"ജി.എം.യു.പി.എസ് കാളികാവ് ബസാർ/ഇ-വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(agggag)
 
വരി 1: വരി 1:
{{PSchoolFrame/Pages}}
== '''വിദ്യാലയങ്ങളിലെ കലാസാഹിത്യ സാംസ്കാരിക സർഗ പ്രവർത്തനങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിനും നാടൻ കലകകളെയും നാട്ടറിവുകളെയും ഭാഷയുടെ പ്രധാന്യം ഉൾകൊണ്ട് പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും സാഹിത്യം സാമൂഹ്യ നൻമയ്ക്ക് എന്ന ലക്ഷ്യത്തിലൂന്നി കേരളസംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിച്ച് വരുന്ന വിദ്യാരംഗം കലാസാഹിത്യവേദി കഴിഞ്ഞ വർഷം വിദ്യാലയത്തിലെ കുരുന്നുകളുടെ സർഗ രചനകൾ കോർത്തിണക്കി പുറത്തിറക്കിയിരുന്ന ചങ്ങാതി കുട്ടികളുടെ മാസിക നേടിയവിജയമാണ് ഇ-വിദ്യാരംഗം‌ തുടക്കം കുറിക്കാൻ കാരണം. വിദ്യാലയത്തിൽ നടത്തുന്ന രചന മത്സരങ്ങളിലെ മികച്ച സൃഷ്ടികളും ക്ലാസ് പ്രവർത്തനത്തിന്റെ ഭാഗമായുള്ള രചനകളും ഉൾപ്പെടുത്തിയാണ് ഇ-വിദ്യാരംഗം‌ചങ്ങാതി ഒരുക്കുന്നത് .''' ==


'''വിദ്യാലയങ്ങളിലെ കലാസാഹിത്യ സാംസ്കാരിക സർഗ പ്രവർത്തനങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിനും നാടൻ കലകകളെയും നാട്ടറിവുകളെയും ഭാഷയുടെ പ്രധാന്യം ഉൾകൊണ്ട് പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും സാഹിത്യം സാമൂഹ്യ നൻമയ്ക്ക് എന്ന ലക്ഷ്യത്തിലൂന്നി കേരളസംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിച്ച് വരുന്ന വിദ്യാരംഗം കലാസാഹിത്യവേദി കഴിഞ്ഞ വർഷം വിദ്യാലയത്തിലെ കുരുന്നുകളുടെ സർഗ രചനകൾ കോർത്തിണക്കി പുറത്തിറക്കിയിരുന്ന ചങ്ങാതി കുട്ടികളുടെ മാസിക നേടിയവിജയമാണ് ഇ-വിദ്യാരംഗം‌ തുടക്കം കുറിക്കാൻ കാരണം. വിദ്യാലയത്തിൽ നടത്തുന്ന രചന മത്സരങ്ങളിലെ മികച്ച സൃഷ്ടികളും ക്ലാസ് പ്രവർത്തനത്തിന്റെ ഭാഗമായുള്ള രചനകളും ഉൾപ്പെടുത്തിയാണ് ഇ-വിദ്യാരംഗം‌ചങ്ങാതി ഒരുക്കുന്നത് .'''





