"ഗവ. എൽ.പി.എസ്. ഇടിഞ്ഞില്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 138: വരി 138:


==സ്‌കൂൾ  ഫോട്ടോകൾ==
==സ്‌കൂൾ  ഫോട്ടോകൾ==
<gallery>
[[പ്രമാണം:37211 school 2.jpg|ലഘുചിത്രം|267x267ബിന്ദു|GLPS EZHINJILLAM NEW LOOK]]
37211preveshanolsavam.jpg|പ്രവേശനോത്സവം
 
37211-science club.jpg|പരിസ്ഥിതിദിനം
37211-school garden.jpg|പരിസ്ഥിതിദിനം
 
37211-naturewatch.jpg|പരിസ്ഥിതിദിനം
 
37211-medicinal plants class.jpg|പരിസ്ഥിതിദിനം
 
37211-vayanadinam.jpg|വായനാദിനം
 
37211-basheeranusmaranam.jpg|മുഹമ്മദ് ബഷീർ അനുസ്മരണം
 
37211-seed visit.jpg|മാതൃഭൂമീ സീഡ് ടീം സന്ദർശനം
37211vegetable harvesting.jpg|പച്ചക്കറിവിളവെടുപ്പ്
 
37211 mathrubhumi news.jpg|ഇടിഞ്ഞില്ലം സ്കൂൾ മാതൃഭൂമി വാർത്തയിൽ
 
37211-prathibha adharikkal.jpg|പ്രതിഭയെ ആദരിക്ക
 
37211-seed pgm 2.jpg|സീഡ് -വാഴക്കൊരുകൂട്ട്
 
37211-seed pgm 1.jpg|സീഡ് -വാഴക്കൊരുകൂട്ട് -food fest
37211-sradha.jpg|ശ്രദ്ധ -പ്രവർത്തനം
 
37211-0nam.jpg|ഓണാഘോഷം
37211-pavanadakam.jpg|പാവനാടകം
 
37211-english skit.jpg|English skit
 
37211-x'mas celebration.jpg|ക്രിസ്മസ് ആഘോഷം
 
37211- padanotsavam.jpg|പഠനോത്സവം
 
37211 magazine prakashanam.jpg|കയ്യെഴുത്തു മാസിക പ്രകാശനം
 
37211-annual day.jpg|Annual day
</gallery>


==വഴികാട്ടി==
==വഴികാട്ടി==

12:49, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ഗവ. എൽ.പി.എസ്. ഇടിഞ്ഞില്ലം
വിലാസം
ഇഴിഞ്ഞില്ലം

പെരുന്തുരുത്തി പി.ഒ.
,
689107
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1894
വിവരങ്ങൾ
ഇമെയിൽjayasreer654@gmail.com
കോഡുകൾ
സ്കൂൾ കോഡ്37211 (സമേതം)
യുഡൈസ് കോഡ്32120900231
വിക്കിഡാറ്റQ87592643
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല തിരുവല്ല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്പുളിക്കീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ13
പെൺകുട്ടികൾ3
ആകെ വിദ്യാർത്ഥികൾ16
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയശ്രീ .ആർ
പി.ടി.എ. പ്രസിഡണ്ട്വിഷ്ണു പ്രിയ
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി
അവസാനം തിരുത്തിയത്
20-01-202237211


