"വിദ്യാലയ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,257 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
നരിപ്പറമ്പ് ജിയുപി സ്കൂൾ.......
നരിപ്പറമ്പ് ജിയുപി സ്കൂൾ.......


തല മുറകളായി അനേകായിരങ്ങൾക്ക് അറിവും അനുഭവവും നൽകി അവരെ സംതൃപ്ത ജീവിതത്തിന് പ്രാപ്തരാക്കുന്ന  മഹത് സ്ഥാപനം. ബന്ധപ്പെട്ട എല്ലാ രംഗങ്ങളിലും സ്വന്തം പ്രഭാവവും കരുത്തും മികവും ദശാബ്ദങ്ങളായി നിലനിർത്തികൊണ്ടു വരുന്ന വിദ്യാലയം.
തലമുറകളായി അനേകായിരങ്ങൾക്ക് അറിവും അനുഭവവും നൽകി അവരെ സംതൃപ്ത ജീവിതത്തിന് പ്രാപ്തരാക്കുന്ന  മഹത് സ്ഥാപനം. ബന്ധപ്പെട്ട എല്ലാ രംഗങ്ങളിലും സ്വന്തം പ്രഭാവവും കരുത്തും മികവും ദശാബ്ദങ്ങളായി നിലനിർത്തികൊണ്ടു വരുന്ന വിദ്യാലയം.


പാലക്കാട് ജില്ലയുടെ പടിഞ്ഞാറേ അറ്റത്ത്, മലപ്പുറം അതിർത്തിയോടു ചേർന്ന് തൂതപ്പുഴയ്ക്കരികിൽ തിരുവേഗപ്പുറയിലാണ് നരിപ്പറമ്പ് ഗവ.യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.
പാലക്കാട് ജില്ലയുടെ പടിഞ്ഞാറേ അറ്റത്ത്, മലപ്പുറം അതിർത്തിയോടു ചേർന്ന് തൂതപ്പുഴയ്ക്കരികിൽ തിരുവേഗപ്പുറയിലാണ് നരിപ്പറമ്പ് ഗവ.യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.
വരി 25: വരി 25:
1956 നവംബർ 1ന് കേരള സംസ്ഥാനം നിലവിൽ വന്നു. 1957 ൽ മഹാനായ ഇ. എം. എസിന്റെ നേതൃത്വത്തിലുള്ള ഒന്നാം മന്ത്രി സഭ അധികാരമേറ്റു. പ്രഗൽഭനായ പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയായിരുന്നു അന്ന് വിദ്യാ ഭ്യാസമന്ത്രി എം. എൽ. എ. ശ്രീ. ഇ. പി ഗോപാലന്റെ നേതൃത്വത്തിൽ നമ്പി ശൻ മാസ്റ്റർ ഉൾപ്പെടെയുള്ള നിവേദക സംഘം തിരുവനന്തപുരത്തെത്തി. മുഖ്യമന്ത്രിയെയും വിദ്യാഭ്യാസമന്ത്രിയേയും കണ്ടു. ജനങ്ങളുടെ വിദ്യാഭ്യാസ പ്രവർത്തനത്തെ അവർ ശ്ലാഘിച്ചു. ജനങ്ങൾ നടത്തിയിരുന്ന ആറും ഏഴും ക്ലാസുകൾക്കുള്ള അംഗീകാരത്തോടെ 1957 ൽ ഈ വിദ്യാലയം ഗവ. അപ്പർ പ്രൈമറി സ്കൂൾ നരിപ്പറമ്പായി നിലവിൽ വന്നു.
1956 നവംബർ 1ന് കേരള സംസ്ഥാനം നിലവിൽ വന്നു. 1957 ൽ മഹാനായ ഇ. എം. എസിന്റെ നേതൃത്വത്തിലുള്ള ഒന്നാം മന്ത്രി സഭ അധികാരമേറ്റു. പ്രഗൽഭനായ പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയായിരുന്നു അന്ന് വിദ്യാ ഭ്യാസമന്ത്രി എം. എൽ. എ. ശ്രീ. ഇ. പി ഗോപാലന്റെ നേതൃത്വത്തിൽ നമ്പി ശൻ മാസ്റ്റർ ഉൾപ്പെടെയുള്ള നിവേദക സംഘം തിരുവനന്തപുരത്തെത്തി. മുഖ്യമന്ത്രിയെയും വിദ്യാഭ്യാസമന്ത്രിയേയും കണ്ടു. ജനങ്ങളുടെ വിദ്യാഭ്യാസ പ്രവർത്തനത്തെ അവർ ശ്ലാഘിച്ചു. ജനങ്ങൾ നടത്തിയിരുന്ന ആറും ഏഴും ക്ലാസുകൾക്കുള്ള അംഗീകാരത്തോടെ 1957 ൽ ഈ വിദ്യാലയം ഗവ. അപ്പർ പ്രൈമറി സ്കൂൾ നരിപ്പറമ്പായി നിലവിൽ വന്നു.


