"ഹോളി ക്രോസ് എൽ പി എസ് പരുത്തിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 70: വരി 70:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


* വിദ്യാരംഗംകലാസാഹിത്യവേദി  ക്ലബ് പ്രവർത്തനങ്ങൾ   ഡാൻസ് പരിശീലനം  കലാകായിക മത്സരപരിശീലനം   ടാലെന്റ്റ് ലാബ്  
* വിദ്യാരംഗംകലാസാഹിത്യവേദി, ക്ലബ് പ്രവർത്തനങ്ങൾ , ഡാൻസ് പരിശീലനം,   കലാകായിക മത്സരപരിശീലനം ടാലെന്റ്റ് ലാബ്.


*
*

23:13, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഹോളി ക്രോസ് എൽ പി എസ് പരുത്തിപ്പാറ
വിലാസം
ഹോളി ക്രോസ്സ് എൽ പി എസ്‌ പരുത്തിപ്പാറ,
,
മുട്ടട പിഒ പി.ഒ.
,
695025
സ്ഥാപിതം1916
വിവരങ്ങൾ
ഇമെയിൽholycrosslpsparuthippara@gmail.com
കോഡുകൾ
സ്കൂൾ കോഡ്43312 (സമേതം)
യുഡൈസ് കോഡ്32141000813
വിക്കിഡാറ്റQ64037242
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവട്ടിയൂർക്കാവ്
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ, തിരുവനന്തപുരം
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ60
പെൺകുട്ടികൾ32
ആകെ വിദ്യാർത്ഥികൾ92
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറീറ്റ.ജെ
പി.ടി.എ. പ്രസിഡണ്ട്വിമൽ രാജ്‌
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ
അവസാനം തിരുത്തിയത്
18-01-202243312


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

തിരുവനന്തപുരം നഗരഹൃദയഭാഗത്തു മുട്ടട ഹോളിക്രോസ് ദേവാലയത്തിന്റെ തിരുമുമ്പിലാണ് ഹോളിക്രോസ് എൽ. പി. എസ്. സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം ലത്തീൻ അതിരൂപതാ മെത്രാപ്പോലീത്ത ഡോ. എം. സൂസപാക്യം തിരുമേനിയുടെ അധീനതയിലുള്ള തിരുവനന്തപുരം ആർ. സി. സ്കൂൾ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത് .

പുരാതന സംസ്ക്കാരം നിലനിർത്തുന്ന ഈ സ്കൂൾ 106 വർഷങ്ങൾക്കു മുൻപ് 1916ൽ കറ്റച്ചക്കോണം, കുറവൻകോണം, മുട്ടട, നാലാഞ്ചിറ, പരുത്തിപ്പാറ, കേശവദാസപുരം, മുക്കോല മുതലായ പ്രദേശങ്ങളിലുള്ള കുട്ടികൾക്ക് മറ്റ് വിദ്യാഭ്യാസ സൗകര്യങ്ങളില്ലാതിരുന്ന കാലഘട്ടത്തിൽ സ്വകാര്യ മാനേജ്മെന്റ് സ്കൂളായി എയ്ഡഡ് എൽ. പി. സ്കൂൾ നാലാഞ്ചിറ എന്ന പേരിൽ പരുത്തിപ്പാറ ജംഗ്ഷനിൽ സ്ഥാപിതമായി. ശ്രീ. വേലുപ്പിള്ള സാർ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. ഒരു കുടിപ്പള്ളിക്കൂടമായി ഓലഷെഡ്ഡിൽ തുടങ്ങിയ സ്കൂൾ പ്രഗത്ഭരായ പല ഉന്നത വ്യക്തികളുടെയും ആദ്യപാഠശാല ഈ വിദ്യാലയമായിരുന്നു എന്നത് അഭിമാനിക്കത്തക്ക വസ്തുതയാണ്. പ്രശസ്ത സിനിമ നടൻ സത്യൻ ഈ വിദ്യാലയത്തിൽ അധ്യാപനം നടത്തിയ വ്യക്തിയാണ്. മികച്ച ശിക്ഷണം നേടി ഇവിടെ പഠിച്ചവർ ഇന്നും രാഷ്ട്രീയ - സാമൂഹ്യ - സാംസ്ക്കാരിക മേഖലകളിൽ പ്രശസ്തമായ സേവനം അനുഷ്ഠിക്കുന്നുണ്ട്.

യൂറോപ്യൻ വൈദീകർ മുട്ടട ഇടവകയിൽ സേവനം അനുഷ്ഠിച്ച കാലഘട്ടത്തിൽ 1940 നോടടുപ്പിച്ച് പരുത്തിപ്പാറ ജംഗ്ഷനിലെ സ്കൂൾ കെട്ടിടം പൊളിഞ്ഞ അവസരത്തിൽ ഈ നാട്ടിലെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി അന്നത്തെ വികാരിയും ലോക്കൽ മാനേജറുമായിരുന്ന ബൽജിയം പുരോഹിതനായ ഫാ. ഇരണിയൂസ് ആണ് അന്നത്തെ ചിലവായ 8000 രൂപയ്ക്ക് സ്കൂൾ പണിതത്. ആ വിദ്യാലയം ഹോളിക്രോസ് ദേവാലയത്തിനോട് ചേർന്ന ഒരു കെട്ടിടത്തിലേക്ക് സൗകര്യാർത്ഥം മാറ്റി സ്ഥാപിക്കുവാൻ അനുമതി നൽകിയത് അന്നത്തെ എ. ഇ . ഒ. ആയിരുന്ന ക്വീൻലാസ് മദാമ്മ ആയിരുന്നു. അതിനുശേഷം എൽ. പി. എസ്. നാലാഞ്ചിറ എന്ന പേര് മാറ്റി ഹോളിക്രോസ് എൽ. പി. എസ്. പരുത്തിപ്പാറ എന്ന് നൽകുകയുണ്ടായി.

