനായി നടത്തേണ്ടുന്ന ഈ സാഹചര്യത്തിൽ മാടമ്പിൽ സ്ക്കൂളിലെ കുരുന്നുകൾ ജൂൺ 5 പരിസ്ഥിതി ദിനം വൃക്ഷ തൈകൾ നട്ടും, പോസ്റ്റർ നിർമാണം നടത്തിയും, പരിസ്ഥിതി ഗാനമാലപിച്ചു വളരെ വിപുലമായി തന്നെ ആഘോഷിക്കുകയുണ്ടായി.

ലോകവയോജനദിനം

ജൂൺ 15, ലോക വയോജന ദിനം. വാർദ്ധക്യത്തെ അവഗണനയോടെ തള്ളിവിടുന്ന ഈ കാലഘട്ടത്തിൽ വളർന്നു വരുന്ന നമ്മുടെ കുഞ്ഞുങ്ങളിൽ വൃദ്ധരായ മാതാപിതാക്കളെ ബഹുമാനിക്കുകയും അവരിൽ മേലുള്ള ദുരുപയോഗങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും വേണ്ടി ജൂൺ 15 ലോക വയോജന പീഡന വിരുദ്ധ ദിനം നമ്മുടെ  സ്കൂളിൽ ഓൺലൈനായി ആചരിച്ചു. വയോജന പ്രതിജ്ഞ ചൊല്ലിയും വൃദ്ധരായവരോട് കൂട്ടുകൂടിയും കഥകൾ പറഞ്ഞു ആടിയും പാടിയും ഒക്കെയാണ് സ്കൂളിലെ കുട്ടികൾ ഈ ദിനത്തെ വരവേറ്റത്.

വായനാദിനം

ജൂൺ 19, വായനാദിനം

"വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും" എന്ന സന്ദേശത്തെ ഉൾക്കൊണ്ടുകൊണ്ട് മാടമ്പിൽ   സ്കൂളിലെ കുട്ടികൾ ജൂൺ 19 വായനാദിനമായി ആചരിച്ചു. വായനാദിന പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം, പ്രസംഗ മത്സരം എന്നിവ ഓൺലൈനായി സംഘടിപ്പിച്ചു. ഇതിലൂടെ കുട്ടികളെ വായനയുടെ ലോകത്തിലേക്ക് കൈപിടിച്ചുയർത്താൻ അധ്യാപകരായ ഞങ്ങൾക്ക് സാധിച്ചു.

ചാന്ദ്രദിനം

സ്വാതന്ത്ര്യദിനം

എല്ലാ വർഷവും സ്വാതന്ത്ര്യദിനം വളരെ ആഘോഷപൂർവ്വം നടത്തിവരുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ സ്വാതന്ത്ര്യ ദിനത്തിൽ കുട്ടികൾക്ക് സ്കൂളിൽ ഒത്തുചേർന്ന് ആഘോഷിക്കാൻ കഴിഞ്ഞില്ല. ഇത്തവണ(2021)കോവിഡ മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ 9 മണിക്ക് പതാക ഉയർത്തൽ ചടങ്ങ് ബഹുമാനപ്പെട്ട എച്ച് എം ഇൻചാർജ് റെജി ടീച്ചർ നിർവഹിച്ചു. ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീമതി സുജി ബഹുമാനപ്പെട്ട എസ് എം സി ചെയർമാൻ ശ്രീ.നന്ദകുമാർ, കനകക്കുന്ന് പോലീസ് ഓഫീസർ എബി സർ എന്നിവർ ചടങ്ങിൽ നിറസാന്നിധ്യമായി. വൈകുന്നേരം ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ കുട്ടികൾ നേരത്തെ തയ്യാറാക്കി നൽകിയ വീഡിയോ പ്രദർശനം ഉൾപ്പെടുത്തി ഗംഭീരമായി തന്നെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു ഓരോ ക്ലാസിലെയും പ്രവർത്തനങ്ങൾ പ്രത്യേകം പ്രത്യേകം പ്രദർശിപ്പിച്ചു

ഓണാഘോഷം

എല്ലാവർഷവും സ്കൂളിൽ ഓണാഘോഷങ്ങൾ സംഘടിപ്പിക്കാറുണ്ട്. അത്തപൂക്കള മത്സരം, പുലികളി , തുമ്പിതുള്ളൽ, തിരുവാതിര, കലംതല്ലിപ്പൊട്ടിക്കൽ, വടംവലി തുടങ്ങി കായികവും വിനോദപരവുമായ നിരവധി മത്സരങ്ങൾ വിദ്യാർത്ഥികൾക്കായി നടത്താറുണ്ട്. എന്നാൽ ഈ കഴിഞ്ഞ രണ്ടു വർഷമായി നമ്മൾ ആരവങ്ങൾ ഇല്ലാതെ അവരവരുടെ വീടുകളിൽ ഓണം ആഘോഷിക്കുകയാണ്. എന്നാൽ കുട്ടികൾ ഓൺലൈൻ ആഘോഷങ്ങളിൽ കൂടുതൽ ഉത്സാഹം കാണിക്കുന്നതായി നമുക്ക് കാണാൻ കഴിഞ്ഞു,

അദ്ധ്യാപകദിനം

മാടമ്പിൽ സ്കൂളിൽ ഈ വർഷവും അധ്യാപക ദിനം വളരെ കെങ്കേമമായി തന്നെ കുട്ടികൾ കൊണ്ടാടി. ഗൂഗിൾ മീറ്റ് യെ കുട്ടികൾക്ക് അധ്യാപക ദിനത്തിന്റെ പ്രത്യേകത പറഞ്ഞുകൊടുത്തു. കുട്ടികൾ അധ്യാപകരായി വേഷമിട്ടും അധ്യാപക ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന പ്രസംഗങ്ങൾ തയ്യാറാക്കിയും, പോസ്റ്റർ ചിത്രരചന, അധ്യാപകർക്കുള്ള ആശംസ കാർഡ് തയ്യാറാക്കി യും വ്യത്യസ്തങ്ങളായ വീഡിയോ തയ്യാറാക്കി അയച്ചു തരികയും ചെയ്തു. അവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് സ്കൂൾതലത്തിൽ വീഡിയോ തയ്യാറാക്കി ഞങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ പ്രദർശിപ്പിക്കുകയും ചെയ്തു.

ഹിരോഷിമദിനം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം