"തിരുമൂലവിലാസം യു.പി.എസ്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 67: വരി 67:
കുട്ടികളുടെ ഏകാഗ്രതയും കായികശേഷിയും വർദ്ധിപ്പിക്കുന്നതിനും മാനസികസമ്മർദ്ദം കുറയ്ക്കുന്നതിനും വേണ്ടി ഈ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു ഈ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു
കുട്ടികളുടെ ഏകാഗ്രതയും കായികശേഷിയും വർദ്ധിപ്പിക്കുന്നതിനും മാനസികസമ്മർദ്ദം കുറയ്ക്കുന്നതിനും വേണ്ടി ഈ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു ഈ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു
*ഗൈഡിങ്
*ഗൈഡിങ്
*ജന്മദിനത്തിൽ ഒരു ലൈബ്രറി പുസ്തകം
*ജന്മദിനത്തിൽ ഒരു ലൈബ്രറി പുസ്തകം<gallery>
പ്രമാണം:37268 Onlinepravesanolsavam.jpeg|ഓൺലൈൻ പ്രവേശനോത്സവം 2021-22
പ്രമാണം:37268 pravesanolsavam.jpeg|ഓഫ്‌ലൈൻ പ്രവേശനോത്സവം2021 - 22
പ്രമാണം:37268 independence day.jpeg
പ്രമാണം:37268 independence day2.jpeg|സ്വാതന്ത്ര്യ ദിനാഘോഷം
പ്രമാണം:37268 gandhi jayanthi.jpeg|ഗാന്ധി ജയന്തി ആഘോഷം
പ്രമാണം:37268 hindi divas.jpeg|ഹിന്ദി ദിനാചരണം
പ്രമാണം:37268 onam.jpeg|ഓണാഘോഷം
പ്രമാണം:37268 onam 7.jpeg
പ്രമാണം:37268 paristhidi dinam.jpeg|പരിസ്ഥിതി ദിനാചരണം
പ്രമാണം:Environmental Day celin tr.jpeg
പ്രമാണം:37268 jaivakrishi.jpeg|ജൈവകൃഷിത്തോട്ടം
പ്രമാണം:37268 krishi.jpeg|വിളവെടുപ്പ്
പ്രമാണം:37268 jaiva krishi.jpeg
പ്രമാണം:37268 poontottam.jpeg|സ്കൂൾ ഉദ്യാനം
പ്രമാണം:37268 padanasahayam.jpeg|പഠനോപകരണ വിതരണം
പ്രമാണം:37268 guides.jpeg|സ്കൂൾ ഗൈഡ് യൂണിറ്റ്
പ്രമാണം:37268 lahari virudha dinam.jpeg|ലഹരി വിരുദ്ധ ദിനം
പ്രമാണം:37268 hindi.jpeg
പ്രമാണം:37268 xmas.jpeg|ക്രിസ്തുമസ് ആഘോഷം
പ്രമാണം:37268 xmas2.jpeg
പ്രമാണം:37268 flood relief campaign.jpeg|വെള്ളപ്പൊക്ക ദുരിതാശ്വാസ സഹായം.
പ്രമാണം:37268 flood relief.jpeg
പ്രമാണം:37268 flood relief2.jpeg
</gallery>
<gallery>
<gallery>
പ്രമാണം:37268 flood relief.jpeg|വെള്ളപ്പൊക്ക ദുരിതാശ്വാസ സഹായം
പ്രമാണം:37268 flood relief2.jpeg
</gallery>
</gallery>
*
*

11:28, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • പ്രവേശനോത്സവം

ഈ വർഷം ജൂൺ ഒന്നിന് ഓൺലൈൻ പ്രവേശനോത്സവം തിരുവല്ല എ ഇ ഒ മിനി കുമാരി ടീച്ചറിന്റെയും, നവംബർ ഒന്നിന് ഓഫ്‌ലൈൻ പ്രവേശനോത്സവം  തിരുവല്ല മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി ബിന്ദു ജയകുമാറിന്റെയും സാന്നിധ്യത്തിൽ നടത്തുകയുണ്ടായി. വൈസ് ചെയർമാൻ ശ്രീ ഫിലിപ്പ് ജോർജ്, വാർഡ് കൗൺസിലർ ശ്രീ ജോസ് പഴയിടം, പി ടി എ പ്രസിഡന്റ് ശ്രീ റെജി വർഗീസ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോളി ജോർജ്ജ് തുടങ്ങിയവർ ഈ മീറ്റിങ്ങിൽ ആശംസകൾ അറിയിച്ച് സംസാരിച്ചു.

