"ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1: | വരി 1: | ||
{{prettyurl|Govt Welfare UPS, Thannithode}}{{Infobox School | {{prettyurl|Govt Welfare UPS, Thannithode}}<gallery> | ||
</gallery><gallery> | |||
</gallery>{{Infobox School | |||
|സ്ഥലപ്പേര്=തണ്ണിത്തോട് | |സ്ഥലപ്പേര്=തണ്ണിത്തോട് | ||
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
17:36, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട് | |
|---|---|
| വിലാസം | |
തണ്ണിത്തോട് തണ്ണിത്തോട് പി.ഒ. , 689699 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1957 |
| വിവരങ്ങൾ | |
| ഫോൺ | 04682 383033 |
| ഇമെയിൽ | gwupst@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38737 (സമേതം) |
| യുഡൈസ് കോഡ് | 32120300402 |
| വിക്കിഡാറ്റ | Q87599665 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | കോന്നി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | കോന്നി |
| താലൂക്ക് | കോന്നി |
| ബ്ലോക്ക് പഞ്ചായത്ത് | കോന്നി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 169 |
| അദ്ധ്യാപകർ | 9 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 169 |
| അദ്ധ്യാപകർ | 9 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 169 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശാന്ത. ആർ |
| പി.ടി.എ. പ്രസിഡണ്ട് | അജയകുമാരൻ നായർ |
| എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി രൺദീപ് |
| അവസാനം തിരുത്തിയത് | |
| 16-01-2022 | 38737UP |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
തണ്ണിത്തോട് എന്ന കുടിയേറ്റകേരളത്തിലെ ഒരു പ്രധാന ഏടാണ് തണ്ണിത്തോട് ഗവൺമെൻറ് വെൽഫെയർ യുപി സ്കൂളിൻറെ ചരിത്രം. പട്ടിണി അകറ്റാനായി നാടിന്റെ പലഭാഗങ്ങളിൽനിന്നും ഇവിടെ കുടിയേറിയ കർഷകർക്ക് തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസം ഒരു വലിയ പ്രശ്നംആയിരുന്നു.പട്ടിണിയ്ക്ക് പരിഹാരം ആയതോടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് അവർ ചിന്തിച്ചു തുടങ്ങി. 1954-55 കാലഘട്ടത്തിൽ കുടിപ്പള്ളിക്കൂടം മാതൃകയിൽ വിദ്യാസംഘങ്ങൾ സംഘടിപ്പിക്കപ്പെട്ടു. 1957 ൽ ഹരിജൻ വെൽഫെയർ വകുപ്പിന്റെ കീഴിൽ ശ്രീ പട്ടേരിൽ കൊച്ചുരാമന്റെ മാനേജ്മെന്റിൽ ഒരു പയൽ സ്കൂളിന് അംഗീകാരം കിട്ടി. ഇതിനാവശ്യമായ പേപ്പർ വർക്കുകൾ നടത്തിയതും സ്കൂളിന്റെ ആദ്യ അനൗദ്യോഗിക അധ്യാപകൻ ആയി പ്രവർത്തിച്ചതും ശ്രീ K.G. സുകുമാരൻ ആയിരുന്നു. 1965 ൽ ഈ സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തു. 1981-82 ൽ ഇത് അപ്പർ പ്രൈമറി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.
സ്കൂൾ സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം നൽകിയത് ശ്രീ ശങ്കരമൂലയിൽ ആദിച്ചനും ശ്രീ വലിയവിളയിൽ ആദിച്ചനുമാണ്.
ഈ സ്കൂൾ ചരിത്രത്തിൽ മറക്കാനാവാത്ത വ്യക്തിത്വങ്ങളാണ് ശ്രീ. കെ.ജി.സുകുമാരൻ ,ശ്രീ പട്ടേരിൽ കൊച്ചു രാമൻ, തങ്ങിത്തോടിന്റെ ശില്പി എന്ന് വിളിക്കാവുന്ന ശ്രീ. തോമസ് വർഗ്ഗീസ് , 30 വർഷത്തോളം പ്രഥമാധ്യാപകനായിരുന്ന ശ്രീ വി.ജി. വർഗീസ് എന്നിവർ
കാലാകാലങ്ങളിൽ മാറി വന്ന എല്ലാ പഞ്ചായത്ത് ഭരണ സമിതികളും സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ വികസിപ്പിക്കുന്നതിൽ പങ്ക് വഹിച്ചിട്ടുണ്ട്. കോന്നി എം.എൽ.എ. ആയിരുന്ന ശ്രീ. അടൂർ പ്രകാശ് ഹൈടെക് കെട്ടിട നിർമ്മാണത്തിനായി സ്കൂളിന്റെ പേര് നിർദ്ദേശിക്കുകയും തുടർന്ന് എം.എൽ.എ. ആയ ശ്രീ.ജനീഷ് കുമാർ നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ പൂർത്തിയാക്കുന്നതിന് മേൽനോട്ടം വഹിക്കുകയും ചെയ്തു. 2020 സെപ്റ്റംബർ 14 ന്നടന്ന ഓൺലൈൻ പ്രോഗ്രാമിൽ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു. എം.എൽ.എ. ശ്രീ.ജനീഷ് കുമാർ ഫലകം അനാഛാദനം നടത്തി.
ഭൗതികസൗകര്യങ്ങൾ
- 65 വർഷങ്ങൾക്ക് മുൻപ് ഓലമേഞ്ഞ ഷെഡിൽ ആരംഭിച്ച സ്കൂൾ ഇന്ന് ഹൈടെക് സൗകര്യങ്ങളിൽ എത്തി നിൽക്കുകയാണ്. ആവശ്യാനുസരണം ക്ലാസ് മുറികൾ, സയൻസ് ലാബ്, ഗണിതലാബ്, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവ സ്കൂളിലുണ്ട്. ക്ലാസ് റൂമുകളിൽ ലാപ്ടോപ്പ്, പ്രോജക്ടർ സംവിധാനങ്ങളും ഉണ്ട്. ആകർഷണീയമായ പ്രീപ്രൈമറി ക്ലാസ് സ്കൂളിന് ഒരു മുതൽക്കൂട്ടാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
1 ശ്രീ. V.G. വർഗ്ഗീസ്
2 ശ്രീമതി ദീനാമ്മ സാമുവൽ
3. ശ്രീമതി V. K ശാന്തമ്മ
4.ശ്രീമതി. V.G. സലീന
5. ശ്രീ മുരളീധരൻ
6. ശ്രീമതി.ശ്രീദേവി
7.ശ്രീമതി v. വത്സല
8. ശ്രീ. ഗീവറുഗീസ്
9. ശ്രീമതി. ഗീതാകുമാരി
10. ശ്രീമതി. മുംതാസ് ബീഗം
11. ശ്രീമതി. കമലാക്ഷിക്കുഞ്ഞമ്മ
12. ശ്രീമതി. ജയശ്രി . V.C.
മികവുകൾ
അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം തന്നെ മികവ് പ്രവർത്തനങ്ങൾക്കും സ്കൂളിൽ പ്രാധാന്യം നൽകുന്നു.
ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തിപരിചയ മേളകളിൽ ജില്ലാതലം വരെ പങ്കെടുത്ത് സമ്മാനങ്ങൾ നേടാൻ കുട്ടികൾക്ക് സാധിക്കുന്നു.
സ്കൂൾ കലോത്സവങ്ങളിൽ മികച്ച പ്രകടനം നടത്താൻ കുട്ടികൾക്ക് കഴിയുന്നു.
