"ജി യു പി എസ് വഴുതാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 95: | വരി 95: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* ബസ് | * ഹരിപ്പാട് ബസ് സ്റ്റാൻഡിൽ നിന്നും നാലര കിലോമീറ്റർ അകലം | ||
* | * പള്ളിപ്പാട് സ്ഥിതി ചെയ്യുന്നു. | ||
---- | ---- | ||
{{#multimaps:9.287311369735994, 76.4794107960902|zoom=20}} | {{#multimaps:9.287311369735994, 76.4794107960902|zoom=20}} |
14:18, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് വഴുതാനം | |
---|---|
വിലാസം | |
പള്ളിപ്പാട് പള്ളിപ്പാട് , പള്ളിപ്പാട് പി.ഒ. , 690512 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1904 |
വിവരങ്ങൾ | |
ഇമെയിൽ | 35435haripad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35435 (സമേതം) |
യുഡൈസ് കോഡ് | 32110500911 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ഹരിപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ഹരിപ്പാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 76 |
പെൺകുട്ടികൾ | 57 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗിരിജാദേവി.റ്റി |
പി.ടി.എ. പ്രസിഡണ്ട് | പ്രസന്നൻ എം.വി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീബ |
അവസാനം തിരുത്തിയത് | |
19-01-2022 | Vazhuthanamups |
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ പള്ളിപ്പാട് പഞ്ചായത്തിന്റെ കാർഷിക പ്രദേശമായ വഴുതാനം എന്ന പ്രദേശത്ത് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.
ചരിത്രം
തമസോ മാ ജ്യോതിർഗമയ
ഏകദേശം 110 വർഷങ്ങൾക്ക് മുൻപ് പള്ളിപ്പാട് കൊടുന്താറ്റ് എസ.സി കുട്ടികൾക്കായി അനുവദിച്ച ഈ സ്ക്കൂൾ നീണ്ടൂർ കോയിക്കൽ വീട്ടിൽ ക്ലാസ്സ് ആരംഭിച്ചു. തുടർന്ന് പള്ളിയറ കുടുംബവക സ്ഥലത്ത് ഗവൺമെന്റ് ഏറ്റെടുത്ത് കെട്ടിടം നിർമ്മിച്ച് തരികയും ചെയ്തു. ഒന്നു മുതൽ അഞ്ചുവരെ ക്ലാസ്സുകൾ അന്നുണ്ടായിരുന്നു . 45 വർഷങ്ങൾക്ക് മുൻപ് പെർമനന്റ് ബിൽഡിംഗ് വന്നു. 1984 ൽ രണ്ട് ആശ്വാസ കേന്ദ്രങ്ങൾ നിലവിൽ വന്നു.2000 ത്തോടു കൂടി സ്ക്കൂളിന് മുൻപിലുള്ള കുളം ജനകീയാസൂത്രണത്തിൽ നികത്തി . 2006 ൽ കംപ്യൂട്ടർ റൂം ഉൾപ്പെട്ട ഒരു കെട്ടിടം ജില്ലാ പഞ്ചായത്തിൽ നിന്നും ലഭിച്ചു. എൽ.കെ ജി മുതൽ 7വരെ ഇംഗ്ലീഷ് മലയാളം മീഡിയം ക്ലാസ്സുകൾ സ്ക്കൂളിൽ നടന്നുവരുന്നു. Smart class സംവിധാനം , കലാകായിക പ്രവർത്തങ്ങൾ എന്നിവയിലും കുട്ടികളെ പ്രാപ്തരാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു. വിവിധ ക്വിസ് മത്സരങ്ങൾ, ഇൻസ്പയർ അവാർഡ്, ഇംഗ്ലീഷഡ്രാമാ ഫെസ്റ്റ് , ശാസ്ത്രമേള എന്നിവയിലും കുട്ടികൾ തങ്ങളുടെ കഴിവ് പ്രകടിപ്പിച്ചിരിക്കുന്നു. ലൈബ്രറി ,ലാബ് ,1T ലാബ് എന്നിവ നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു. സ്കൂൾ ഹൈടെക് ആക്കുന്നതിനുള്ള പ്രവർത്തങ്ങൾ പഞ്ചായത്തിന്റെ സഹായത്തോടെ നടന്നു വരുന്നു.സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ ഉൾപ്പെടുത്തി സ്കൂളിന് അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് ഹൈടെക് സംവിധാനമുള്ള സ്കൂളായി ആയി വഴുതാനം ഗവൺമെൻറ് യുപിസ്കൂൾ മാറിക്കഴിഞ്ഞു.പ്രീപ്രൈമറി ഉൾപ്പെടെ149 കുട്ടികളാണ് ഇന്ന് സ്കൂളിൽ ഉള്ളത് . എസ് എം സി യുടെയും ജന പ്രതിനിധികളുടെയും പൂർണമായ പിന്തുണ സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും ലഭിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
98 സെന്റിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന് റോഡിന്റെ ഇരുവശങ്ങളിലായി കെട്ടിടങ്ങൾ ഉണ്ട്. എൽ.കെ.ജി, യു.കെ.ജി ,എന്നിവയ്ക്ക് പ്രത്യേകം ക്ലാസ്സ് റൂമുകൾ , കൂടാതെ 7 ടൈൽ പാകിയക്ലാസ്സ് റൂമുകൾ, ഓഫീസറും, സയൻസ് ലാബ് , കംപ്യൂട്ടർ ലാബ്, എന്നിവയും ഉണ്ട്. സ്കൂളിന്റെ പടിഞ്ഞാറ് ഭാഗത്തായി വിശാലമായ ഒരു ഹാൾ ഉണ്ട്. സ്ക്കൂൾ മുറ്റത്തെ ആൽ മുത്തശ്ശൻ തണലും ശുദ്ധവായുവും നൽകുന്നു . കുട്ടികൾക്ക് വിശാലമായ കളിസ്ഥലമെന്നത് ഈ സ്കൂളിന്റെ മറ്റൊരു പ്രത്യേകതയാണ് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലറ്റ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. കുടിവെള്ളത്തിനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു up സ്കൂളിന് ആവശ്യമായ സൗര്യങ്ങളാൽ ഈ സ്കൂൾ സമ്പന്നമാണ് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- നാരായണപിള്ല സാർ
- പീ .കെ വേലായുധൻ പിള്ള സാർ
നേട്ടങ്ങൾ
കലാകായിക രംഗങ്ങളിൽ നേട്ടങ്ങൾ കൈവരീച്ചിട്ടുണ്ട്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ഹരിപ്പാട് ബസ് സ്റ്റാൻഡിൽ നിന്നും നാലര കിലോമീറ്റർ അകലം
- പള്ളിപ്പാട് സ്ഥിതി ചെയ്യുന്നു.
{{#multimaps:9.287311369735994, 76.4794107960902|zoom=20}}
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 35435
- 1904ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