"എ.എം.യു.പി.സ്കൂൾ കടലുണ്ടിനഗരം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''ആമുഖം''' | '''ആമുഖം''' |
12:53, 20 ജനുവരി 2022-നു നിലവിലുള്ള രൂപം
ആമുഖം
മലപ്പുറം ജില്ലയിൽ, തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ, പരപ്പനങ്ങാടി ഉപജില്ലയിലെ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽപ്പെടുന്ന കടലുണ്ടിനഗരം എന്ന തീരഗ്രാമത്തിൽ കഴിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് കടലുണ്ടിനഗരം എ എം യു പി സ്കൂൾ.
ചരിത്രം
1924- പ്രദേശത്തെ ഒരു സ്വകാര്യവ്യക്തിയായ അന്പായത്തിങ്ങൽ സൈതലവിക്കോയതങ്ങൾ മാനേജരായി ഓത്തുപള്ളി എന്ന നിലയിൽ മൂന്ന് അധ്യാപകരും അൻപതിൽതാഴെ കുട്ടികളുമായി തുടങ്ങിയ അഞ്ചാംതരം വരെ ക്ലാസ്സുകൾ ഉണ്ടായിരുന്ന എൽ പി സ്കൂളാണ് ഇപ്പോൾ ഇരുനില കോൺക്രീറ്റ് കെട്ടിടമുൾപ്പെടെ ആറ് കെട്ടിടങ്ങളും എന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസുവരെ നാനനൂറിൽപരം കുട്ടികളും ഇരുപത്തിനാല് അധ്യാപകരുമുള്ള സ്ഥാപനമായി വളർന്നത്.
സ്ഥാപക മാനേജറായിരുന്ന സൈതലവിക്കോയ തങ്ങൾക്ക് അനാരോഗ്യം കാരണം സ്ഥാപ നം നട്ത്തികൊണ്ടുപോകാൻ കഴിയാതെ വന്നപ്പോൾ പ്രദേശത്തെ സാമൂഹിക സംഘടന യായ കടലുണ്ടി നഗരം മുസ്ലിം അനാഥ സംരക്ഷണ സംഘത്തിന് കൈമാറുകയാണുണ്ടായത്.
നിരാലംബരായവർക്ക് വിദ്യാഭ്യാസം നൽകി സമൂഹത്തിന്റെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അവരെ അടിയന്തര ഘട്ടങ്ങളിൽ സഹായിക്കാനും വേണ്ടി തുടങ്ങിയ സംഘടനയാണ് കടലുണ്ടിനഗരം മുസ്ലിം അനാഥ സംരക്ഷണ സംഘം. പ്രാഥമിക വിദ്യാഭ്യാസത്തിന് വിദ്യാലയങ്ങൾ കുറവായിരുന്ന ആ കാലഘട്ടങ്ങളിൽ കുട്ടികളെ ദൂരസ്ഥല ങ്ങളിൽ വിദ്യാഭ്യസത്തിനു പറഞ്ഞുവിടാൻ രക്ഷിതാക്കൾ വിമുഖത കാട്ടിയിരുന്നു. ആ സന്ദർഭത്തിൽ തീരപ്രദേശത്തെ കുട്ടികൾക്ക് ഈ വിദ്യാലയം ഒരു അനുഗ്രഹമായി മാറി. എം വി ഇന്പിച്ചു, കുഞ്ഞറമുട്ടി, കെ പി കോയസ്സൻകുട്ടി, പി കെ തങ്ങൾ, മൂസ്സക്കോയ ഹാജി തുടങ്ങിയവരായിരുന്നു സംഘടനയുടെ സ്ഥാപകകാലത്തെ ഭാരവാഹികൾ. 1968 ൽ സ്ഥാപനം യു പി സ്കൂളായ് ഉയർത്തി.
രാവണപ്രഭു എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന പ്രശസ്ത ആക്ഷേപഹാസ്യ സാഹിത്യകാരൻ മണി മാസ്റ്റർ ഈ സ്ഥാപനത്തിലെ ആദ്യകാല പ്രധാനാധ്യപകനായിരുന്നു. സമൂഹത്തിലെ വിവിധ തലങ്ങളിൽ കഴിവുതെളിയിച്ച ധാരാളം അധ്യാപകർ ഇവിടെ സേവനമനുഷ്ഠിച്ചിരുന്നു. പഠന – പഠനേതര മേകലകളിൽ മികവ് പുലർത്തിയ ഒട്ടേറെപേർ ഈ വിദ്യാലയത്തിൽനിന്നും പഠിച്ചിറങ്ങി വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച് ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നു.