"എൽ പി സ്കൂൾ, കണ്ണമംഗലം നോർത്ത്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sachingnair. (സംവാദം | സംഭാവനകൾ)
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
36244 (സംവാദം | സംഭാവനകൾ)
HISTORY
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ ചെട്ടികുളങ്ങര പഞ്ചായത്തിൽ കോളശ്ശേരി എന്ന ഒരു ഇടത്തരം നായർ തറവാട്ടിലെ മുതിർന്ന സഹോദരങ്ങളായിരുന്ന രാഘവൻ പിള്ള ഗോപാലപിള്ള എന്നിവരായിരുന്നു സ്ക്കൂൾ ആരംഭിച്ചത്. പത്താംതരം പാസായ ഇരുവരും 1906  നിലത്തെഴുത്ത് പഠിപ്പിക്കുന്ന ആശാൻ പള്ളിക്കൂടം എന്ന നിലയ്ക്കാണ് തുടങ്ങിയത്. 8 - 10 വർഷങ്ങൾക്കുശേഷം സർക്കാർ ജോലിക്കാരായതോടുകൂടി ഒന്നാം ക്ലാസ് പഠിത്തം ആരംഭിക്കുകയും അഞ്ചാം ക്ലാസ് വരെ എത്തിക്കുകയുമായിരുന്നു. ആദ്യകാലത്തെ ആശാൻ ശ്രീ കേശവപിള്ള ആയിരുന്നു.
 
കോളശ്ശേരിൽ കുടുംബം ഭാഗംവച്ച് പിരിഞ്ഞതിനുശേഷം സ്കൂളും സ്ഥലവും ഓഹരിയുടമ വിലക്കുകയുണ്ടായി.  സ്കൂൾ നടത്തിക്കൊണ്ടുപോകാൻ  കുടുംബത്തിൽപ്പെട്ട ആർക്കും താൽപര്യം ഇല്ലാതാകുകയും ഏകദേശം 5000 രൂപയ്ക്ക് കൊല്ലം രൂപൽ യ്ക്ക് വിൽക്കുകയും ചെയ്തു. 1921 ൽ കൊല്ലം രൂപത മെത്രാൻ  അഭിവന്ദ്യ ബിഷപ് ഡോക്ടർ  ജെറോം എം.ഫെർണാണ്ടസ്  ഈ സ്കൂൾ  വിലയ്ക്കുവാങ്ങി. അതിനുശേഷം സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങളിൽ മാറ്റം വരുത്തി. അന്നുമുതൽ ഈ കാലയളവ് വരെ ഈ സ്കൂൾ കൊല്ലം രൂപതയുടെ അധീനതയിൽ പ്രവർത്തിച്ചുവരുന്നു. കോളശ്ശേരി സ്കൂൾ  എന്ന ഈ സ്ഥാപനത്തിൻറെ  നിലവിലുള്ള പേര് കണ്ണമംഗലം നോർത്ത് എൽ പി സ്ക്കൂൾ എന്നാണ്.