                        1969ൽ ദിവ്യരക്ഷക സഭ ഇടവകയിൽ ചാർജ്ജ് എടുത്തപ്പോൾ ആദ്യത്തെ വികാരിയും ലോക്കൽ മാനേജറും റവ. ഫാ. വർഗീസ് കോച്ചേരി ആയിരുന്നു. ആദ്യകാലഘട്ടങ്ങളിൽ കുറച്ചു വിദ്യാർത്ഥികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും പിന്നീട് തുടർച്ചയായ ബോധവൽക്കരണത്തിന്റെ ഫലമായും വൈദീകരുടെ സ്നേഹപൂർവ്വമായ സമീപനത്തിന്റെയും സഹായ സഹകരണങ്ങളുടെയും ഫലമായി വളരെയേറെ കുട്ടികൾ ഇവിടെ അധ്യയനത്തിനായി വന്നു ചേരുകയുണ്ടായി. അതിനനുസരിച്ച് കെട്ടിടങ്ങൾ വികസിപ്പിക്കുകയും സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്തു. 3 ഡിവിഷനുകൾ വീതമുള്ള ഒരു നല്ല എൽ. പി. സ്കൂൾ ആയിട്ടാണ് ഇത് പ്രവർത്തിച്ചിരുന്നത്. സമർത്ഥരും ആത്മാർത്ഥതയുള്ളവരുമായ ഹെഡ്മിസ്ട്രസ് മാരും ഈ സ്കൂളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സ്കൂളിന്റെ പുരോഗതിക്കുവേണ്ടി പ്രവർത്തിക്കുന്ന നല്ല പി. റ്റി. എ. കൾ കാലാകാലങ്ങളിൽ ഉണ്ടാകുന്നുണ്ട്. ഇവിടെ അധ്യയനം നടത്തിപ്പോയ വിദ്യാർത്ഥികൾ പലരും ഈ സ്കൂളിലെ പി. റ്റി. എ. ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ എൽ. കെ. ജി. മുതൽ 4-ാം ക്ലാസ്സുവരെ ഇവിടെ പ്രവർത്തിക്കുന്നു .

ഭൗതികസൗകര്യങ്ങൾ

രണ്ടു ഏക്കറിലായി വിവിധതരത്തിലുള്ള മരങ്ങൾനിറഞ്ഞ കോംപൗണ്ടിലാണ് വിദ്യാലയം. എട്ടു ക്ലാസ്സ്മുറികളും ഓഫീസു മുറിയുമുള്ള രണ്ടു നില കെട്ടിടം. 5 കംപ്യൂട്ടറുകളും രണ്ടു പ്രോജെക്ടറും 3 ലാപ്ടോപ്പുകളുമുള്ള കംപ്യൂട്ടർലാബ് . ആകർഷകമായ പ്രീപ്രൈമറി ക്ലാസുകൾ .വിശാലമായ കളിസ്‌ഥലം .കുട്ടികൾക്ക് കളിക്കാനായി ഒരു പാർക്ക്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗംകലാസാഹിത്യവേദി, ക്ലബ് പ്രവർത്തനങ്ങൾ , ഡാൻസ് പരിശീലനം, കലാകായിക മത്സരപരിശീലനം , ടാലെന്റ്റ് ലാബ്.

മാനേജ്മെന്റ്

തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ അധീനതയിലുള്ള ആർ.സി സ്കൂൾ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു വിദ്യാലയമാണിത്. റവ .ഫാ .ടൈസൺ യേശുദാസ് കോർപ്പറേറ്റ് മാനേജരും റെവ.ഫാ.മെൽക്കോൺ ഡയറക്ടറുമാണ്‌ .റവ .ഫാ.ദേവസ്യ മംഗലം ലോക്കൽ മാനേജരുമാണ് .

മുൻ സാരഥികൾ

പ്രശംസ

പാഠ്യപാഠ്യേതര വിഷയങ്ങളിൽ കാലാകാലങ്ങളിൽ യു. ആർ. സി, ജില്ലാ - സംസ്ഥാന തലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുവാൻ ഈ സ്കൂളിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് കഴിഞ്ഞിട്ടുണ്ട്. സ്കൂളിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സയൻസ് ക്വിസ്, ഇൻറർ സ്കൂൾ മത്സരങ്ങൾ ഗ്രീൻ പ്ലാനറ്റ് എന്ന പേരിൽ നടത്തുകയും അതിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കാൻ കഴിഞ്ഞു.

വഴികാട്ടി

{{#multimaps: 8.5361224,76.9425666 | zoom=18 }}