  • സ്കൂൾ അസംബ്ലി

സ്കൂൾ അസംബ്ലി എല്ലാദിവസവും നടക്കുന്നു. ഓൺലൈനായും ഓഫ്‌ലൈനായും ക്ലാസ് തലത്തിൽ ക്രമീകരിക്കപ്പെടുന്നു. ഒന്നാം ആഴ്ചയിൽ മലയാളം രണ്ടാം ആഴ്ചയിൽ ഇംഗ്ലിഷ് മൂന്നാം ആഴ്ചയിൽ ഹിന്ദി നാലാഴ്ചയിൽ സംസ്കൃതം. തുടക്കം മുതൽ അവസാനം വരെയും അതാതു ഭാഷകളിൽ തന്നെ എല്ലാം പരിപാടികളും കുട്ടികൾ തന്നെ നടത്തുന്നു. ഇത് കുട്ടികളിൽ വിവിധ ഭാഷകളിൽ സംസാരിക്കാൻ വഴി ഒരുക്കുന്നു.ഭാഷാ അസംബ്ലികൾ കുട്ടികൾ വളരെ ഒരുക്കത്തോടെ നടത്തി വരുന്നു.കുട്ടികൾക്ക് സഭാക്കമ്പം മാറുന്നതിനും വ്യത്യസ്തമായ, നൂതനമായ അവതരണ രീതികൾ പരിശീലിക്കുവാനുള്ള ഒരു വേദി കൂടിയായി അത് മാറുന്നു.

  • വായനാ മത്സരം

"വായിച്ചാൽ വളരും വായിച്ചില്ലെങ്കിൽ വളയും" എന്ന കുഞ്ഞുണ്ണി മാഷിന്റെ വാക്കുകളെ അധികരിച്ച് കുട്ടികളിൽ വായനാശീലവും വായനയ്ക്കുള്ള അടിസ്ഥാനമായ നൈപുണിയും വളർത്തുക എന്ന ലക്ഷ്യത്തോടെ ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും വായനാ മത്സരങ്ങൾ നടത്തുകയും മത്സരവിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുവരുന്നു. കൂടാതെ വായനാദിനത്തോടനുബന്ധിച്ച് വാർത്താ വായന, ചെയിൻ റീഡിങ് തുടങ്ങിയ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. മലയാള കവികളേയും എഴുത്തുകാരേയും പരിചയപ്പെടാനുള്ള അവസരവും ഇതിലൂടെ ഒരുക്കി കൊടുക്കുന്നു

  • ഈസി ഇംഗ്ലീഷ്

ആശയവിനിമയരംഗത്ത് ഇംഗ്ലീഷ് ഭാഷ ഒരു അവശ്യ ഭാഷയായി മാറിയിരിക്കുന്ന സാഹചര്യത്തിൽ മാതൃഭാഷ പോലെ തന്നെ ഇംഗ്ലീഷ് ഭാഷയും അനായാസം കൈകാര്യം ചെയ്യാനുള്ള കുട്ടികളുടെ നൈപുണി വളർത്തിയെടുക്കുവാൻ ഈ പ്രവർത്തനം സഹായകമാകുന്നു. പാഠഭാഗവുമായി ബന്ധപ്പെട്ട് ഇംഗ്ലീഷ് ക്ലാസ്സുകളിൽ സ്കിറ്റുകൾ, സംഭാഷണങ്ങൾ, പ്രസംഗങ്ങൾ, കൊറിയോഗ്രാഫി, തുടങ്ങിയ പ്രവർത്തനങ്ങളും നടത്താറുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ ഓൺലൈനായും ഇത്തരം പരിപാടികൾ സാധ്യമായ രീതിയിൽ നടത്തിവരുന്നു

