"എൽ.എം.എൽ.പി.എസ്.ആലപ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35215HM (സംവാദം | സംഭാവനകൾ)
35215HM (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== ചരിത്രം ==
== ചരിത്രം ==
വിദ്യാഭ്യാസത്തിലൂടെ മാത്രമേ മനുഷ്യൻ പ്രബുദ്ധൻ ആകൂ എന്ന സത്യം സാക്ഷാത്കരിച്ചു കൊണ്ട് മനുഷ്യസ്നേഹി ആയിരുന്ന മർഹൂം മുഹമ്മദ് ജാഫർ ഹസൻ സേട്ട് 1946 ഇൽ സ്ഥാപിച്ചത്  , 73 വർഷക്കാലമായി വിദ്യാഭ്യാസ രംഗത് പിന്നോക്കം നിന്നിരുന്ന ആയിരക്കണക്കിന് കുട്ടികളുടെ നാവിൽ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു.ഇന്ന് രാഷ്ട്രീയ സാമൂഹിക ഔദ്യോഗിക മേഖലകളിൽ ഉന്നത സ്ഥാനീയരായിട്ടുള്ള നിരവധി പേർ പിച്ചവെച്ച അക്ഷരമുറ്റം .
കടലും കായലും അതിരിടുന്ന ആലപ്പുഴ പട്ടണത്തിന്റെ ഹൃദയ ഭാഗത്തു സിവിൽ സ്റ്റേഷൻ വാർഡിൽ കളക്ടറേറ്റിൽ നിന്നും 200 മീറ്റർ അകലെ സക്കറിയ ബസാറിന്റെ വടക്കു ഭാഗത്തു ആയി വിദ്യാലയം സ്ഥിതി ചെയ്യുന്നു.


ആലപ്പുഴ സക്കറിയ ബസാറിലുള്ള വൈ എം എം എ എൽ പി സ്കൂൾ എന്ന മാതൃവിദ്യാലയത്തെ ആലപ്പുഴ ലജനത്തുൽ മുഹമ്മദിയ ഔദ്യോഗികമായി ഏറ്റെടുക്കുകയുണ്ടായി. എൽ കെ ജി മുതൽ കോളേജ് തലം വരെ എന്ന ലജനത്തുൽ മുഹമ്മദിയയുടെ പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള മൂന്നാം ഘട്ടം അതോടെ സംഘം പിന്നിടുകയാണ് . സ്കൂളിന്റെ സ്ഥാപകനായ മർഹൂം മുഹമ്മദ് ജാഫർ ഹസൻ സേട്ടിന്റെ സ്മാരകമായി ലജനത്തുൽ മുഹമ്മദിയ എൽ പി സ്കൂൾ എന്ന് പുനർ നാമകരണം ചെയ്യുന്ന സ്കൂളിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ എൽ കെ ജി യു കെ ജി ക്ലാസ്സുകളും പ്രവർത്തിച്ചു വരുന്നു .  
1940 കാലഘട്ടത്തിൽ ആലപ്പുഴയുടെ പടിഞ്ഞാറൻ പ്രദേശങ്ങൾ ആയ ബീച്ച് , ലജ്‌നത് ,സക്കറിയ ,സീവ്യൂ  എന്നീ വാർഡുകൾ വിദ്യാഭ്യാസപരമായി വളരെ പിന്നോക്കാവസ്ഥയിൽ ആയിരുന്നു. മുസ്ലിം ന്യൂനപക്ഷ വിഭാഗത്തിൽപെട്ടവരായിരുന്നു ഇവിടെ കൂടുതലായി താമസിച്ചിരുന്നത് .അക്കാലത്തെ ആലപ്പുഴയിലെ കയർ ഫാക്ടറികളും തുറമുഖത്തിലുമൊക്കെ പണിയെടുത്തിരുന്ന തികച്ചും സാധാരണക്കാരായ തൊഴിലാളികളായിരുന്നു ഭൂരിഭാഗവും . ഇതിനിടയിൽ ഗുജറാത്തിലെ കാച്ചിൽ നിന്നും വാണിജ്യാവശ്യാര്ഥം ആലപ്പുഴയിൽ എത്തിച്ചേർന്ന കുറെ ധനികരും ഉണ്ടായിരുന്നു (കച്ചിക്കാർ). ഇവരിൽ പ്രമുഖനായിരുന്നു മുഹമ്മദ് ജഫാർ ഹസ്സൻ സേട്ടു ( ജാനു സേട്ടു ).തന്റെ ചുറ്റുപാടുമുള്ള ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി അഞ്ചുമാൻ ഇസ്‌ലാം എന്ന ഒരു സാംസ്കാരിക സംഘടനയ്ക്ക് അദ്ദേഹം രൂപം നൽകി . ആ സംഘടയുടെ നേതൃത്വത്തിലാണ് വൈ എം എം എ എൽ പി സ്കൂൾ സ്ഥാപിതമായത്. ഇന്നും അഞ്ചുമാൻ സ്കൂൾ എന്ന അപാര നാമത്തിൽ ഈ വിദ്യാലയം അറിയപ്പെടുന്നുണ്ട്.
 
ആദ്യ ഘട്ടത്തിൽ ഓല മേഞ്ഞ കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് . 1946  ജൂൺ 5 നാണു സ്കൂൾ സ്ഥാപിക്കപ്പെടുന്നത് .മുഹമ്മദ് ജാഫർ ഹസ്സൻ സേട്ടിന്റെ കായല ശേഷം ഹാജി . എം . ജെ . അബ്ദുൽ റഹീം ആണ് സ്കൂൾ മാനേജർ ആയത്.1954 ൽ അദ്ദേഹമാണ് നിലവിലുള്ള സ്കൂൾ കെട്ടിടം നിർമിച്ചത്.അൽപ്പം പോലും പ്രതിഫലേച്ഛയില്ലാതെ സാമൂഹ്യ സേവനം എന്ന ഉദാത്തമായ ലക്ഷ്യത്തോടെ ഒരു മഹാനുഭാവൻ തുടങ്ങിവെച്ച ഒരു മഹ്ത സംരംഭമാണ് ഈ വിദ്യാലയം . സമൂഹത്തിലെ ദുർബല വിഭാഗത്തിൽ പെട്ടവരുടെ മക്കൾക്ക് അക്ഷരാഭ്യാസം നൽകുന്നത് ഒരു ദൈവികവൃത്തിയായി അവർ കണ്ടിരുന്നു .
 
1971 മുതൽ 1990 വരെ 17 ഡിവിഷനുകളിലായി 1000 ൽ പരം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു.മൂന്നു അറബി അധ്യാപകരും ഒരു സ്പെഷ്യലിസ്ററ് അധ്യാപികയും ഉൾപ്പെടെ 21 അധ്യാപകർ ആ കാലയളവിൽ ഇവിടെ ജോലി ചെയ്ത്പോന്നിരുന്നു .അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ തള്ളിക്കയറ്റം മൂലം കാലാന്തരത്തിൽ കുട്ടികളുടെ എണ്ണം വളരെയധികം കുറഞ്ഞു വന്നു .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/എൽ.എം.എൽ.പി.എസ്.ആലപ്പുഴ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്