"ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
പശ്ചിമകൊച്ചിയുടെ തിലകക്കുറിയായി പരിലസിക്കുന്ന "ഗവ : ഹയർ സെക്കന്ററി സ്ക്കൂൾ" പുത്തൻതോട് ചെല്ലാനം ഗ്രാമത്തിലെ ഏക സർക്കാർ വിദ്യാലയം ആണ്. 108 വയസ്സു പിന്നിട്ട വിദ്യാലയ മുത്തശ്ശി . ഒരു ഗ്രാമത്തിന്റെ മുഴുവൻ വെളിച്ചവും അഭിമാനവും പ്രതീക്ഷയുമായ പുത്തൻതോട് സ്ക്കൂൾ പിന്നിട്ട പാതകളിൽ കനകമുദ്രകൾ പതിപ്പിച്ച് വിടർന്ന നെഞ്ചോടെ ഉയർന്ന ശിരസ്സോടെ ജൈത്രയാത്ര തുടരുകയാണ്.
113 വർഷങ്ങൾക്കപ്പുറം 1903-ൽ -"പുത്തൻതോട് ഗ്യാപ്പ്" എന്ന് ഇന്ന് അറിയപ്പെടുന്ന സ്ഥലത്ത് ഏകാദ്ധ്യാപക വിദ്യാലയമായി അറയ്ക്കൽ ബാസ്റ്റിൻ ജോസഫ് എന്ന മഹത് വ്യക്തിയുടെ ശ്രമഫലമായി പുത്തൻതോട് സ്ക്കൂൾ തുറന്നു.  തന്റെ കുടുംബത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസവും സാംസ്കാരികവുംമായ മുന്നേറ്റത്തിന് വേണ്ടിയാണ് സ്ക്കൂൾ സ്ഥാപിച്ചത് 1907-ൽ കൊച്ചി ദിവാന്റെ അംഗീകാരം കിട്ടി 1-4ക്ലാസുകളാണ് അന്നുണ്ടായിരുന്നത് .ഒരു ഗ്രാമത്തിന് അറിവിന്റെ പ്രകാശം പരത്തി ഏറെക്കാലം അവിടെ തുടർന്ന സ്ക്കൂൾ ഒടുവിൽ വളർന്ന് നാലരക്ലാസ് വരെയായി.  പിന്നീട്  1960ൽ  വിദ്യാലയം  സർക്കാർ ഏറ്റെടുക്കുകയും ഇന്നു കാണുന്ന സ്ഥലത്ത് മാറ്റിസ്ഥാപിക്കുകയും ചെയ്തു. 1963യു.പി യായും  1967 ഹൈസ്ക്കൂളായും അപ് ഗ്രേഡ് ചെയ്തു . സ്ക്കൂളിൽ 2000 മുതൽ ഹയർ  സെക്കന്റെറി വിഭാഗവും ആരംഭിച്ചു. .
2007-ൽ വളരെ വിപുലമായി ശതാബ്ദി ആഘോഷിച്ചു.
‌പ്രി-പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെ ക്ലാസ്സുകളിലായി ആയിരത്തി അറുന്നൂറിൽ പരം വിദ്യാർത്ഥികൾ ഈ സ്ക്കൂളിൽ പഠിക്കുന്നു. ഓരോ വർഷവും നൂറ്റിയൻപതു മുതൽ ഇരുന്നൂറു വരെ കുട്ടികൾക്ക് ഇവിടെ പ്രവേശനം തേടുന്നു . ഇക്കുറി ഒന്നാം ക്ലാസ്സിൽ നൂറ്റിരണ്ടുകുട്ടികൾ പ്രവേശനം നേ‌ടിയിട്ടുണ്ട്. പരിമതികൾ ഏറെയുണ്ടെങ്കിലും എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച സർക്കാർ സ്ക്കൂളുകളിൽ ഒന്നായി ഇതിനോടകം നാം മാറിക്കഴിഞ്ഞു.

"https://schoolwiki.in/ഗവ._എച്ച്.എസ്.എസ്._പുത്തൻതോട്/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്