"ചവനപ്പുഴ എൽ പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വിദ്യാലയചരിത്രം
No edit summary
(ചെ.) (വിദ്യാലയചരിത്രം)
വരി 1: വരി 1:
[[read more]] {{PSchoolFrame/Pages}}
[[read more]] {{PSchoolFrame/Pages}}കണ്ണുർ ജില്ലയിലെ തളിപ്പറമ്പ് തലൂക്കിൽപ്പെട്ട പന്നിയൂർ വില്ലേജിൽ ഉൾപ്പെടുന്നതാണ് ചവനപ്പുഴ എന്ന കൊച്ചുഗ്രാമം. ഗ്രാമത്തിനെ കുളിരണിയിച്ചു കൊണ്ട് ഒഴുകുന്ന തോടും,ഇരുകരയിലുമുള്ള സസ്യലതാദികളും,നീണ്ടുപരന്നുകിടക്കുന്ന നെൽവയലുകളും ഗ്രാമത്തിൻറ പ്രകൃതിഭംഗി വർദ്ദിപ്പിക്കുന്നവയാണ് .
 
ഭൂരിഭാഗം കുടുംബങ്ങളും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന ഈപ്രദേശത്തെ കുട്ടികൾക്ക് പ്രാഥമികവിദ്യാഭ്യാസം ലഭ്യമാക്കാൻ വേണ്ടിയാണ് കുറച്ച് സുമനസ്സുകൾ മുൻകൈയെടുത്ത് 1912ൽ ചിറക്കൽ താലുക്ക് ബോർഡിൻറ കീഴിൽ ഈ വിദ്യാലയം സ്ഥാപിച്ചത്. ഇപ്പോൾ ചവനപ്പുഴ ശ്രീ മുത്തപ്പൻക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ശ്രീ മീത്തലെപുരയിൽകു‍‍ഞ്ഞിരാമൻ എന്നിവരുടെ സ്ഥലത്താണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. പന്നിയൂർ വില്ലേജിലെ പ്രഥമവിദ്യാലയമായ ഈസ്കൂൾ പന്നിയൂർ സ്കൂൾ എന്നറിയപ്പെട്ടു. ഒന്നു മുതൽ അ‍‍‍‍ഞ്ചുവരെ ക്ലാസുകൾ ഉണ്ടായിരുന്നു. തുടക്കം മുതൽ തന്നെ ജാതിഭേദമന്യ ആൺകുട്ടികളും, പെൺകുട്ടികളും ഈ വിദ്യാലയത്തിൽ പഠിക്കാൻ എത്തിയിരുന്നു. 1928 മതൽ മലബാർ ‍ഡിസ്ട്രിക്ട് ബോർഡിൻറ കീഴിലായ ഈ വിദ്യാലയം ബോർഡ്സ്കൂൾ എന്നറിയപ്പെട്ടു. 1935ന് ശേഷം സ്കൂളിൻറ പ്രവർത്തനം സ്വകാവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഉയർന്ന പ്രദേശത്തെ (ഇ ടി സി - പൂമംഗലം റോഡരികിൽ) ഓടിട്ട കെട്ടിടത്തിലേക്ക് മാറ്റി. 1945-ൽ സ്കൂൾ കെട്ടിടവും സ്ഥലവും ശ്രീ പി.വി.കൃഷ്ണൻനമ്പ്യാർ വാങ്ങി. പിന്നീട് 1970-ൽ പ്രത്യേക ഉത്തരവ് പ്രകാരം സ്കൂളിൻറ പേര് ഗവ.എൽ പി എസ് ചവനപ്പുഴ എന്നാക്കി മാറ്റി. 2000 മാർച്ച് 15ന് ശ്രീ പി്.വി.കൃഷ്ണൻനമ്പ്യാരുടെ കുടുംബം സ്കൂൾ കെട്ടിടവും സ്ഥലവും പഞ്ചായത്തിലേക്ക് വിട്ടുകൊടുത്തു.2009 ആഗസ്ത് 19 ന്യപൊതുവിദ്യാഭ്യാസവകുപ്പിൻറ ഉത്തരവ് പ്രകാരം വിദ്യാലയത്തിൻറ പേര് പി.വി കൃഷ്ണൻനമ്പ്യാർ സ്മാരക ഗവ.എൽ പി സ്കൂൾ എന്നാക്കി മാറ്റി.
58

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1342209" എന്ന താളിൽനിന്ന് ശേഖരിച്ചത്