22:15, 13 ജനുവരി 2022-നു നിലവിലുള്ള രൂപം

വിദ്യാലയങ്ങളിലെ കലാസാഹിത്യ സാംസ്കാരിക സർഗ പ്രവർത്തനങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിനും നാടൻ കലകകളെയും നാട്ടറിവുകളെയും ഭാഷയുടെ പ്രധാന്യം ഉൾകൊണ്ട് പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും സാഹിത്യം സാമൂഹ്യ നൻമയ്ക്ക് എന്ന ലക്ഷ്യത്തിലൂന്നി കേരളസംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിച്ച് വരുന്ന വിദ്യാരംഗം കലാസാഹിത്യവേദി കഴിഞ്ഞ വർഷം വിദ്യാലയത്തിലെ കുരുന്നുകളുടെ സർഗ രചനകൾ കോർത്തിണക്കി പുറത്തിറക്കിയിരുന്ന ചങ്ങാതി കുട്ടികളുടെ മാസിക നേടിയവിജയമാണ് ഇ-വിദ്യാരംഗം‌ തുടക്കം കുറിക്കാൻ കാരണം. വിദ്യാലയത്തിൽ നടത്തുന്ന രചന മത്സരങ്ങളിലെ മികച്ച സൃഷ്ടികളും ക്ലാസ് പ്രവർത്തനത്തിന്റെ ഭാഗമായുള്ള രചനകളും ഉൾപ്പെടുത്തിയാണ് ഇ-വിദ്യാരംഗം‌ചങ്ങാതി ഒരുക്കുന്നത് .

നാലാം ക്ലാസിലെ ഒരു വിദ്യാർഥി ആത്മകഥാരചനയിൽ തന്റെ അനുഭവങ്ങൽ പങ്കുവെച്ച് എഴുതിയ കുറിപ്പ്........

                                                         എന്നെകുറിച്ച്
                                ഞാൻ ഷാലിഖ് ഇജാസ് ഇപ്പോൾ നാലാംക്ലാസിൽ പഠിക്കുന്നു. 

