|
|
വരി 27: |
വരി 27: |
|
| |
|
| == ചരിത്രം == | | == ചരിത്രം == |
| ചരിത്രപരമായും സാംസ്കാരിക പരമായും ഏറെ പ്രാധാന്യമുളള ഒരു പ്രദേശമാണ് മുഴക്കുന്ന് എന്ന മിഴാവ് കുന്ന് ഗ്രാമം.പുരളിമലയുടെ അടിവാരം കേന്ദ്രമാക്കി ഒരു വിസ്തൃത നാട്ടുരാജ്യം സ്ഥാപിച്ച പെരുമാക്കൾമാർ മുതൽ മലബാർ കോട്ടയം കേന്ദ്രമാക്കി ഭരണം നടത്തിയ കോട്ടയം രാജാക്കൻമാരുടെയും അധീനതയിലായിരുന്നു ഈ പ്രദേശം. | | ചരിത്രപരമായും സാംസ്കാരിക പരമായും ഏറെ പ്രാധാന്യമുളള ഒരു പ്രദേശമാണ് മുഴക്കുന്ന് എന്ന മിഴാവ് കുന്ന് ഗ്രാമം.പുരളിമലയുടെ അടിവാരം കേന്ദ്രമാക്കി ഒരു വിസ്തൃത നാട്ടുരാജ്യം സ്ഥാപിച്ച പെരുമാക്കൾമാർ മുതൽ മലബാർ കോട്ടയം കേന്ദ്രമാക്കി ഭരണം നടത്തിയ കോട്ടയം രാജാക്കൻമാരുടെയും അധീനതയിലായിരുന്നു ഈ പ്രദേശം. [[ജി.യു.പി.എസ് മുഴക്കുന്ന്/ചരിത്രം|കൂടുതൽ അറിയാൻ>>>>]] |
| കാർഷിക സമൃദ്ധിയും സാംസ്കാരിക പാരമ്പര്യവും ഈ നാടിനെ ഏറെ വ്യത്യസ്തമാക്കുന്നു.കഥകളിയിൽ ആദ്യമായി സ്ത്രീ രൂപം ചിട്ടപ്പെടുത്തിയ ആട്ടക്കഥാ തമ്പുരാന്റെ സംഭാവനകൾ മുതൽ ആദിവാസി ഗോത്രസമൂഹത്തിന്റെ പങ്ക് വരെ ഈ നാടിന്റെ സാംസ്കാരികത്തനിമയ്ക്കുണ്ട്.
| |
| 1950 കാലഘട്ടത്തിൽ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ പുത്തനുണർവ്വുണ്ടായതിന്റെ അലയൊലികൾ മുഴക്കുന്ന് ഗ്രാമത്തിലുമുണ്ടായിട്ടുണ്ട്.ഔപചാരിക വിദ്യാഭ്യാസ മേഖലയിൽ ഏറെ പിന്നോക്കാവസ്ഥയിലായിരുന്നു അക്കാലത്തെ മുഴക്കുന്നിന്റെ പശ്ചാത്തലം.ഇവിടുത്തെ സാധാരണക്കാർക്ക് ആധുനിക വിദ്യാഭ്യാസത്തിനുളള അവസരങ്ങൾ ലഭ്യമാക്കാൻ ഈ പ്രദേശത്തെ വിശാലഹൃദയരായ വിദ്യാഭ്യാസ പ്രവർത്തകരും സാംസ്കാരിക പ്രവർത്തകരും തീരുമാനിച്ചു.ദീർഘമായ കൂടിച്ചേരലുകൾക്കും ചർച്ചകൾക്കുമൊടുവിൽ "മുഴക്കുന്ന് വില്ലേജ് വിദ്യാഭ്യാസ സംഘം" എന്ന പേരിൽ ഒരു സഹകരണ പ്രസ്ഥാനം രൂപീകൃതമായി.സംഘത്തിന്റെ നേതൃത്വത്തിൽ 'മുഴക്കുന്ന് വില്ലേജ് വിദ്യാഭ്യാസ സംഘം യു പി സ്കൂൾ' എന്ന പേരിൽ ഒരു എലിമെന്ററി സ്കൂൾ സ്ഥാപിക്കപ്പെട്ടു.1954 നവമ്പർ ഏഴിന് അന്നത്തെ മലബാർ കലക്ടറായിരുന്ന ശ്രീ വി വി സുബ്രഹ്മണ്യം ICC സ്കൂളിന്റെ അടിത്തറ പാകി.
| |
| മുഴക്കുന്ന് വില്ലേജ് വിദ്യാഭ്യാസ സംഘത്തിന്റെ സ്ഥാപക പ്രസിഡന്റും സ്കൂളിന്റെ മാനേജരും ശ്രീ കെ പി പരമേശ്വരൻ നമ്പൂതിരിപ്പാടായിരുന്നു.ശ്രീ ഇ നാരായണവാര്യർ,ഗോവിന്ദൻകുട്ടി നമ്പീശൻ,പടിഞ്ഞാറയിൽ കൃഷ്ണൻ നമ്പീശൻ,ഇളമ്പയിൽ നാരായണക്കുറുപ്പ്,കോക്കോടൻ നാരായണൻ മാസ്ററർ,കൃഷ്ണവാര്യർ,മമ്മത് ഹാജി,കുഞ്ഞികൃഷ്ണ മാരാർ തുടങ്ങിയ ഉൽപതിഷ്ണുക്കളായിരുന്നു വിദ്യാഭ്യാസ സംഘത്തിന്റെ ആദ്യകാല സാരഥികൾ.