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

തിരുവല്ല താലൂക്കിലെ പെരിങ്ങര ഗ്രാമപഞ്ചായത്തിലെ വടക്കേഅറ്റത്തുള്ള ഒരു ചെറിയ ഗ്രാമമാണ് എഴിഞ്ഞില്ലം /ഇടിഞ്ഞില്ലം എന്ന പേരിൽ അറിയപ്പെടുന്ന ഈ പ്രദേശം. എഴിഞ്ഞില്ലം എന്ന് പേര് വന്നത് 7 ഇല്ലങ്ങളുടെ നാട് എന്ന അർത്ഥത്തിൽ ആണെന്നും എഴുന്ന അല്ലെങ്കിൽ ഉയർന്ന ഇല്ലങ്ങളുടെ നാട് എന്ന അർത്ഥത്തിൽ ആണെന്നും വ്യത്യസ്ത അഭിപ്രായമുണ്ട് . ഇടിഞ്ഞ ഇല്ലങ്ങളുടെ നാടായതിനാൽ ഇടിഞ്ഞില്ലം എന്ന പേരുണ്ടായി എന്നും കരുതുന്നവരുണ്ട് .ഏതായാലും പെരിങ്ങര ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ പെരുന്തുരുത്തി മുതൽ ചങ്ങനാശ്ശേരി വരെ എം സി റോഡിന്റെ ഇരുവശങ്ങളിലുമായി ഈ ഗ്രാമം പരന്നുകിടക്കുന്നു ' കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ ഇടിഞ്ഞില്ലത്തെ പറ്റി പരാമർശമുണ്ട്.1894 സ്കൂൾ സ്ഥാപിതമായി. പെരുന്ന ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം മുതൽ മുത്തൂർ ആൽത്തറ വരെയുള്ള പ്രദേശങ്ങളിലെ വിദ്യാർഥികൾക്ക് വേണ്ടി ഉണ്ടായ ആദ്യത്തെ വിദ്യാലയം ആണിത്. എഴിഞ്ഞ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന് വടക്ക് ഭാഗത്ത് ക്ഷേത്രക്കുളത്തിന് സമീപം കെട്ടിയുണ്ടാക്കിയ ഓലപ്പുരയിൽ ആയിരുന്നു ആരംഭം. പൂവ്വം സ്വദേശിയും കവിയും പണ്ഡിതനുമായിരുന്ന ചിങ്ങം പറമ്പിൽ ജോസഫ് സാറായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. സ്ഥലപരിമിതിയും ജീർണ അവസ്ഥയും പുതിയ ഇടം തേടാൻ കാരണമായി. അങ്ങനെയാണ് ഇപ്പോഴത്തെ സ്ഥാനത്തേക്ക് മാറ്റി സ്ഥാപിച്ചത്. കിടങ്ങാട്ട് രാമൻപിള്ള ,വെണ്ണലിൽ മത്തായി ,കളരിക്കൽ കുര്യൻ മാപ്പിള, കുന്നക്കാട്ട് ദേവസ്യ, മുക്കാട്ട് വേലായുധൻ പിള്ള തുടങ്ങിയവർ സ്കൂളിന്റെ ഉയർച്ചയ്ക്ക് നേതൃത്വം നൽകിയ മഹത് വ്യക്തികൾ ആണ്. ഏകദേശം 450 കുട്ടികൾ വരെ പഠിച്ചിരുന്ന ഒരു കാലം ഇവിടെ ഉണ്ടായിരുന്നു. 1979 -80 കാലത്തെ പേമാരിയിൽ സ്കൂൾ കെട്ടിടം തകരുകയും നിരവധി രേഖകളും വസ്തുവകകളും നശിച്ചുപോവുകയും ചെയ്തിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

പഠനത്തിന് വളരെയധികം അനുകൂലമായ ഭൗതികചുറ്റുപാടാണ് ഇപ്പോൾ സ്കൂളിൽ നിലവിലുള്ളത് . 2017 -ൽ സ്കൂൾ ലൈബ്രറി യും വായനമൂലയും നവീകരിച്ചു . ഏകദേശം അഞ്ഞൂറോളം പുസ്കങ്ങൾ സ്കൂൾ ലൈബ്രറിയിലുണ്ട്‌ . 2018 ൽ പൂർവവിദ്യാർഥി സമിതിയുടെ നേതൃത്വത്തിൽ വൈദ്യുദീകരിച്ചു . എല്ലാ ക്ലാസ്സിലും ഫാൻ ലൈറ്റ് എന്നീ സൗകര്യങ്ങൾ ഉണ്ട് . 2019 ൽ ഓടിട്ട കെട്ടിടം ഷീറ്റ് ഇട്ടു. 2020 ൽ ഹൈടെക് പദ്ധതിയുടെ ഭാഗമായി KITE ൽ നിന്നും 1 ലാപ്‌ടോപ്പും ഒരു പ്രോജെക്ടറും കിട്ടിയിട്ടുണ്ട്. വേനലിലും പറ്റാത്ത കിണറിൽ നിന്നും ശുദ്ധമായ കുടിവെള്ളം ലഭ്യമാവുന്നുണ്ട് . നിലവിലുണ്ടായിരുന്ന 2 ടോയ്‌ലെറ്സ് ആൻഡ് യൂറിനൽസ് കൂടാതെ SSK ൽ നിന്നും അനുവദിച്ച പുതിയ ഒരു ടോയ്‌ലെറ്റ് ഉം യൂറിനലും പൂർത്തിയായിട്ടുണ്ട് . പൂത്തുമ്പികൾ പാറിനടക്കുന്ന നല്ലൊരു ജൈവവൈവിധ്യ ഉദ്യാനം സ്കൂളിലുണ്ട് .

