"മേലൂർ എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(added retired teacher)
(ചെ.) (റിട്ടയർ ചെയ്ത അധ്യാപികയുടെ വീട്ടു പേര് നൽകി)
വരി 83: വരി 83:


# '''സ്കൂളിലെ മുൻ അദ്ധ്യാപകർ :'''
# '''സ്കൂളിലെ മുൻ അദ്ധ്യാപകർ :'''
#* '''1 .ഉഷ'''
#*'''1 .ഉഷ ( പാലോട്ടേരി )'''


2. രാധ ടീച്ചർ (കിട്ടൂസ്)
2. രാധ ടീച്ചർ (കിട്ടൂസ്)

08:41, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മേലൂർ എ എൽ പി എസ്
വിലാസം
മേലൂർ

മേലൂർ പി.ഒ.
,
673306
സ്ഥാപിതം1930
വിവരങ്ങൾ
ഇമെയിൽmelurIpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്16325 (സമേതം)
യുഡൈസ് കോഡ്32040900305
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്ങോട്ടുകാവ് പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ36
പെൺകുട്ടികൾ28
ആകെ വിദ്യാർത്ഥികൾ64
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅശോക് എം കെ
പി.ടി.എ. പ്രസിഡണ്ട്രതീഷ് സി എം
എം.പി.ടി.എ. പ്രസിഡണ്ട്ശിശിര
അവസാനം തിരുത്തിയത്
21-01-2022Ashokmk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

തികച്ചും പരിശുദ്ധമായ ഗ്രാമാന്തരീക്ഷത്തിൽ ഉള്ള ഒരു കുടിപ്പള്ളിക്കുടം മേലൂർ എന്ന നാട്ടിൻപുറത്ത് പുരോഗമന ചിന്തകാരായ അക്ഷരത്തെ നാടിനെ സ്നേഹിക്കുന്ന ഒരു കൂട്ടം ആളുകളുടെ സ്വപ്നം . 1931 ൽ ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു . അതാണ് മേലൂർ എ ൽ പി സ്കൂൾ എന്ന നാട്ടുകാരുടെ കാനോളിപൊയിൽ സ്കൂൾ .എളാട്ടേരി , മേലൂർ എന്നീഗ്രാമങ്ങളിലെ കുട്ടികളുടെ ഏക ആശ്രയമായിരുന്നു ഈ കൊച്ചു വിദ്യാലയം 5 തരം വരെ ക്ലസ്സുണ്ടായിരുന്നു ഇവിടെ തുടക്കം മുതൽ തന്നെ 100 ലധികം വിദ്യാർഥികൾ എല്ലാ ക്ലസുകളിലും പ്രവേശനം നേടിയിരുന്നു . ഇന്ന് 85 വയസ് പൂർത്തിയായ ഈ വിദ്യാലയം കുട്ടികളുടെ എണ്ണക്കുറവ് മൂലം ദുരിതമനുഭവിക്കുന്ന അവസ്ഥയിലാണുള്ളത് . ജനസംഖ്യ നുപാതികമായ കുട്ടികളുടെ എണ്ണത്തിലുള്ള കുറവും അൺ എയ്ഡഡ്വിദ്യാലയങ്ങളുടെ അമിതമായ വളർച്ചയും രക്ഷിതാക്കൾക്കിടയിൽ തെറ്റായ ധാരണകളുമാണ് ഈ അവസ്ഥ യിലേക് വിദ്യാലയത്തെ എത്തിച്ചത് . ഈ അവസ്ഥയിൽ നിന്ന് വിദ്യാലയത്തെ കൈപിടിച്ചുയർത്താനുള്ള ശ്രമത്തിലാണ് അധ്യാപകരും പി ടി എ യും നാട്ടുകാരും

     കർഷകരും സാധാരണ തൊഴിലാളികളും വിരലിലെണ്ണാവുന്ന ജന്മികളും താമസിച്ചിരുന്ന ഈ ഗ്രാമത്തിൽ ശ്രീ കുറുവട്ടഞ്ചേരി രാമൻകിടാവിന്റെ  മാനേജ്മെന്റിന്റെ കീഴിൽ കൊടക്കാട്ട് ശങ്കരൻ മാസ്റ്റർ ,കുറുവട്ടഞ്ചേരി ഗംഗാധരൻ മാസ്റ്റർ എന്നിവരുടെ മാനേജ്‌മെന്റിനു ശേഷം ഇന്ന്  

കുറുവട്ടഞ്ചേരി ഇന്ദുകുമാറിന്റെ മാനേജ്മെന്റിന്റെ കീഴിലാണ് . കക്ഷി രാഷ്ട്രീയ ജാതി വ്യത്യാസമില്ലാതെ കുട്ടായ്മയോടുള്ള ഇവിടുത്തെ സാമൂഹ്യ ജീവിതത്തിന് അക്ഷരവെളിച്ചം പകർന്ന് കൊടുക്കാൻ നേതൃത്വം നൽകിയ പ്രദനാധ്യപകനായിരുന്നു . പൂക്കാട് പൊയിൽ മാധവൻ നായർ ,കൊടക്കാട്ട് ശങ്കരൻ മാസ്റ്റർ ചെറുവലത്ത് കുഞ്ഞിരാമൻ മാസ്റ്റർ ആനിക്കോട് അപ്പുകുട്ടൻ മാസ്റ്റർ , കോരമ്പത് രാഘവൻ മാസ്റ്റർ , ദിവാകരൻ മാസ്റ്റർ ,രാധ ടീച്ചർ എന്നിവർ