വിദ്യാലയം ഇവിടം വരെ എത്തിക്കുന്നതുവരെ സേവനധ്യാപകരാ യിരുന്നു. കൃഷ്ണവാര്യരും (കുട്ടൻ വാര്യർ) സുകുമാർ നെടുങ്ങാടിയും, ഏതാനും മാസം മുത്തേടത്ത് ശങ്കരനാരായണൻ നമ്പൂതിരിയും. അംഗീകാരത്തിന്റെ സാങ്കേതികത നോക്കി പാലൂരിൽ നിന്നുള്ള വി. കെ പത്മാവതി ടീച്ചറെ കമ്മറ്റി നിയമിക്കുകയും ചെയ്തിരുന്നു. ഇത് ലക്ഷ്യ സ്ഥാനത്തെത്തിക്കുന്നതിന് ഈ പ്രദേശത്തെ വലിയൊരു വിഭാഗം പ്രവർത്തിച്ചു. ശങ്കുണ്ണി നായർ, നമ്പീശൻ മാസ്റ്റർ, വി. കെ. കേശവൻ നമ്പൂതിരി, എ. രാമപ്പിഷാരോടി, പി. രായൻ ഹാജി, ആർ. എൻ കക്കാട്, കെ. ഹംസ, വി. പി വേലുവൈദ്യർ, കെ. ടി മുഹമ്മദ്, എൻ. ഗോപാ ലൻ നായർ തുടങ്ങിയവരായിരുന്നു കമ്മിറ്റി അംഗങ്ങൾ, ശ്രീ ചെറൂളിയിൽ കുഞ്ഞുണ്ണി നമ്പീ ശൻ ആവശ്യമായ നിർദ്ദേശങ്ങളും നൽകിയിരുന്നു.
വിദ്യാലയം ഇവിടം വരെ എത്തിക്കുന്നതുവരെ സേവനധ്യാപകരായിരുന്നു. കൃഷ്ണവാര്യരും (കുട്ടൻ വാര്യർ) സുകുമാർ നെടുങ്ങാടിയും, ഏതാനും മാസം മുത്തേടത്ത് ശങ്കരനാരായണൻ നമ്പൂതിരിയും. അംഗീകാരത്തിന്റെ സാങ്കേതികത നോക്കി പാലൂരിൽ നിന്നുള്ള വി. കെ പത്മാവതി ടീച്ചറെ കമ്മറ്റി നിയമിക്കുകയും ചെയ്തിരുന്നു. ഇത് ലക്ഷ്യ സ്ഥാനത്തെത്തിക്കുന്നതിന് ഈ പ്രദേശത്തെ വലിയൊരു വിഭാഗം പ്രവർത്തിച്ചു. ശങ്കുണ്ണി നായർ, നമ്പീശൻ മാസ്റ്റർ, വി. കെ. കേശവൻ നമ്പൂതിരി, എ. രാമപ്പിഷാരോടി, പി. രായൻ ഹാജി, ആർ. എൻ കക്കാട്, കെ. ഹംസ, വി. പി വേലുവൈദ്യർ, കെ. ടി മുഹമ്മദ്, എൻ. ഗോപാലൻ നായർ തുടങ്ങിയവരായിരുന്നു കമ്മിറ്റി അംഗങ്ങൾ, ശ്രീ ചെറൂളിയിൽ കുഞ്ഞുണ്ണി നമ്പീശൻ ആവശ്യമായ നിർദ്ദേശങ്ങളും നൽകിയിരുന്നു.
 