എന്റെ ഉപ്പ ഷംസീർബാബു,ഉമ്മ നസീമ,അനിയത്തി റഷഫെബിൻ. ഈ ദിവസം എന്നെകുറിച്ച് ഓർക്കുമ്പോൾ എനിക്ക് ആദ്യം ഓർമവരിക എന്നെ സ്കൂളിൽ ചേർത്ത ദിവസമാണ്.ജി.യു.പി സ്കൂൾ കാളികാവ് ബസാർ സ്കുളിലാണ് ഉപ്പ എന്നെ ചേർത്തത് .സ്കൂളിൽ ചേർക്കുമ്പോൾ എന്തെങ്കിലും അടയാളം വേണ്ടെ? അന്ന് എനിക്ക് കാലിന്റെ മടമ്പിൽ ഒരു കാക്കാപുള്ളിയുണ്ടായിരുന്നു. സ്കൂളിലെ ആദ്യത്തെ ദിവസം കരച്ചിലോടുകരച്ചിലായിരുന്നു.ആയിടെക്കാണ് എന്റെ ഉപ്പ വിദേശത്തേക്ക് പോകുവാൻ ഒരുങ്ങിയത്.ഉപ്പക്ക് കൊണ്ടുപോകേണ്ടെ സാധനങ്ങൾ എടുത്തുവെക്കാൻ ഞാനും കൂടി.ഉപ്പ വാഹനത്തിൽ കയറി കുറച്ചുദൂരം പോയപ്പോഴേക്കും അനിയത്തി കരയാൻ തുടങ്ങി.പിന്നീട് എന്റെ വലിയ ആപ്പാപ്പ വിദേശത്തേക്ക് പോയി.വർഷങ്ങൽക്ക് ശേ‍ഷം ആദ്യം തിരികെയെത്തിയത് എന്റെ വലിയ ആപ്പാപ്പയാണ്.വലിയ ആപ്പാപ്പ എനിക്ക് പന്തും സ്കൂൾബാഗുമൊക്കെ കൊണ്ടുവന്നു.പിന്നെ എന്റെ ഉപ്പവന്നു.ഉപ്പയും നിറയെ സാധനങ്ങൾ കൊണ്ടുവന്നിരുന്നു.എനിക്ക് ഏറെ ഇഷ്ടം വാഹനങ്ങളോടായിരുന്നു.വാഹനങ്ങൾ കൂടുതലായും ഉണ്ടാക്കാനാണ് ഇഷ്‌‌ടം. ഭാവിയിൽ ഒരു മെക്കാനിക് ആവാനാണ് ഞാൻ ആഗ്രഹിക്കുന്നത്.എന്റെ കൂടെകളിക്കാൻ ആരും വരാറില്ലായിരുന്നു.പലരും എന്നെ പൊണ്ണത്തടിയൻ,തടിയൻപുള്ളു,ഉണ്ടതടിയൻ, എന്ന് കളിയാക്കി വിളിക്കാറുണ്ട് .അതുകൊണ്ട് അധികം കൂട്ടുകൂടുന്നത് എനിക്കും വലിയ ഇഷ്ടമായിരുന്നില്ല.ഉപ്പ നാട്ടിൽ വന്നതിന്റെ പിറ്റേദിവസം എനിക്ക് സൈക്കിൾ വാങ്ങി തന്നു.ആദ്യമൊക്കെ എന്റെ സൈക്കിളിന് നാലുവീലായിരുന്നു.എന്റെ സുഹൃത്ത് സോനുവിന്റെ സൈക്കിളിന് രണ്ടുവീലായിരുന്നു..അവന്റെ സൈക്കിളിൽ പഠിക്കുമ്പോൾ ഞാൻ പലപ്രാവശ്യം വീണിട്ടുണ്ട്.പിന്നെ വർഷങ്ങൽക്ക് ശേഷം എന്റെ സൈക്കിൾ കേടുവന്നു.അത് ഉപയോഗിക്കാൻ പറ്റാതായി.പിന്നെ വർ‍ഷങ്ങളായി ഞാൻ ഒരു സൈക്കിളിന് വേണ്ടി ഉപ്പയോട് പറയുന്നു എന്നാൽ ഉപ്പ വാങ്ങിതന്നില്ല.ഇപ്പോൾ ഉപ്പയുടെ ആവശ്യത്തിനായി വലിയ സൈക്കിൾ വാങ്ങി.ഞാൻ അതുംകൊണ്ടാണ് നടക്കുന്നത്.പക്ഷെ റോഡിലിറങ്ങാൻ ഉമ്മ സമ്മതിക്കാറില്ല.ഇന്ന് എന്റെ ബെസ്റ്റ് ഫ്രണ്ടായി ഞാൻ ആ സൈക്കിളിനെ കാണുന്നു.എന്റെ ഇത്രക്കാലത്തെ വിവരങ്ങളാണ് ഞാൻ പറഞ്ഞത്.പേടിക്കേണ്ട ഞാൻ ഇനിയും എന്നെകുറിച്ചെഴുതാം

                                                                                                                                                                                                    ഷാലിഖ് ഇജാസ്
                                                                                                                                                                                                                  4A


                                                                                                       പൂമ്പാറ്റയുടെ നാശം.
         നിറങ്ങൾ ചാലിച്ച് മാടി വിളിച്ച പൂക്കളിലിരുന്ന മിന്നുപൂമ്പാറ്റ അമ്പരുന്നു.ഒരു തുള്ളി തേൻപോലുമില്ലാത്ത പൂവോ?.അവൾ വല്ലാതെ വിഷമിച്ച് ഓരോ പൂവിനും ചുറ്റും പറന്നു.ഒരു പൂവിൽ നിന്നും ഒരു തുള്ളി തേൻപോലും ലഭിച്ചില്ല.മിന്നു നിരാശയോടെ മടങ്ങി.അന്ന് വൈകുന്നേരം വീട്ടിലെത്തിയ മിന്നു തന്റെ മാതാപിതാക്കളോട് സംഭവം വിവരിച്ചു.അവർക്കും അത്ഭുതം തോന്നി.ആ ദിവസം രാത്രി തന്നെ അവർ ആ അത്ഭുതപുഷ്പങ്ങൾ കാണാൻ പോയി.അവിടെ ചെന്ന അവർ ആ പുഷ്പത്തിന്ചുറ്റും പറന്ന് നോക്കി.ഇത് ഏത് പുഷ്പമാണ്?അപ്പോഴാണ് അവരുടെ ചങ്ങാതിയായ കുഞ്ഞുപൂമ്പാറ്റ ആ വഴി വന്നത്.മിന്നു ചങ്ങാതിയോട് വിവരങ്ങളെല്ലാം പറഞ്ഞു.അപ്പോൾ കുഞ്ഞുപൂമ്പാറ്റ സങ്കടത്തോടെ മറുപടി പറഞ്ഞു ചങ്ങാതി‌ ഇതെല്ലാം പ്ലാസ്റ്റിക് പൂക്കളാണ്.ഇവ ഒരിക്കലും വാടുകയയോ കൊഴിയുകയോ ഇല്ല.എല്ലാ വീടുകളിലും ഇതു പോലെയുള്ള പുക്കൾ സ്ഥാനംപിടിച്ചാൽ നമ്മുടെ ഗതിയെന്താവും.?സങ്കടത്തോടെ പൂമ്പാറ്റകൂട്ടം പറന്നുപോയി.
                                                                                                                     നിസ്മ.കെ
                                                                                                                        5b