മികവുകൾ

2018-19 അധ്യയന വര്ഷം നടപ്പിലാക്കിയ ജനകീയ ലൈബ്രറി എന്ന പ്രവർത്തനം വിദ്യാലയവുമായി വളരെ കാലമായി അകന്നു നിന്ന നാട്ടുകാരെ സ്കൂളിലേക്ക് അടുപ്പിക്കുന്നതിന്റെ ആദ്യ ചവിട്ടുപടിയായി . നാട്ടുകാരിൽ നിന്ന് അന്ന് സമാഹരിച്ച 265 പുസ്തകങ്ങൾ ലൈബ്രറിയുടെ ഭാഗമായതോടെ , കുറച്ചു നാട്ടുകാരും പൂർവ്വവിദ്യാര്ഥികളും സ്കൂൾ പ്രവർത്തനവുമായി സഹകരിക്കാൻ മുന്നോട്ടു വന്നു. അന്ന് രൂപീകരിച്ച സ്കൂൾ/പൂർവവിദ്യാർഥി സംഘം നാട്ടുകാരിൽനിന്നു ശേഖരിച്ച പണമുപയോഗിച്ചു സ്കൂൾ പെയിന്റടിച്ച ഭംഗിയാക്കി , ക്ലാസ് മുറികളിലെ എലെക്ട്രിഫിക്കേഷൻ പ്ലംബിംഗ് ജോലികൾ പൂർത്തിയാക്കി . മികച്ച വായനാമൂലയൊരുക്കി . പൂർവാധ്യാപകരുടെ കൂട്ടായ്മ രൂപീകരിച്ചു . വായന/ലേഖന പ്രവർത്തനങ്ങളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി അക്ഷരദീപം എന്ന പേരിൽ സ്കൂൾ സമയത്തിന് മുൻപ്/ശേഷം എന്നിങ്ങനെ മലയാളം ക്ലാസുകൾ നടത്തിവരുന്നു. ഇംഗ്ലീഷ് മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇംഗ്ലീഷ് നു അധിക പഠനസമയം-സ്പോകെൻ ഇംഗ്ലീഷ് ക്ലാസുകൾ ആരംഭിച്ചു . പ്രീ പ്രൈമറി ക്ലാസ്സുകളിൽ മെച്ചപ്പെട്ട പഠനാന്തരീക്ഷം ഒരുക്കി. കുട്ടികളുടെ വായനമൂല ഉപയോഗപ്പെടുത്തി സർഗാത്മക ക്യാമ്പുകൾ നടത്തി. കുട്ടികളുടെ മികച്ച രചനകൾ ഉപയോഗിച്ച് "മുകുളങ്ങൾ" എന്ന കയ്യെഴുത്തുമാസിക പ്രസിദ്ധീകരിച്ചു . പൊതുവിജ്ഞാനം വളർത്തുന്നതിനായി ക്വിസ് ബോക്സ് സ്ഥാപിച്ചു .മികച്ച കുട്ടികൾക്കായി പൂർവ വിദ്യാർത്ഥിയുടെ പേരിൽ എൻഡോവ്മെന്റ് ആരംഭിച്ചു . കയ്യെഴുത്തു മാസികയിലെ മികച്ച സൃഷ്ടികളുപയോഗപ്പെടുത്തി "മുകുളങ്ങൾ" എന്ന പേരിൽ പ്രിന്റഡ് മാഗസിൻ സ്കൂൾ വാർഷിക ദിനത്തിൽ പുറത്തിറക്കി. മാഗസിനിലെ ഏറ്റവും നല്ല കവിതയ്ക്ക് ശ്രീ .കെ.ജെ.ദേവ്‌ സാർ നാലാം തരത്തിലെ സഞ്ജിത്തിനു പുരസ്‌കാരം നൽകി അനുമോദിച്ചു . അവധിക്കാല പ്രവർത്തനങ്ങൾ -പ്രിന്റഡ് വർഷീറ്റുകൾ നൽകി വരുന്നു . 2018 -19 അധ്യയനവര്ഷത്തെ പ്രവർത്തന മികവ് 2019 -20 അധ്യനവർഷം കുട്ടികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവിന് കാരണമായി.മൂന്നു വിദ്യാർത്ഥികളുടെ രചനകൾ ഉൾപ്പെടുത്തി മൂന്നു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു ." മഴവില്ലു, ഇതളുകൾ, അപ്പുവിന്റെ ലോകം "2019 -20 അധ്യയനവര്ഷ സ്കൂൾ മികവുകൾ - പ്രീപ്രൈമറി മുതൽ നാലാം തരം വരെ കുട്ടികൾ വർദ്ധിച്ചു . മാതൃഭൂമി സീഡ് ക്ലബ് രൂപീകരിച്ചു .സ്കൂൾ ഉച്ചഭക്ഷണത്തിനുള്ള പച്ചക്കറികൾ സ്കൂളിൽ തന്നെ ഉത്പാദിപ്പിച്ചു . പത്തനംതിട്ട മികച്ച സീഡ് വിദ്യാലയം -മൂന്നാം സ്ഥാനം കരസ്ഥമാക്കി . കുട്ടികളുടെയും , പൂർവ അധ്യാപകരുടെയും , പൂർവ്വവിദ്യാർത്ഥികളുടെയും സൃഷ്ടികൾ ഉൾപ്പെടുത്തി പ്രിന്റഡ് മാഗസിൻ ഒരുക്കി.. മൂന്ന് /നാല് ക്ലാസ് ഇംഗ്ലീഷ്/മലയാളം പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് സ്‌കിറ്റുകൾ , നാടകങ്ങൾ ഇവ കുട്ടികൾ സ്ക്രിപ്റ്റ് തയ്യാറാക്കി അവതരിപ്പിച്ചു .പ്രശസ്ത സാഹിത്യകാരൻ ശ്രീ .ബിനു വിശ്വനാഥിന്റെ നേതൃത്ത്വത്തിൽ കുട്ടികൾക്കായി സർഗരചന ക്ലാസ് നടത്ത |}