2015-16 അധ്യയന വർഷത്തെ സബ് ജില്ലാതല ബെസ്റ്റ് പി.ടി.എ. അവാർഡ്
2016-17 അധ്യയന വർഷത്തെ ജില്ലാതല ബെസ്റ്റ് PTA അവാർഡ് എന്നിവ നേടാൻ സ്കൂളിന് സാധിച്ചു. 2016-17 ൽ നല്ല പാഠം പ്രവർത്തനങ്ങൾക്ക് A+ ലഭിച്ചു. 2017-18 ൽ നല്ലപാഠം പ്രവർത്തനങ്ങൾക്ക് A ഗ്രേഡ് ലഭിച്ചു.
2020 ഫെബ്രുവരി 15 ന് അടൂരിൽ നടന്ന ട്വിന്നിംഗ് പ്രോഗ്രാമിൽ വിൽപ്പാട്ട് എന്ന നാടൻ കലാരൂപം ഈ സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ചു. അതേ വർഷം നടന്ന തണ്ണിത്തോട് പ്രവാസി സംഗമത്തിൽ കലാരൂപങ്ങൾ അവതരിപ്പിക്കാൻ സ്കൂളിന് ക്ഷണം ലഭിക്കുകയും കുട്ടികൾ കലാ പ്രദർശനം നടത്തുകയും ചെയ്തു.
കോവിഡ് പശ്ചാത്തലത്തിൽ 2020 - 2021 അധ്യയന വർഷം ശാസ്ത്രരംഗം പ്രൊജക്ട് അവതരണത്തിൽ സബ്ജില്ലയിൽ ഒന്നാം സ്ഥാനം നേടി ജില്ലാതലത്തിൽ പങ്കെടുക്കാൻ ഈ സ്കൂളിലെ വിദ്യാർഥിനിക്ക് സാധിച്ചു.
2021-22 അധ്യയന വർഷം ശാസ്ത്രരംഗത്തിൽ up തല പ്രാദേശിക ചരിത്ര രചനയിൽ സബ് ജില്ലാ തലത്തിൽ ഫസ്റ്റും. ജീവചരിത്ര ക്കുറിപ്പ് രചനയിൽ സെക്കന്റും നേടാൻ ഈ സ്കൂളിലെ വിദ്യാർഥികൾക്ക് സാധിച്ചു.
ദിനാചരണങ്ങൾ
പരിസ്ഥിതി ദിനം
എല്ലാവർഷവും പരിസ്ഥിതി ദിനം (ജൂൺ 5 ) സമുചിതമായി ആഘോഷിക്കുന്നു. പരിസ്ഥിതി സംരക്ഷണ സന്ദേശം കുട്ടികൾക്കും അതിലൂടെ സമൂഹത്തിനും ലഭിക്കത്തക്ക വിധമാണ് പ്രവർത്തനങൾ നടത്താറുള്ളത്. തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും എത്തിച്ച് നൽകാറുള്ള വൃക്ഷത്തൈകൾ അന്നേദിവസം വിതരണം ചെയ്യുന്നു
01. സ്വാതന്ത്ര്യ ദിനം
02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ശ്രീമതി.ശാന്ത R ( പ്രഥമാധ്യാപിക).
ശ്രീമതി. പ്രിയാ ദേവി A R. (P.D. ടീച്ചർ )
ശ്രീമതി.ശോഭാകുമാരി പി.എം. ( UPST)
ശ്രീമതി. പ്രവീണ G. നായർ (ജൂനിയർ ലാംഗ്വേജ് ടീച്ചർ - സംസ്കൃതം)
ശ്രീമതി. ജസീനാ ബീഗം ( UPS T )
ശ്രീമതി.ഷീജ. T (LPST)
ശ്രീമതി. മഞ്ചുമോൾ K R (LPST )
ശ്രീ.ശ്രീരാജ് ട (LPST)
ശ്രീമതി. രാജി. S (LPST)
ശ്രീമതി. നാൻസി (Daily wage - ഹിന്ദി)
ശ്രീമതി. ശാലിനി (പ്രീപ്രൈമറി ടീച്ചർ )
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: |zoom=10}}
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38737
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കോന്നി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