ലൈബ്രറിയിലെ ചില്ലലമാരയിൽ പൂട്ടിയിട്ടിരിക്കുന്നരിനെതിരെ പുസ്തകങ്ങൾ പ്രതികരിച്ചാൽ എങ്ങനെയായിരിക്കും കുട്ടികളുടെ സങ്കൽപങ്ങൾ രേഖപെടുത്തിയപ്പോൾ.... അഞ്ചാം തരത്തിലെ രസകുടുക്ക എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ കുറിപ്പ്.

                                                                              പുസ്തകങ്ങൾക്ക് പറയാനാളുത്

എന്താണീ മനുഷ്യരിങ്ങനെ.? വലിയ ബുദ്ധിമാൻമാരാണെന്നാണവരുടെ വിചാരം.പുസ്തകങ്ങളായ ഞങ്ങളില്ലായിരുന്നെങ്കിൽ വായിച്ചും,പഠിച്ചും,ചിന്തിച്ചും വളരാൻ ഇവർക്കിങ്ങനെ സാധിക്കുമായിരുന്നോ?. ലോകത്ത് നിരവധിമാറ്റങ്ങളുണ്ടാക്കാൻ അറിവുകൾ സമ്മാനിക്കുന്ന ഞങ്ങളെ മനുഷ്യർ അലമാരയിൽ അടുക്കി ഇരുത്തി.ഞങ്ങൾ രക്ഷപെട്ടുകളയുമെന്ന് വിചാരിച്ചാവാം കുറ്റിയും കൊളുത്തും വെച്ചത്.വിവേകവും സൽസ്വഭാവവുമില്ലാത്ത മനുഷ്യരെ പോലെ ചാടിപോവുകയില്ല ഞങ്ങൾ.ആഗ്രഹത്തോടെ അന്വേഷിച്ച് വരുന്നവർക്ക് മനസുനിറയെ അറിവു നൽകും.ഈ ചില്ലുകൂട്ടിൽ കിടന്ന് പൊടിയും,മാറാലയുമൊക്കെ പിടിച്ച് മനുഷ്യരുടെ വൃത്തികെട്ട മനസുപോലെയായിതീരാതിരുനിന്നാൽ മതിയായിരുന്നു. പണ്ട് എത്ര വായനക്കാരായിരുന്നു ദിനംപ്രതി ഇവിടെയെത്തിയിരുന്നത്.അന്ന് ഞങ്ങളുടെ നല്ലകാലമായിരുന്നു.കഥയും,കവിതയും,നോവലും,നിരൂപണവുമൊക്കെ തേടിയെത്തുന്ന മനുഷ്യരോടൊപ്പം എത്രയധികം സഞ്ചരിച്ചു.പുതിയകാലത്ത് ടി വി യും,കമ്പ്യൂട്ടറും,കടന്നുവന്നതോടെ ഞങ്ങളെ തേടി ആരും വരാതായി. നാളെ പുതിയതലമുറ ഞങ്ങളെ തേടി വരാതിരിക്കില്ല...

