"ദേവമാതാ എച്ച് എസ് ചേന്നംകരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 99: വരി 99:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
!ക്രമം
!ക്രമം

14:01, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ദേവമാതാ എച്ച് എസ് ചേന്നംകരി
വിലാസം
ചേന്നങ്കരി

ചേന്നങ്കരി
,
ചേന്നങ്കരി പി.ഒ.
,
688501
,
ആലപ്പുഴ ജില്ല
സ്ഥാപിതം1909
വിവരങ്ങൾ
ഫോൺ0477 2724260
ഇമെയിൽdmhschennamkary@gmail.com
കോഡുകൾ
സ്കൂൾ കോഡ്46032 (സമേതം)
യുഡൈസ് കോഡ്32110800202
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല മങ്കൊമ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്ചമ്പക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ191
പെൺകുട്ടികൾ148
ആകെ വിദ്യാർത്ഥികൾ339
അദ്ധ്യാപകർ13
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ339
അദ്ധ്യാപകർ13
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ339
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജോളി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്രൂപേഷ് കുമാർ വി.റ്റി.
എം.പി.ടി.എ. പ്രസിഡണ്ട്ബിജി ജോസഫ്
അവസാനം തിരുത്തിയത്
13-01-2022Devamathahs
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആലപ്പുഴ ജില്ലയിൽ കുട്ടനാട് വിദ്യാഭ്യാസജില്ലയിൽ മങ്കൊമ്പ് ഉപജില്ലയിൽ ചേന്നംകരി സെൻറ് ജോസഫ് സ് പള്ളിയോട് ‍ചേർന്ന്സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ദേവമാതാ ഹൈസ്കൂൾ.1909 സെപ്ടംബർ 9 ന് സ്ഥാപിച്ച ഈ വിദ്യാലയം കുട്ടനാട് വിദ്യാഭ്യാസജില്ലയിലെ മങ്കൊമ്പ് ഉപജില്ലയിലെ എറ്റ്വും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പമ്പയുടെ തീരത്താണീ വിദ്യാലയം.

ചരിത്രം

1909 സെപ്റ്റംബറിൽ സെന്റ് മേരീസ് സ്കൂൾ എന്ന പേരി‍ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.പിന്നീട് അൽഫോൻസാ മെമ്മോറിയൽ മിഡിൽ സ്കൂളായും 1966-ൽ സെൻറ് മേരീസ് ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1970 ൽ ദേവമാതാ ഹൈസ്കൂളായി പുനർനാമകരണം ചെയ്തു. .

ഭൗതികസൗകര്യങ്ങൾ

ഒന്നര ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2014-ൽ നിർമ്മിച്ച പുതിയ കെട്ടിടം മൂന്ന്നിലകളോടു കൂടിയതാ‍ണ്. 1അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും പ്രൈമറിയ്ക്കും പ്രത്യേകം കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബിൽ ഏകദേശം ഇരുപത് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • റെഡ്ക്രോസ്
  • ലിറ്റിൽ കൈറ്റ്സ്
  • കനോയിങ്ങ് കയാക്കിങ്ങ്
  • വോളിബോൾ ടീം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സയൻസ് ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • സാമൂഹ്യശാസ്ത്രക്ലബ്ബ്
  • ഭാഷാക്ലബ്ബുകൾ
  • ഐടി ക്ലബ്ബ്
  • ലിറ്റിൽ കൈറ്റ്സ്
  • ഹെൽത്ത്ക്ലബ്ബ്
  • ക്വിസ് ക്ലബ്ബ്
  • സ്പോർട്സ് ക്ലബ്ബ്
  • നേച്ചർ ക്ലബ്ബ്
  • schoolwiki

മാനേജ് മെന്റ്

ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം രക്ഷാധികാരിയും റവ ഫാ.മനോജ് കറുകയിൽ ‍കോർപ്പറേറ്റ് മാനേജരും റവ.ഫാ. ജോർജ് പനയ്ക്കേഴം സ്കൂൾ മാനേജരും ആണ്.