  • മലർവാടി

ശ്രവണം ഭാഷണം വായന എഴുത്ത് എന്നീ ഭാഷ നൈപുണികൾ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സാധ്യമാകത്തക്ക രീതിയിൽ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള "മലർവാടി" എന്ന പ്രവർത്തനം സ്കൂളിൽ മികവുറ്റതായി നടന്നുവരുന്നു. കൂടാതെ മലയാളഭാഷ പദസമ്പത്ത് മനസ്സിലാക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും പ്രാവീണ്യമുള്ളവരാ ക്കുക എന്നുള്ള ലക്ഷ്യത്തോടെയും ആണ് ഈ പ്രവർത്തനം സ്കൂളിൽ നടത്തിവരുന്നത്

  • ചരിത്ര വഴികളിലൂടെ

കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന പഴയകാല ചരിത്ര വസ്തുക്കളുടെ ശേഖരണത്തിലൂടെ അവയുടെ ചരിത്രപരമായ പ്രാധാന്യം കണ്ടെത്തുന്നതിനും മനസ്സിലാക്കുന്നതിനും സ്കൂൾതലത്തിൽ ഒരു ചരിത്ര മ്യൂസിയം ഞങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. അത് വിപുലമാക്കാനുള്ള പ്രവർത്തനങ്ങളും നടന്നുവരുന്നു.

  • സുഗമ ഹിന്ദി

രാഷ്ട്ര ഭാഷയോടുള്ള ആദരവും താൽപ്പര്യവും കുട്ടികളിൽ ജനിപ്പിക്കുന്നതിനായി കഥകളിലൂടെയും പാട്ടുകളിലൂടെയും ഹിന്ദി ഭാഷാ പഠനം നടത്തുന്നു.

  • വൈഖരി

മലയാള ഭാഷയുടെ മൂലഭാഷയായ സംസ്കൃതം പഠിക്കുന്നതിലൂടെ ആശയവിനിമയത്തിനായി നാം കൂടുതൽ ഉപയോഗിക്കുന്ന മാതൃഭാഷയിൽ കൂടുതലും സംസ്കൃതപദങ്ങൾ ആണ് എന്നുള്ള തിരിച്ചറിവിൽ സംസ്കൃത ഭാഷാ പഠനം കൂടുതൽ രസകരമാക്കാൻ അധ്യാപികയുടെ നേതൃത്വത്തിൽ മികവാർന്ന പ്രവർത്തനങ്ങൾ ചെയ്തുവരുന്നു .

  • വരയ്ക്കാം രസിക്കാം

ഗണിതപഠനം രസകരമാക്കാനും അടിസ്ഥാന ക്രിയ ശേഷികൾആയ സങ്കലനം, വ്യവകലനം, ഗുണനം, ഹരണം എന്നിവയിൽ പ്രാവീണ്യം നേടാനും കുട്ടികളെ പ്രാപ്തരാക്കുന്നതിന് ഈ പ്രവർത്തനം വിജയകരമായി കൊണ്ടിരിക്കുന്നു

  • സസ്യ ലോകം ഒരു പഠനം

പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കുട്ടികളിൽ അന്തർലീനമായിരിക്കുന്ന പ്രക്രിയ ശേഷികൾ, സർഗാത്മക വാസനകൾ, അന്വേഷണത്വര എന്നിവ വളരാനും വികസിക്കാനും ഈ പ്രവർത്തനം വേദിയൊരുക്കുന്നു

  • വീട് ഒരു വിദ്യാലയം

ഗണിത,ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ലാബുകൾ വീടുകളിൽ ക്രമീകരിക്കുന്നതിനും രസകരമായ പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും ഈ പ്രവർത്തനം ഫലപ്രദമാണ്

  • സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ

കോവിഡിന്റെ സാഹചര്യത്തിൽ പോലും കുട്ടികൾ തങ്ങളുടെ വീടും പരിസരവും, അധ്യാപകർ സ്കൂളും ക്ലാസ്മുറികളും സ്കൂൾ പരിസരവും നിരന്തരമായി വൃത്തിയാക്കി സൂക്ഷിക്കുന്നതിൽ ബദ്ധശ്രദ്ധരാണ്.