                                                                                                        വർദ.പി
                                                                                                                  5A
                                                                                                 കണ്ണാടിപുഴയുടെ തീരങ്ങളിൽ


തോരാത്തമഴകാരണം പുറത്തിറങ്ങാനായില്ല.വീടിന്റെ അടുത്തുള്ള കണ്ണാടിപുഴ ഒഴുകികൊണ്ടിരിക്കുകയാണ് എങ്ങോട്ടാണിവയെല്ലാം ഒഴുകുന്നത്....?ഒഴുകി ഒഴുകി പോയിട്ടും കണ്ണാടിപുഴയെന്താവറ്റാത്തത്. പുറത്തിറങ്ങാൻ പറ്റാത്തതിൽ വല്ലാത്തൊരസ്വസ്ഥത. വീട്ടിലിരുന്നാൽ അനിയത്തിയെ നോക്കണം.നോക്കാൻ മടിയായതുകാരണം ഉടുപ്പിട്ട് പുറത്തിറങ്ങി.വേഗം കണ്ണാടിപുഴയുടെ അടുത്തേക്ക് ഓടി.കളകളമൊഴുകി പാട്ടുപാടി പോകുന്ന കണ്ണാടിപുഴയിൽ ഞാൻ എന്റെഛായ നോക്കി.എന്തു ഭംഗി എന്നെകാണാനെന്നോ....ഒരു മാലാഖ കുഞ്ഞുപോലെ...നോക്കുന്നതിനിടയിൽ ഒരുകൊച്ചുമീൻ എന്റെ കാലിനടിയിൽ ഉമ്മവെച്ചു.ഞാനതിനെ കൈയ്യിലെടുക്കാൻ നോക്കി.പക്ഷെ അതെന്നെ കളിപ്പിച്ചുകൊണ്ടേയിരുന്നു.കുറച്ചുനേരം ഞാനവിടെ ചെലവഴിച്ചു. പിന്നീട് ഞാനപ്പുറത്തെ മോനുവിന്റെ വീട്ടിലേക്കോടി.മോനുവും ചിന്നുവും അവിടെ കളിക്കുകയായിരുന്നു.കളിക്കിടയിൽ അവർ തമ്മിൽ വഴക്കായി.എപ്പോഴും അങ്ങനെതന്നെയാണ്.കളിയിൽ തോറ്റാൽ മോനുവിന് വഴക്ക്തന്നെ....പുതിയ കളികളിക്കാ എന്നു ഞാൻ പറഞ്ഞപ്പോൾ രണ്ടുപേരും സമ്മതിച്ചു.കളിയിൽ ഞാൻ മോനുവിന് കടംവെച്ചു.മോനുവല്ലെ ആള് കളിക്കാനില്ലെന്ന് പറഞ്ഞ് അവൻ കണ്ണാടിപുഴയിലേക്ക് മീൻപിടിക്കാൻ ഓടി...ഞാനും ചിന്നുവും പിന്നാലെയും.പെട്ടന്ന് തന്നെ മോനുവിന് മീൻകിട്ടി.ചിന്നുപോയി പാട്ടകൊണ്ടുവന്നു.മീനിനെ പാട്ടയിലേക്കിട്ടു.ഞാനതിനെ കുറേനേരം നോക്കിയിരുന്നു..പെട്ടന്ന് ഞാനോർത്തു എന്റെ കാൽകീഴിൽ ചുംബിച്ചമീനാണെന്ന്.പക്ഷെ അതേപോലെയുള്ള അനേകം മീനുകളുണ്ട് ഈ പുഴയിൽ അതുകൊണ്ട് ഏതെന്ന് തിരിച്ചറിയാൻ പറ്റിയില്ല..‍നേരം ഇരുട്ടി. ഞാൻ വീട്ടിലേക്കോടി സൂര്യൻസങ്കടം വാർത്തുകൊണ്ട് വിടപറയുകയാണ്.പെട്ടന്ന് എനിക്കൊരു കാര്യം ഓർമവന്നു. സൂര്യന്റെ കാമുകിയാണ് താമരയെന്ന്.എങ്കിൽ എന്റെകൈവശമുള്ള പ്ലാസ്റ്റിക് താമരപൂവ് സൂര്യനെ കാണിച്ചാലോ? സൂര്യൻ അവളെ ഇഷ്ടത്തേടെ നോക്കുന്നതായി എനിക്ക് തോന്നി.അപ്പോഴാണ് അച്ഛൻ വരുന്നതുകണ്ടത്.ഞാൻ വേഗം താമരയുമെടുത്ത് വീട്ടിലേക്കോടി.സൂര്യൻ പെട്ടന്ന് വിടപറഞ്ഞു.എന്തുകൊണ്ടാവും തന്റെ കാമുകിയെ കണ്ടപ്പോൾ സൂര്യൻ ഏറെനേരം കൂടി ആകാശത്തു നിന്നത്..?എന്നെന്റെ മനസ്സിൽ ഉയർന്നുകൊണ്ടേയിരുന്നു.പ്രകൃതിയിലെ ഇഴയിലൊന്ന് പൊട്ടിയിട്ടുണ്ടെന്ന് ഞാൻ സംശയിച്ചു.ഇതോർത്തപ്പോൾ ശരവണൻമാഷ് ക്ലാസിൽ പാടിതന്ന ഒരു പാട്ടാണ്എന്റെ മനസിൽ ഓർമവന്നത്.