     ജാതി വ്യവസ്ഥ കൊടികുത്തിവാണിടുന്ന അക്കാലത്ത്  അതിൽ നിന്ന് നമ്മുടെ ഈ കൊച്ചു ഗ്രാമത്തെ മുക്തമാക്കാൻ സമീപത്തെ വായനശാലയെപോലെ തന്നെ ഈ വിദ്യാലയവും മുഖ്യ പങ്കുവഹിച്ചിട്ടുണ്ട് .മുൻ എം .എൽ. എ .
ആയ വിശ്വൻ മാസ്റ്റർ പ്രസിദ്ധരായ അധ്യാപകർ ,സാഹിത്യകാരന്മാർ ,സൈനികർ തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുന്ദ്ര തെളിയിച്ച നിരവധി മഹത് വ്യക്തികൾ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ് 
     പാഠ്യേ പാഠ്യേതര പ്രവർത്തനങ്ങളിൽ എക്കാലവും മികവുറ്റ വിജയം നേടിയെടുക്കാൻ കഴിഞ്ഞ ഈ വിദ്യാലയം തനതായ പ്രവർത്തനങ്ങളിലൂടെ വിദ്യാലയത്തിലെ പഠിതാക്കളെ ഉന്നതിയിലെത്തിക്കാനുള്ള ശ്രമങ്ങളും  നടന്നുവരുന്നുണ്ട് English Language enhancement programme തെറ്റില്ലാതെ  ഭാഷ മലയാളം കൈകാര്യം ചെയ്യാൻ 'അമ്മ മലയാളം പരിശീലന പരിപാടി ചത്രഷ്ക്രിയയിലൂടെ  പ്രായോഗിക പ്രശ്നങ്ങൾ ലളിതമായും കൃത്യമായും അപഗ്രഥിക്കുന്നത്തിനുള്ള ഗണിതമിട്ടായിഎന്ന പരിശീലന  പരിപാടി അവയിൽ ചിലതുമാത്രം . 
    കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിലെ കൊയിലാണ്ടി ഉപജില്ലയിലെ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ 16 വാർഡുകളിൽ 4 വാർഡിലാണ് മേലൂർ എ ൽ പി എന്ന എയ്ഡഡ് സ്കൂൾ സ്ഥിതി ചെയുന്നത് . പ്രധാനാദ്ധ്യാപിക ഉഷ ടീച്ചറും നൈന , അശോത്, അരുൺ കൃഷ്ണൻ ,എന്നി സഹാധ്യാപകരും പി ടി എ പ്രസിഡണ്ടായ ശിശിരയുടെ നേതൃത്വത്തിലുള്ള  11  അംഗ പി ടി എ കമ്മറ്റിയും വാർഡ്  മെമ്പർ പുഷ്പയുടെ നേതൃത്വത്തിലുള്ള       എസ് എസ് ജി യും സ്കൂളിലെ മുഴുവൻ പ്രവർത്തനങ്ങൾക്കും പിന്തുന്ന  നൽകുന്നു . വിദ്യാലയ വികസനം മുൻനിർത്തി പ്രവർത്തിക്കുന്ന പൂർവ വിദ്യാർത്ഥി സഘടന സ്കൂളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ ഉള്ള തീവ്ര ശ്രമത്തിലാണ് .മുഴുവൻ ക്ലസ്സിലും ഫാൻ ,കുടിവെള്ള സംഭരണി ,കുട്ടികൾക്ക് ഇരിപ്പിട സൗകര്യം , മോട്ടോർ ,എന്നിവ ഇവർ ലഭ്യമാക്കി കഴിഞ്ഞു .സ്കൂളിലെ പൂർവ വിദ്യാർത്ഥിയും അനശ്വര രക്തസാക്ഷിയുമായി മാറിയ ജവാൻ ചിത്തനാരി ബൈജുവിന്റെ പേരിൽ എല്ലാ വർഷവും സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി വരുന്നുണ്ട് . നിലവിൽ ൪ ക്ലസ്സുകളിലായ് 27 ആൺ കുട്ടികളും 20 പെൺ കുട്ടികളും പഠിക്കുന്നുണ്ട് . കുട്ടായ്മയോടുള്ള പ്രവർത്തനത്തിലൂടെ സ്കൂളിലെ  കുട്ടികളുടെ എണ്ണം വർധിപ്പിക്കാനും കഴിയുമെന്ന പ്രതീക്ഷയിലാണ് .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  1. സ്കൂളിലെ മുൻ അദ്ധ്യാപകർ :
    • 1 .ഉഷ ( പാലോട്ടേരി )

2. രാധ ടീച്ചർ (കിട്ടൂസ്) 3.ദിവാകരൻ മാസ്റ്റർ ഇളവനാ

4.രാഘവൻ മാസ്റ്റർ കൊരമ്പത്ത്

5.ശങ്കരൻ മാസ്റ്റർ കൊടക്കാട്ട്

6.കുഞ്ഞിരാമൻ മാസ്റ്റർ ചെറുവലത്ത്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പി വിശ്വൻ മാസ്റ്റർ മുൻ MLA
  2. ശ്രീ ജി എൻ ചെറുവാട് (നാടകം)
  3. ആർട്ടിസ്റ്റ് നാരായണൻ നായർ

വഴികാട്ടി

  • കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിലെ കൊയിലാണ്ടി ഉപജില്ലയിലെ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ 16 വാർഡുകളിൽ 4 വാർഡിലാണ് മേലൂർ എ ൽ പി എന്ന എയ്ഡഡ് സ്കൂൾ സ്ഥിതി ചെയുന്നത്



{{#multimaps:11.4309329, 75.7147620|zoom=13}} -

"https://schoolwiki.in/index.php?title=മേലൂർ_എ_എൽ_പി_എസ്&oldid=1355566" എന്ന താളിൽനിന്ന് ശേഖരിച്ചത്