"ജി.ടി.എൽ.പി സ്കൂൾ കൂമ്പാറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hm-47314 (സംവാദം | സംഭാവനകൾ)
'1961ൽ അന്നത്തെ ഡി.സി.സി പ്രസിഡന്റായിരുന്ന വയലിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Hm-47314 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
1961ൽ അന്നത്തെ ഡി.സി.സി പ്രസിഡന്റായിരുന്ന വയലിൽ മൊയ്തീൻ കോയ ഹാജിയുടെ സഹായത്താൽ ഏകാധ്യാപക വിദ്യാലയമായിട്ടായിരുന്നു തുടക്കം. സ്വന്തമായ കെട്ടിടം പോലുമില്ലാതെ 12 വിദ്യാർഥികളുമായി തുടങ്ങിയ സ്‌കൂളിന് 1965ലാണ് സ്വന്തമായി സ്ഥലം ലഭിച്ചത്. 1974ൽ പണിത 6 മുറി കെട്ടിടത്തിലായിരുന്നു സ്‌കൂൾ പ്രവർത്തിച്ചിരുന്നത്. പിന്നീട് എം.എൽ.എ ഫണ്ടിൽ നിന്ന് ലഭിച്ച 60 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച 5 മുറികളുള്ള കെട്ടിടത്തിലേക്ക് സ്‌കൂളിന്റെ പ്രവർത്തനം മാറ്റി.
1961ൽ അന്നത്തെ ഡി.സി.സി പ്രസിഡന്റായിരുന്ന വയലിൽ മൊയ്തീൻ കോയ ഹാജിയുടെ സഹായത്താൽ സ്ഥാപിതമായ വിദ്യാലയമാണ് കൂമ്പാറ ഗവ. ട്രൈബൽ എൽ.പി സ്കൂൾ. 12 വിദ്യാർഥികളും ഐകാധ്യാപകനുമായി മൊയ്തീൻ കോയ ഹാജിയുടെ കെട്ടിടത്തിലായിരുന്നു സ്കൂളിന്റെ തുടക്കം. ഒരു വർഷത്തെ പ്രവർത്തനത്തിന് ശേഷം കൂമ്പാറയിലെ പുല്ലുമേഞ്ഞ ഷെഡ്ഢിലേക്ക് മാറി പ്രവർത്തനം തുടർന്നു. കൂടുതൽ സൗകര്യത്തിനായി ഒരു വർഷത്തിന് ശേഷം സ്കൂളിന്റെ പ്രവർത്തനം കിഴുക്കരക്കാട്ട് കെ.വി ജോസഫ് എന്ന ആലക്കൽ കുഞ്ഞൂട്ടി ചേട്ടന്റെ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറി. അതിനിടെ സ്കൂൾ കക്കാടംപൊയിലിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ ചിലർ നടത്തിയെങ്കിലും നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിന് മുമ്പിൽ ആ ശ്രമങ്ങൾ പരാജയപ്പെടുകയാണുണ്ടായത്.
 
1965ലാ് മൊയ്തീൻ കോയ ഹാജി ട്രൈബൽ സ്കൂളിന് സൗജന്യമായി സ്ഥലം വിട്ടുനൽകുന്നത്. 1974ലാണ് പുതിയ കെട്ടിടത്തിൽ സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കുന്നത്.
"https://schoolwiki.in/ജി.ടി.എൽ.പി_സ്കൂൾ_കൂമ്പാറ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്