                   "ആടിമുകിൽ മാല കുടിനീരു തിരിയുന്നു
                    ആതിരകൾ കുളിരു തിരയുന്നു
                    ആവണികളൊരു കുഞ്ഞു പൂവുതിരിയുന്നു
                    ആറുകളൊഴുക്ക് തിരിയുന്നു"

ഇപ്പോൾ കുളങ്ങളും കായലുകളും ജൈവസമ്പത്തും പ്രകൃതിയിൽ നിന്ന് മറയുന്നു.ഇപ്പോൾ ഫ്ലാറ്റുകൾ മാത്രം വർദ്ധിച്ചുവരുന്നു.......


                                     ദിൽറൂബ.സി
                                        6A
                                          പുഴക്കരയിൽ....

കളകളമൊഴുകി കുശലം പറയുന്നപുഴയുടെതീരത്ത് പൂത്തുലഞ്ഞ് മനസിന് കുളിർമയേകുന്ന വാകമരം വാകമരത്തിന്റെ കൈയ്യിൽ ഒരു മഞ്ഞക്കിളി. അത് വാകപുക്കളോട് കിന്നാരം പറഞ്ഞു. അതിലൊരു പൂ എനിക്കൊരു ചുംബനം നൽകി നിലംപതിച്ചു അതെന്നോട് എന്തോ മന്ത്രിച്ചു. അത് ഭൂമിയെ സ്പർശിച്ചപ്പോൾ വാകമരം തന്റെ ദുഖങ്ങൾ എന്നോട് പങ്കുവെക്കുന്നതുപോലെ തോന്നി. ഇളംകാറ്റു വീശിയപ്പോൾ വാകപൂ...പതിയെ പുഴയിൽ പതിച്ചു. ആ പൂവിനേയും ഹൃദയത്തിലേറ്റി നിശബ്ദമായി പുഴയൊഴുകുന്നത് ഞാൻ നോക്കി നിന്നു. വാകമരവും...........


നാജിദ.സി 6A