 
1972-ൽ കോൺക്രീറ്റ് മേൽക്കൂരയുള ആദ്യ കെട്ടിടവും ഏതാനും വർഷങ്ങൾക്കുളളിൽ രണ്ടാമത്തെ കെട്ടിടവും വന്നതോടെ സ്കൂളിന്റെ മുഖച്ഛായ തന്നെ മാറി. സർക്കാറിൽ നിന്നുളള ധനസഹായം കൂടുതൽ ലഭിച്ചു തുടങ്ങി. ചുറ്റുപാടു മുളള ജനങ്ങളുടെ ജീവിതനിലവാരവും സാമ്പത്തികഭദ്രതയും ക്രമേണ കൂടുതൽ മെച്ച പ്പെട്ടതായി. ഇതെല്ലാം സ്ക്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയെ സഹായിച്ചു. സ്കൂൾ വൈദ്യുതീകര ണവും കുടിവെളളത്തിനുളള പൈപ്പ് ലൈനിന്റെ നിർമ്മാണവും മൂലം ഒട്ടേറെ വിഷമതകൾ പരിഹരിക്കപ്പെട്ടു. വിവിധ മത്സരങ്ങളിൽ സ്കൂൾതലത്തിൽ എന്ന പോലെ ഉപജില്ലാതലത്തിലും ജില്ലാത ലത്തിലും നമ്മുടെ കുട്ടികൾ വഹിച്ച പങ്കാള ത്തവും അവർ നേടിയെടുത്ത് ഉയർന്ന സ്ഥാന ങ്ങളും ഈ വിദ്യാലയത്തിന്റെ പ്രശസ്തി നാൾക്കു നാൾ വർദ്ധിച്ചുവരാൻ കാരണമായി തീർന്നു. രണ്ടു തവണ ഇവിടെ വെച്ച് നടന്ന ഉപജില്ലാ കലോത്സവ ങ്ങളും ഉപജില്ലാ ശാസ്ത്രമേളകളും ഏറെ ശ്രദ്ധേയമായിരുന്നു.
 
ഉപജില്ലാ കായികമേള മാത്രം കളിസ്ഥ ലത്തിന്റെ പോരായ്മ കാരണം ഇവിടെ നടന്നിട്ടില്ല. വ്യക്തിഗത മത്സരങ്ങളിൽ ഒട്ടേറെ ഇനങ്ങളിൽ നമ്മുടെ കുട്ടികൾ നേടിയ സമ്മാനങ്ങൾ നമ്മുടെ സ്കൂളിനുള്ള ഏറ്റവും വലിയ അംഗീകാരമായിരു ന്നു. യു.പി. വിഭാഗം സയൻസ് ക്വിസ്, യുറീക്കാ സംസ്കൃതപദ്യം എന്നിവയിൽ തുടർച്ചയായി ഏതാനും വർഷം ഉപജില്ലാതലത്തിൽ ഈ വിദ്യാല യത്തിന് ലഭിച്ച ഒന്നാം സ്ഥാനം എല്ലാവർക്കും പ്രത്യേകം സന്തോഷം നൽകിയിരുന്നു. 1977-ൽ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നഎം.എസ്. നീലകണ്ഠൻ യു.പി. വിഭാഗം സയൻസ് ക്വിസ് മത്സരത്തിൽ ജില്ലാതലത്തിൽ ഒന്നാംസ്ഥാനം നേടി സംസ്ഥാനതലമത്സരത്തിൽ പങ്കെടുത്തതും 1990-ലെ സംസ്ഥാന കലോത്സവത്തിൽ ഒരുവിദ്യാർത്ഥിനി  അറബിക് പദ്യത്തിൽ സമ്മാനം കരസ്ഥമാക്കിയതും ശ്രദ്ധേയമായിരുന്നു.
 
2003 ൽ പഴയ വിദ്യാലയ കെട്ടിടവും സ്ഥലവും പാലക്കാട് ജില്ലാ പഞ്ചായത്ത് സർക്കാരിലേക്ക് വാങ്ങിയതോടെ ഈ വിദ്യാലയം പൂർണ്ണമായും പൊതു സ്വത്തായി മാറി.
49

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1350821" എന്ന താളിൽനിന്ന് ശേഖരിച്ചത്