  • ഫുഡ് ഫെസ്റ്റ്

കോവിഡിന്റെ ഈ സാഹചര്യത്തിൽ സാധ്യമല്ലെങ്കിലും അതിനു മുൻപുള്ള സമയങ്ങളിൽ എൽപി യുപി തലത്തിലുള്ള കുട്ടികൾ പ്രത്യേകം പ്രത്യേകമായി അവരുടെ മാതാപിതാക്കളുടെ സഹായത്തോടെ അധ്യാപകരുടെ നിർദ്ദേശമനുസരിച്ച് വീടുകളിൽനിന്ന് നാടൻ ഭക്ഷണ സാധനങ്ങൾ തയ്യാറാക്കി കൊണ്ടുവരികയും വിപുലമായ രീതിയിൽ സ്കൂളിൽ ഫുഡ് ഫെസ്റ്റ് നടത്തുകയും ചെയ്തിട്ടുണ്ട്.

  • സയൻസ് എക്സിബിഷൻ

സയൻസുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കുന്ന Still, working models, ലഘുപരീക്ഷണങ്ങൾ, ശേഖരണങ്ങൾ, ജീവചരിത്രക്കുറിപ്പുകൾ, തുടങ്ങിയവയുടെ പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. രക്ഷിതാക്കൾക്ക് അത് കാണുവാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

  • സ്കൂൾ ജൂബിലി ആഘോഷം

2019 മാർച്ച് മുതൽ 2020 മാർച്ച് വരെ സ്കൂൾ ശതാബ്ദി നിറവിൽ പരിലസിച്ചു. ഈ കാലഘട്ടത്തിൽ 10 കർമപരിപാടികൾ ഏറ്റെടുത്തുകൊണ്ട് ജൂബിലിയുടെ ആഘോഷം പൂർത്തിയാക്കുവാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്.

  • പൂർവ്വ വിദ്യാർത്ഥി സംഗമം -

മാമാങ്കം എന്ന പരിപാടിയിലൂടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളെ സംഘടിപ്പിച്ചുകൊണ്ട് വിപുലമായ രീതിയിൽ പൂർവ്വ വിദ്യാർത്ഥി സംഗമം ക്രമീകരിക്കുകയും വിവിധ കലാപരിപാടികളോടെ അത് ഊഷ്മളം ആക്കുകയും ചെയ്തു.

  • ഗുരുവന്ദനം

മാതാ പിതാ ഗുരു ദൈവം എന്ന ഭാരത ദർശനത്തോട് ഉൾച്ചേർന്നു കൊണ്ട് പൂർവ അധ്യാപകരെ ആദരിക്കുന്ന അവിസ്മരണീയമായ നിമിഷങ്ങൾ അരങ്ങേറാൻ ഈ വിദ്യാലയം വേദിയായിട്ടുണ്ട്.

  • ദുരിതാശ്വാസ പ്രവർത്തനങ്ങൾ

2018 ലെ അതിഭയങ്കരമായ വെള്ളപ്പൊക്ക കെടുതികൾ നടമാടിയ കാലഘട്ടത്തിൽ ഈ വിദ്യാലയത്തിൽ ക്രമീകരിച്ച ക്യാമ്പുകളിൽ അഭയം പ്രാപിച്ച സഹോദരങ്ങൾക്ക് ഉചിതമായ സഹായങ്ങൾ ചെയ്യുവാൻ സ്കൂൾ അധികൃതർ ശ്രദ്ധിച്ചിട്ടുണ്ട്. കുട്ടികൾക്ക് പഠനോപകരണങ്ങളും പഠന സൗകര്യങ്ങളും ഒരുക്കിയും കൂടാതെ വീട്ടുപകരണങ്ങൾ വസ്ത്രങ്ങൾ ആഹാരസാധനങ്ങൾ എന്നിവ നൽകിയും സ്കൂളിന്റെ ചുറ്റുപാടുമുള്ള വരെ സഹായിക്കുവാനും സംരക്ഷിക്കുവാനും സ്കൂൾ മാനേജ്മെന്റ് നിതാന്ത ജാഗ്രത പുലർത്തിയിട്ടുണ്ട്.

