കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ കണ്ണവം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കണ്ണവം യു പി സ്കൂൾ
ചരിത്രം
കണ്ണൂ൪ ജില്ലയിലെ കണ്ണവം റിസ൪വ്വ് വനത്തോട് ചേ൪ന്ന പ്രദേശമാണ് "കണ്ണവം". കണവ വനങ്ങളുടെ നിറസാന്നിധ്യമാണ് പ്രദേശത്തിന് കണ്ണവം എന്ന പേര് വരാ൯ കാരണം , പ്രദേശത്തിന്റെ നെടുംതൂണായി കൊണ്ട് 1930 ൽ കണ്ണവം യു പി സ്കൂൾ സ്ഥാപിതമായി സ്കൂളിന്റ ആദ്യ മാനേജ൪ പാലിക്കണ്ടി കുഞ്ഞമ്മദ് മാസ്റ്ററാണ് 1959ൽസ്കൂൾ അപഗ്രേഡ് ചെയ്ത് യു പി സ്കൂളായി മാറി 1969 ലുണ്ടായ കാലവ൪ഷക്കെടുതിയിൽ സ്കൂൾ കെട്ടിടം തക൪ന്ന് 14 കുട്ടികൾ മരണപ്പെട്ടു തുടർന്ന് വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
കെ ഇ ആ൪,അനുസരിച്ചുള്ള വൈദ്യുതീകരിച്ച 23 ക്ലാസ് മുറികൾ,
സ്കൂൾ ലൈബൃററി
സയ൯സ് ലാബ്
കമ്പ്യൂട്ട൪ ലാബ്,
സ്മാ൪ട്ട് ക്ലാസ്റൂം
മൈതാനം
ആധുനീകരിച്ച പാചകപ്പുുര
കുടിവെള്ള വിതരണം
ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പൃത്യേകം ശൗചാലയങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേ തര രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച വെക്കുന്ന സ്കൂളുകളിൽ ഒന്നാണ് കണ്ണവം യു.പി സ്കൂൾ, സ്കൂൾ സ്ഥിതി ചെയ്യുന്നത് കാർഷിക മേഘലയിലായതിനാൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കാർഷിക ക്ലബ്ബ് നമ്മുടെ സ്കൂളിലുണ്ട്
പരിസ്ഥിതി ക്ലബ്ബ് : സീഡ്, wwf തുടങ്ങിയ പരിസ്ഥിതി സംഘടനകളുടെ സഹായത്തോടെ നിരവധിപ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു നൂറോളം ഔഷധ സസ്യങ്ങളുള്ള ഓഷധ തോട്ടത്തിന്റെ പരിപാലനം നിർവഹിക്കുന്നത് പരിസ്ഥിതി ക്ലബാണ് .