മുൻസാരഥികൾ

ക്രമനമ്പർ പ്രധാനാധ്യാപകർ
1. ശ്രീ .ജേക്കബ്‌
2. ശ്രീ.അബ്ദുൽ കരിം പി .എ
3. ശ്രീമതി . ഗിരിജാമണി
4. ശ്രീ. ഹുസൈൻ ചാവടി

പാഠ്യേതര പ്രവർത്തനങ്ങൾ

  • കയ്യെഴുത്തു മാസിക - "മുകുളങ്ങൾ "
  • പതിപ്പുകൾ - ദിനാചരണങ്ങൾ , ക്ലാസ്സ്തല പ്രവർത്തനങ്ങൾ എന്നിവയുടെ നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്
  • പ്രവർത്തിപരിചയം - ശില്പശാല നടത്തിയിട്ടുണ്ട്
  • സീഡ് ക്ലബ് - ജൈവപച്ചക്കറിത്തോട്ടം പരിപാലിച്ചുവരുന്നു
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ

സയൻസ് ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബ്

മാത്‍സ് ക്ലബ്ബ്

സുരക്ഷാ ക്ലബ്ബ്

സീഡ് ക്ലബ്ബ്

വിദ്യാരംഗംകലാസാഹിത്യവേദി

അദ്ധ്യാപകർ

  1. ജയശ്രീ .R
  2. അരുൺ.വി.നായർ
  3. റസീന ഇസ്മായിൽ
  4. ബിജുകുമാർ.ടി

സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം

ജി.ൽ.പി.സ്. എഴിഞ്ഞില്ലം സ്കൂളിന്റെ സമ്പൂർണ്ണ ഹൈടെക് സ്കൂൾ പ്രഖ്യാപനം 12-10 -2020 ന് സർക്കാർ നിർദ്ദേശപ്രകാരം നടത്തി .

സ്‌കൂൾ ഫോട്ടോകൾ

GLPS EZHINJILLAM NEW LOOK

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._ഇടിഞ്ഞില്ലം&oldid=1348507" എന്ന താളിൽനിന്ന് ശേഖരിച്ചത്