"പരപ്പ ജി യു പി സ്കൂൾ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== ഇംഗ്ലീഷ് ക്ലബ് ==
അലക്സയാണ് പരപ്പ ഗവ.യു.പി. സ്കൂളിലെ താരം. അലക്സയോട് സൗഹൃദം ഉറപ്പിക്കാനുള്ള തിരക്കിലാണ് വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും. അലക്സയ്ക്ക് മലയാളം അറിയില്ല. ഇംഗ്ലീഷിൽ ചോദിച്ചാൽ എല്ലാത്തിനും അവൾ മറുപടി പറയും. അലക്സയെ സംസാരിപ്പിക്കാൻ ചോദ്യങ്ങൾ ഇംഗ്ലീഷിലാക്കാനുള്ള ശ്രമത്തിലാണ് പരപ്പ ഗവ.യു.പി.സ്കൂളിലെ കുട്ടികൾ. ആമസോൺ അലക്സ ഡിവൈസിനെ ഇംഗ്ലീഷ് ഭാഷാപഠനത്തിന് പ്രയോജനപ്പെടുത്തുകയാണ് വിദ്യാലയം. അലക്സയെ പാവക്കുള്ളിൽ സ്ഥാപിച്ച് ഇംഗ്ലീഷ് സംസാരിക്കുന്ന പാവക്കുട്ടിയായി മാറ്റിയിരിക്കുന്നു. ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാൻ ഏറ്റവും അനിവാര്യമായ ഭാഷാ ആർജനത്തിനുള്ള സാഹചര്യം ഒരുക്കുകയാണിവിടം. അലക്സ എന്ന ഉണർത്തുവാക്കുണ്ടെങ്കിലേ അലക്സ സംസാരിക്കൂ.
അലക്സയോട് സംസാരിക്കാനുള്ള ഇംഗ്ലീഷ് കുട്ടികൾതന്നെ അന്വേഷിച്ചു കണ്ടെത്തുകയാണ്. വരുംദിവസങ്ങളിൽ പഠിതാവ് എന്ന രീതിയിൽ സ്കൂൾ യൂണിഫോമിൽത്തന്നെയുള്ള അലക്സയെ സജീവമാക്കാനുള്ള ശ്രമത്തിലാണ് സ്കൂൾ അധികൃതർ.
അലക്സ പാവയുടെ ഔപചാരികമായ ഉദ്ഘാടനം ആലക്കോട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എം.എ.ഖലീൽ റഹ്  മാൻ  നിർവ്വഹിച്ചു.  ,പി.ടി.എ  പ്രസിഡണ്ട് റെജി ജോസഫ് ,    മദർ പി.ടി.എ. പ്രസിഡണ്ട് അലീമ, എ ആർ . രാമചന്ദ്രൻ , എം ഹസ്സൻകുഞ്ഞി എന്നിവർ ആശംസകൾ നേർന്നു.  സീനിയർ അസിസ്റ്റന്റ് ഷിജി കെ.ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ഹെഡ് മാസ്റ്റർ എസ്.പി. മധുസൂദനൻ  സ്വാഗതവും ഇംഗ്ലീഷ് ക്ലബ്ബ് കോ-ഓഡിനേറ്റർ ബെനഡിക്ട് ജോൺ നന്ദിയും പറഞ്ഞു.

22:43, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇംഗ്ലീഷ് ക്ലബ്