"എ.കെ.എം.എ.എൽ.പി.എസ് കൊട്ടക്കാവയൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (47447 എന്ന ഉപയോക്താവ് AKM ALPS KOTTAKKAVAYAL/ചരിത്രം എന്ന താൾ എ.കെ.എം.എ.എൽ.പി.സ്കൂൾ കൊട്ടക്കാവുവയൽ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
(വ്യത്യാസം ഇല്ല)

14:12, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്‌കൂളിൽ ആദ്യത്തെ അധ്യാപകൻ പാലങ്ങാട് സ്വദേശിയായ എം.ആർ. ആലിക്കോയ എന്ന വ്യക്തിയായിരുന്നു. തുടർന്ന് ഒ.കെ. ഹംസ, അബു. സി.കെ, എന്നീ അധ്യാപകരും ടീച്ചർ ഇൻ ചാർജ്ജ് ആയി എം. ഉമ്മർ മാസ്റ്ററും നിയമിക്കപ്പെട്ടു. പിന്നീട് ശ്രീ. ഇ. ബേബി വാസൻ, പി. വത്സൻ, രവീന്ദ്രൻ. പി, എം.പി. ബാലകൃഷ്ണൻ നായർ, എൻ. ബാലകൃഷ്ണൻ, മൊയ്തീൻ. യു, അബൂബക്കർ. ഇ എന്നീ അധ്യാപകരും നിയമിതരായി. 1979 ൽ സ്‌കൂൾ ആരംഭിച്ചെങ്കിലും വേണ്ടത്ര സ്ഥല സൗകര്യം ഇല്ലാതിരുന്നതിൽ പൂർണ്ണമായ അംഗീകാരം ലഭിച്ചിരുന്നില്ല. 1989 ൽ ഒരു ഉത്തരവിലൂടെ സ്‌കൂളിന്റെ മാനേജ്‌മെന്റ് താൽക്കാലികമായി 5 വർഷത്തേക്ക് സർക്കാർ ഏറ്റെടുത്തു. എക്‌സ് ഒഫീഷ്യോ മാനേജരായി കോഴിക്കോട് ജില്ലാ അഡീഷണൽ മജിസ്‌ട്രേറ്റിനെ ചുമതലപ്പെടുത്തി. പ്രൊട്ടക്ഷനിൽ ആയിരുന്ന മൊയ്തീൻ. യു. 2006 ആഗസ്റ്റിലും, അബൂബക്കർ. ഇ. 2008 ജൂണിലും തിരിച്ച് സ്‌കൂളിലെത്തി. അത്യാവശ്യ സൗകര്യങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പ് 2015 വരെ തുടർന്നു. ഇതിനിടയിൽ സ്‌കൂൾ എക്‌സ് ഒഫീഷ്യോ മാനേജരായ കോഴിക്കോട് ജില്ലാ അഡീഷണൽ മജിസ്‌ട്രേറ്റിൽ നിന്നും പഴയ മാനേജരായ എം. ഹംസ എന്നവരുടെ കീഴിലേക്ക് സ്‌കൂൾ മാനേജ്‌മെന്റ് 2013 ൽ മാറി. തുടർന്ന് സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള പ്രവർത്തനം ആരംഭിച്ചു. ഇത് 2015 മെയ് മാസത്തോടുകൂടി പൂർത്തിയായി. 2015 ജൂണിൽ സ്‌കൂൾ ഇരുനിലയിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനമാരംഭിച്ചു. 2015 ഏപ്രിലോടുകൂടി സ്‌കൂളിന്റെ ആരംഭകാലം മുതലുള്ള എല്ലാ അധ്യാപകരും വിരമിച്ചു. ഇർഷാദ്. കെ.പി, റിൻസി. ആർ.കെ, സാദിഖ് റഹ്മാൻ. ടി, അഖ്‌നസ്. കെ.പി, ജാസ്മിൻ. എൻ.പി, സുഹറ. പി, ഹഫ്‌സ. പി. എന്നിവർ ഈ സ്‌കൂളിൽ നിലവിലുള്ള അധ്യാപകരാണ്. 2016-2017 വർഷത്തിൽ 1, 2 എന്നീ ക്ലാസ്സുകളിൽ പുതുതായി ഓരോ ഡിവിഷനുകളും ആരംഭിച്ചു. സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ലാബ്, ലൈബ്രറി, സ്റ്റോർ റൂം, കിച്ചൺ, ഡൈനിംഗ് റൂം എന്നിവയുൾപ്പെടുന്ന കെട്ടിടത്തിന്റെ പ്രവർത്തനം നടന്നുകൊണ്ടരിക്കുന്നു.