  • പഠനോപകരണ വിതരണം

കാലാകാലങ്ങളിൽ വെള്ളപ്പൊക്ക കെടുതികൾ മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്കും, നിർധന കുടുംബങ്ങളിലെ കുഞ്ഞുങ്ങൾക്കും ആവശ്യമായ പഠനോപകരണങ്ങൾ ഓരോ വർഷവും നൽകുന്നതിൽ ഹെഡ്മിസ്ട്രസ്സ് നോട് ചേർന്നു നിന്നുകൊണ്ട് സ്കൂൾ അധ്യാപകർ ശ്രദ്ധിച്ചിട്ടുണ്ട്. കോവിഡ് കാലഘട്ടത്തിൽ ഓൺലൈൻ വിദ്യാഭ്യാസം ആരംഭിച്ച സാഹചര്യത്തിൽ കുട്ടികൾക്ക് 25 TV, 10 Smart phone, 1 Laptop എന്നിവയും കേബിൾ കണക്ഷൻ എടുക്കുന്നതിനുള്ള ധനസഹായവും അധ്യാപകരുടെയും നല്ലവരായ നാട്ടുകാരുടെയും സഹകരണത്തോടെ ചെയ്യുവാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.

  • കോഴി വിതരണം

നിർധനരായ കുടുംബങ്ങളെ കണ്ടെത്തി അവരെ സ്വയംപര്യാപ്തരാക്കൂന്നതിനുവേണ്ടി അഞ്ച് കോഴികളെ വീതം നൽകിക്കൊണ്ട് കുടുംബങ്ങളെ സഹായിക്കുവാൻ സാധിച്ചിട്ടുണ്ട്.

  • കരുതൽ നിധി

സ്കൂൾ ശതാബ്ദിയോടനുബന്ധിച്ച് ഏറ്റെടുത്ത കർമ്മ പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനമായിരുന്നു പഠനത്തിൽ സമര്ഥരും നിർധനരും ആയ 10 പെൺകുട്ടികൾക്ക് ഒരു നിശ്ചിത തുക പഠന സഹായമായി നിക്ഷേപിക്കുക എന്നുള്ളത്. അതിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നു

  • വീടു നിർമ്മാണം

മാതാപിതാക്കൾ നഷ്ടപ്പെട്ട ഈ വിദ്യാലയത്തിലെ 2 കുട്ടികൾക്ക് ഭവനം നിർമ്മിച്ചു കൊടുക്കുകയും അവരുടെ പഠനസഹായം ഇപ്പോഴും നിർവഹിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു . ഈ വിദ്യാലയത്തിൽ പഠിച്ച ഒരു പെൺകുട്ടിയുടെ ഭവനത്തിൽ ഒരു ശുചിമുറി വെച്ചു കൊടുക്കുവാനും ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.

  • ദിനാചരണങ്ങൾ

കഴിഞ്ഞ എല്ലാ വർഷങ്ങളിലും ഓരോ ദിവസത്തെയും പ്രാധാന്യം കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ സംഘടിപ്പിക്കുവാനും അതിന്റെ പ്രവർത്തനങ്ങൾ നടപ്പിലാക്കുവാനും നല്ല രീതിയിൽ സാധിച്ചിട്ടുണ്ട്

  • സ്കൂൾ വാർഷിക ആലോഷം

കോവിഡിനു മുമ്പുള്ള കാലഘട്ടത്തിൽ സ്കൂൾ വാർഷികാഘോഷം അതിവിപുലമായ രീതിയിൽ ഈ വിദ്യാലയത്തിൽ നടത്തി വന്നിട്ടുണ്ട്. കൊവിഡ് സാഹചര്യം ആണെങ്കിൽ പോലും കഴിഞ്ഞവർഷം ഓൺലൈൻ ആയി സ്കൂൾ വാർഷികം ഞങ്ങൾ ആഘോഷിച്ചു.

  • ടാലന്റ് ഡേ

കുട്ടികളിലെ കഴിവുകൾ കണ്ടെത്തുന്നതിനും വളർത്തുന്നതിനും പര്യാപ്തമാക തക്കവിധം എല്ലാ വർഷവും സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പങ്കെടുക്കാവുന്ന രീതിയിൽ ടാലന്റ് ഡേ നടത്താറുണ്ട്. ഇപ്പോൾ ഓൺലൈനായും നടത്തുന്നു

  • ശാസ്ത്രരംഗം

ശാസ്ത്ര രംഗ പ്രവർത്തനങ്ങളുടെ ഭാഗമായി സബ്ജില്ലാ ജില്ലാ തല മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരാവുകയും ചെയ്തിട്ടുണ്ട്.