മുൻ സാരഥികൾ

ക്രമം പ്രഥമാധ്യാപകരുടെപേര് കാലയളവ് ചിത്രം
1 ശ്രീ.നാരായണപിള്ള
2 ശ്രീ.കെ.ജെ.വർഗീസ്
3 റവ.സീ.എയ്മഡ്
4 ശ്രീ.പി.കെ.ചാക്കോ പടിപ്പുരയ്ക്കൽ
5 ശ്രീ.എം.സി.തൊമ്മി മാമ്പ്ര
6 ശ്രീ.റ്റി.സി.തോമസ് തേവാരി
7 റവ.സി.ക്ലാരറ്റ്
8 ശ്രീ.പി.റ്റി.ജോസഫ് 1966-1984
9 ശ്രീ.പി.വി.മാത്യു 1984-1988
10 ശ്രീ.കെ.എ.ജോസഫ് 1988-1989
11 ശ്രീ.വി.വി.തോമസ് 1989-1993
12 ശ്രീ.എം.ജെ.തോമസ് 1989-1993
13 ശ്രീ.ജെയിംസ് മുക്കാട്ടുകുന്നേൽ 1995-1998
14 ശ്രീമതി.സിസിലി സ്കറിയ 1998-2001
15 ശ്രീ.കെ.ജെ.ജോസഫ് വെട്ടിത്താനം 2001-2002
16 ശ്രീമതി.അന്നക്കുട്ടി ജോസഫ് 2002-2005
17 ശ്രീമതി.ഗ്രെയ്സമ്മ മാത്യു 2005-2007

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ.നാരായണപിള്ള, ശ്രീ.കെ.ജെ.വർഗീസ്, റവ.സീ.എയ്മഡ്, ശ്രീ.പി.കെ.ചാക്കോ പടിപ്പുരയ്ക്കൽ, ശ്രീ.എം.സി.തൊമ്മി മാമ്പ്ര, ശ്രീ.റ്റി.സി.തൊമസ് തേവാരി, റവ.സി.ക്ലാരറ്റ്, ശ്രീ.വി.റ്റി.ജോസഫ്, ശ്രീ.പി.വി.മാത്യു , ശ്രീ.കെ.എ.ജോസഫ്, ശ്രീ.എം.ജെ.തോമസ്, ശ്രീ.വി.വി.തോമസ്, ശ്രീ.ജെയിംസ് മുക്കാട്ടുകുന്നേൽ, ശ്രീമതി.സിസിലി സ്കറിയ, ശ്രീ.കെ.ജെ.ജോസഫ് വെട്ടിത്താനം, ശ്രീമതി.അന്നക്കുട്ടി ജോസഫ്, ശ്രീമതി.ഗ്രെയ്സമ്മ മാത്യു ,ശ്രീ. ബേബൻ കല്ലൂപ്പറമ്പൻ, ,ശ്രീ സി. സി. ജെയിംസ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ.തോമസ് ചാണ്ടി കുട്ടനാട്M.L.A ,മുൻ ഗതാഗതമന്ത്രി,ശ്രീ.ശിവദാസൻ ,ശ്രീ.പീ.ഡി.ജോസഫ് പാലക്കൽ മുൻ Ex.Eng.ജലസേചനവകുപ്പ്, Dr.അലക്സാണ്ടർ കാഞ്ഞൂപ്പറമ്പിൽ,ലിജു ചാക്കോ പോളിടെക്നിക്ക് റാങ്ക് ജേതാവ്

സ്കൂൾ ഗാനം

ജയിക്കദേവമാതാ സ്കൂൾ ചേന്നംകരിയുടെ തിലകം- ദേവമാതാ സ്കൂൾ! ജയിക്ക അറിവിൻ പാലമൃതേകും- ദേവമാതാ സ്കൂൾ!

സസ്യശ്യാമളമ്കിന പമ്പാ- നദിയുടെ തീരത്തിൽ വിശ്രമിക്കും സ്കൂളിതു നന്മകൾ- വിളയും കേദാരം!

ദൈവഭയം താനല്ലോ ജ്ഞാനം; സത്യമിതെന്നാളും; ഭവ്യതമാമി മുദ്രാവാക്യം- നമുക്കു പൂണാരം!

തിറന്ന ബൈബിളിൽ നിന്നുയരും നവ- കാന്തി സ്ഫുരണങ്ങൾ നിറച്ചിടട്ടെ നമ്മളിലെന്നും സ്നേഹമാം പൂന്തേൻ ജയിക്ക....


വഴികാട്ടി

{{#multimaps:9.446264,76.3989962 | zoom=18 }}

ആലപ്പുഴ പട്ടണത്തിൽ നിന്ന് A C റോഡിൽ10 കിലോമീറ്റർ അകലെ പൂപ്പള്ളി ജങ്ഷനിൽ നിന്ന്‌ 1 കിലോമീറ്റർ വടക്ക് പമ്പാ നദിയുടെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നു