"എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lfhs (സംവാദം | സംഭാവനകൾ)
No edit summary
Lfhs (സംവാദം | സംഭാവനകൾ)
വരി 111: വരി 111:




== ആമുഖം==
ഹരിതമനോഹരമായതും എന്നാൽ വിദ്യാഭ്യാസത്തിൽ പൊതുവേ പിന്നോക്കം നില്‌ക്കുന്നതുമായ ഒരു ഗ്രാമമാണ്‌ പാനായിക്കുളം.ഇവിടത്തെ സാമൂഹികവും സാംസ്‌കാരികവുമായിട്ടുള്ള വളർച്ചയ്‌ക്കു നാടിന്റെ സർവ്വതോന്മുഖമായ പുരോഗതിയും ലക്ഷ്യമാക്കിക്കൊണ്ടാണ്‌ ലിറ്റിൽ ഫ്‌ലവർ ഹൈസ്‌ക്കൂൾ ഇവിടെ ആരംഭിച്ചത്‌.ഇടപ്പള്ളിയിലെ സെന്റ്‌ ജോസഫ്‌സ്‌ വിദ്യാഭവൻ കോ ഓപ്പറേറ്റീവ്‌ മാനേജ്‌മെന്റിന്റെ കീഴിലായാണ്‌‍ 1962 ൽ ഈ എയ്‌ഡഡ്‌ സ്‌ക്കൂൾ തുടങ്ങിയത്‌.ആദ്യം ആൺകുട്ടികളും പെൺകുട്ടികളും ഉൾക്കൊള്ളുന്ന അപ്പർ പ്രൈമറി വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
കുട്ടികളുടെ മാനസികവും കായികവും സാംസ്‌കാരികവും ബുദ്ധിപരവുമായ എല്ലാത്തരം വളർച്ചയ്‌ക്കും വേണ്ടി എല്ലാ പ്രധാനാദ്ധ്യാപകരും അശ്രാന്ത പരിശ്രമം നടത്തി.അക്കൂട്ടത്തിൽ ഇവിടെ പ്രവർത്തിച്ചിരുന്ന എല്ലാ അദ്ധ്യാപകരുടെയും പങ്ക്‌ നിസ്‌തുലമാണ്‌.പൂർവ്വ വിദ്യാർത്ഥികളായ പലരും ഇന്ന്‌ സമൂഹത്തിന്റെ ഉന്നത മേഖലകളിൽ സേവനമനുഷ്‌ഠിക്കുന്നത്‌ സ്‌ക്കൂളിന്‌ അഭിമാനം നല്‌കുന്നു.വിവിധ തലങ്ങളിലുള്ള പ്രവർത്തനങ്ങളുടെയും പരിശ്രമങ്ങളുടെയും നാൾവഴികൾ പിന്നിട്ട്‌ 1984 ൽ ഈ വിദ്യാലയം upgrade ചെയ്‌തു.സാമൂഹികമായി പിന്നോക്കം നിന്നിരുന്ന പെൺകുട്ടികളെ എല്ലാ വിധത്തിലും ഉയർത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ്‌ ഹൈസ്‌ക്കൂൾ വിദ്യാഭ്യാസം ആരംഭിച്ചത്‌.2001 ൽ ആൺകുട്ടികൾക്കും പ്രവേശനം കൊടുത്ത്‌ ഇതിന്‌.പ്രവർത്തനം വിപുലീകരിച്ചു. .ഇപ്പോൾ 1271 ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നു.


==സവിശേഷതകൾ==
==സവിശേഷതകൾ==
"https://schoolwiki.in/എൽ.എഫ്.ജി.എച്ച്.എസ്._പാനായിക്കുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്