  • പഠനയാത്ര

കുട്ടികളുടെ മാനസിക ഉല്ലാസത്തിനും വിനോദത്തിനും ആയി എല്ലാവർഷവും പഠനയാത്ര നടത്തി വരുന്നു

  • കൗൺസിലിംഗ്

ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ കുട്ടികളുടെ മാനസികസമ്മർദ്ദം കുറയ്ക്കുന്നതിനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ആയി പ്രഗൽഭരായ കൗൺസിലർമാരെ കണ്ടെത്തി കുട്ടികളുമായി സംസാരിക്കുന്നതിന് അവസരമൊരുക്കുന്നു

  • മെഡിക്കൽ ക്യാമ്പ്, ബോധവൽക്കരണ ക്ലാസുകൾ

വിവിധ ആശുപത്രികളുടെ നേതൃത്വത്തിൽ സൗജന്യമായി മെഡിക്കൽ ക്യാമ്പുകളും കാലഘട്ടത്തിനനുസരിച്ച് ആവശ്യമായ ബോധവൽക്കരണ ക്ലാസുകളും വിദഗ്ധരായ വ്യക്തികളുടെ സഹായത്തോടെ നടത്തിവരുന്നു.

  • മോക്ക് പാർലമെന്റ്

സാമൂഹ്യശാസ്ത്ര പഠനവുമായി ബന്ധപ്പെട്ട് പാർലമെന്റിന്റെ ഒരു ലഘുരൂപം മോക്ക് പാർലമെന്റ് എന്ന പേരിൽ സ്കൂളിൽ രൂപീകരിച്ചിട്ടുണ്ട്

  • കരോട്ടെ, യോഗ

കുട്ടികളുടെ ഏകാഗ്രതയും കായികശേഷിയും വർദ്ധിപ്പിക്കുന്നതിനും മാനസികസമ്മർദ്ദം കുറയ്ക്കുന്നതിനും വേണ്ടി ഈ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു ഈ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു

  • ഗൈഡിങ്
  • ജന്മദിനത്തിൽ ഒരു ലൈബ്രറി പുസ്തകം
  • ഓൺലൈൻ പ്രവേശനോത്സവം 2021-22

    ഓൺലൈൻ പ്രവേശനോത്സവം 2021-22

  • ഓഫ്‌ലൈൻ പ്രവേശനോത്സവം2021 - 22

    ഓഫ്‌ലൈൻ പ്രവേശനോത്സവം2021 - 22

  • സ്വാതന്ത്ര്യ ദിനാഘോഷം

    സ്വാതന്ത്ര്യ ദിനാഘോഷം

  • ഗാന്ധി ജയന്തി ആഘോഷം

    ഗാന്ധി ജയന്തി ആഘോഷം

  • ഹിന്ദി ദിനാചരണം

    ഹിന്ദി ദിനാചരണം

  • ഓണാഘോഷം

    ഓണാഘോഷം

  • പരിസ്ഥിതി ദിനാചരണം

    പരിസ്ഥിതി ദിനാചരണം

  • ജൈവകൃഷിത്തോട്ടം

    ജൈവകൃഷിത്തോട്ടം

  • വിളവെടുപ്പ്

    വിളവെടുപ്പ്

  • സ്കൂൾ ഉദ്യാനം

    സ്കൂൾ ഉദ്യാനം

  • പഠനോപകരണ വിതരണം

    പഠനോപകരണ വിതരണം

  • സ്കൂൾ ഗൈഡ് യൂണിറ്റ്

    സ്കൂൾ ഗൈഡ് യൂണിറ്റ്

  • ലഹരി വിരുദ്ധ ദിനം

    ലഹരി വിരുദ്ധ ദിനം

  • ക്രിസ്തുമസ് ആഘോഷം

    ക്രിസ്തുമസ് ആഘോഷം

  • വെള്ളപ്പൊക്ക ദുരിതാശ്വാസ സഹായം.

    വെള്ളപ്പൊക്ക ദുരിതാശ്വാസ സഹായം.