| |
| ബ്രഹ്മശ്രീ കെ പി നമ്പൂതിരിപ്പാട് സംഘം പ്രസിഡന്റായും ശ്രീ ഗോവിന്ദൻകുട്ടി നമ്പീശൻ സ്കൂൾ മാനേജരായും ദീർഘകാലം കർമപഥത്തിലുണ്ടായിരുന്നു.
| |
| വിദ്യാലയത്തിന് ഔപചാരിക അംഗീകാരം ലഭിച്ചപ്പോൾ മാനേജ്മെന്റ് കൂത്തുപറമ്പിലെ പ്രഗൽഭനും പ്രശസ്തനുമായിരുന്ന ഗുരുനാഥൻ ശ്രീ അപ്പുക്കുട്ടി അടിയോടി മാസ്ററരുടെ നിർദ്ദേശപ്രകാരം അദ്ദേഹത്തിന്റെ ശിഷ്യനായ ശ്രീ കെ കൃഷ്ണൻ നായരെ വിദ്യാലയത്തിന്റെ ആദ്യ പ്രഥമാധ്യാപകനായി നിയമിച്ചു.36 വർഷത്തെ ഹെഡ് മാസ്ററർ സേവനത്തിനു ശേഷം 1989ൽ അദ്ദേഹം വിരമിച്ചു.
| |
| ശ്രീമതി ധനലക്ഷ്മി ടീച്ചർ,ശ്രീ കെ സി രാധാകൃഷ്ണൻ മാസ്ററർ,ശ്രീ വി വി നാരായണൻ മാസ്ററർ, ശ്രീമതി ലീല ടീച്ചർ, ശ്രീമതി സുഭദ്ര ടീച്ചർ,ശ്രീ പാലക്ക നാരായണൻ മാസ്ററർ,ശ്രീ വി മുകുന്ദൻ മാസ്ററർ,ശ്രീ ശങ്കരൻ നമ്പൂതിരിപ്പാട്, ശ്രീമതി മാധവി ടീച്ചർ, ശ്രീമതി ശ്യാമള ടീച്ചർ, ശ്രീമതി ലക്ഷ്മി ടീച്ചർ, ശ്രീമതി കമലാക്ഷി ടീച്ചർ,ശ്രീ പി ശ്രീധരൻ മാസ്ററർ തുടങ്ങിയ ഗുരുവര്യർ ഈ വിദ്യാലയത്തിന്റെ ആദ്യകാല അക്ഷരക്കളരിയിലെ ജ്യോതിസ്സുകളായിരുന്നു.
| |
| ശ്രീ കെ കൃഷ്ണൻ നായരുടെ നേതൃത്വത്തിലുണ്ടായിരുന്ന ഈ ഗുരുവൃന്ദത്തിന് നാടിന്റെ സാംസ്കാരിക സ്പന്ദനത്തിന് കരുത്തേകാൻ കഴിഞ്ഞിട്ടുണ്ട്.തികച്ചും പരിമിതമായ സൌകര്യങ്ങളോടെ ആയിരുന്നു വിദ്യാലയം ആരംഭിച്ചത്.ശ്രീ കെ പി നമ്പൂതിരിപ്പാട് സംഭാവനയായി നൽകിയ 42സെന്റ് ഭൂമിയിലാണ് വിദ്യാലയത്തിന്റെ കെട്ടിടങ്ങൾ ഉയർന്നത്.കെട്ടിടങ്ങളെല്ലാം അക്കാലത്ത് നാട്ടുകാരുടെ സഹകരണത്തോടെയാണ് നിർമിച്ചത്.
| |
| സ്ഥലപരിമിതികളാൽ വീർപ്പുമുട്ടിയ വിദ്യാലയം കൂടുതൽ വിപുലവും വികസിതവുമാക്കണമെന്ന ആഗ്രഹത്താൽ മാനേജ്മെന്റ് 1970കളിൽ വിദ്യാലയം സൌജന്യമായി ഗവണ്മെന്റിന് വിട്ടുകൊടുത്തു.അക്കാലത്ത് 800ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ടായിരുന്നു.
| |
| മുഴക്കുന്ന് ഗവണ്മെന്റ് യു പി സ്കൂളായി രൂപാന്തരപ്പെട്ട ഈ വിദ്യാലയത്തിൽ തുടർന്ന് സമീപത്തെ ഒരു അൺഎക്കണോമിക് ഗവണ്മെന്റ് എൽ പി സ്കൂൾ ലയിപ്പിച്ചു.ഇത് സ്ഥലപരിമിതിയുടെ വ്യാപ്തി ഒന്നു കൂടി കൂട്ടി.6000ത്തിലധികം വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിന്റെ തിരുമുററത്ത് അക്ഷരാഭ്യാസം നേടിയിട്ടുണ്ട്.സാമൂഹ്യരംഗത്തും രാഷ്ട്രീയ രംഗത്തും ശാസ്ത്ര വൈദ്യശാസ്ത്ര സാങ്കേതിക രംഗങ്ങളിലുമൊക്കെ മികവ് തെളിയിച്ച പ്രതിഭകൾ ഈ വിദ്യാലയത്തിന്റെസംഭാവനകളായിട്ടുണ്ട്.
| |
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |
|
| |
|