"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഉപതാളിൽ മാറ്റം വരുത്തി) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
[[ജി.എച്ച് .എസ്. എസ് പാളയംകുന്ന് /ചരിത്രം|ജി.എച്ച് .എസ്. എസ് പാളയംകുന്ന് /ആമുഖം]]{{PHSSchoolFrame/Pages}} | [[ജി.എച്ച്. എസ്.എസ് പാളയംകുന്ന്/ചരിത്രം|ജി.എച്ച് .എസ്. എസ് പാളയംകുന്ന് /ആമുഖം]]{{PHSSchoolFrame/Pages}} | ||
== '''<u>സ്കൂളിന്റെ ചരിത്ര പശ്ചാത്തലം.....</u>''' == | == '''<u>സ്കൂളിന്റെ ചരിത്ര പശ്ചാത്തലം.....</u>''' == |
22:10, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച് .എസ്. എസ് പാളയംകുന്ന് /ആമുഖം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സ്കൂളിന്റെ ചരിത്ര പശ്ചാത്തലം.....
19-ാം നൂറ്റാണ്ടിന്റെ അവസാനത്തോട് കൂടി വർക്കല ഉപ വിദ്യാഭ്യാസ ജില്ലയിലെ ഇലകമൺ ഗ്രാമപഞ്ചായത്തിലെ,പാളയംകൂന്ന് എന്ന സ്ഥലത്ത് പാളയംകുന്ന് എൽ.പി.എസ്.സ്ഥപിതമായി. ഇത് സ്ഥാപിതമായിട്ട് ഏകദേശം 118വർഷമായി എന്നാണ് കണക്കാക്കിയിട്ടുള്ളത്.സ്കൂൾ സ്ഥാപിക്കാൻ വേണ്ടി ഇലകമൺ സ്ഥലവാസിയായ മാധവപുരം നാരായണകൂറുപ്പിന്റെ കുടുംബവകയായ ഒമ്പത് സെന്റ് സ്ഥലം സർക്കാരിലേക്ക് സംഭാവനയായി വിട്ടുകൊടുത്തു.തുടർന്ന് ശ്രീ പട്ടം എ.താണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്കൂൾ യു.പി ആയി ഉയർത്തി.അതിനുശേഷം 1964-ൽ ഹൈസ്കൂളും ആയി.സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിൽ പാളയംകൂന്ന് നിവാസികളുടെ ആത്മാർത്ഥമായ സേവനം പ്രശംസനീയമാണ്.ഇതിനുവേണ്ടി പ്രവർത്തിച്ച പ്രമുഖരിൽ ചിലർ സർവ്വശ്രീ കടകത്ത് കൃഷ്ണപിള്ള,എസ്.പത്മനാഭക്കുറുപ്പ്, സി.ജെ.വേലായുധൻ, എൻ.കെ.ആശാൻ,ഇ.ഇ.അബ്ദുൾ റഹ്മാൻ,ഇ.ഇ.മുഹമ്മദ് ഇല്ല്യാസ്,ഭരതൻ വൈദ്യൻ,എ.കെ വിശ്വാനന്ദൻ തുടങ്ങിയവരാണ്
1990-ൽ പാളയംകുന്ന് ഹൈസ്കൂളിനെ ഹയർസെക്കൻഡറി സ്കൂളായി ഉയർത്തി .ഇതിൽ അന്നത്തെ നിയമസഭാ സ്പീക്കറും ഇപ്പോഴത്തെ എം.പി.യുമായ ശ്രീ.വർക്കല രാധാകൃഷ്ണന്റെ പങ്ക് പ്രശംസനീയമാണ്. ആദ്യ കാലത്തെ ഈ സ്കൂളിന്റെ പ്രധാന അദ്ധ്യാപകരിൽ ശ്രീ.ജനാർദ്ധന അയ്യർ ഉൾപ്പെടുന്നു.നാടകാചാര്യൻ ആയിരുന്ന ശ്രീ.എൻ.കൃഷ്ണപിള്ള ഈ സ്കൂളിന്റെ പൂർവ്വവിദ്യാർത്ഥികളിൽ പ്രമുഖനാണ്. പ്രമുഖരായ പൂർവ്വവിദ്യാർത്ഥികളിൽ എച്ച്.എ.എൻ-ലെ സീനിയർ സയന്റിസ്റ്റായിരൂന്ന ശ്രീ.എം.നന്ദനൻ, ഇപ്പോഴത്തെ അഡ്വക്കേറ്റ് ജനറൽ ശ്രീ.സി.പി സുധാകരപ്രസാദ് തുടങ്ങിയവർ ഉൾപ്പെടുന്നു.സമൂഹത്തിലെ നാനതുറകളിൽപ്പെടുന്ന ഒട്ടേറെ പ്രമുഖർ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളാണ്.
സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി എസ്.സുധാമണിയാണ്.ഈ സ്കൂളിലെ അദ്ധ്യാപകനായിരുന്ന ശ്രീ പാച്ചൻ എന്ന അദ്ധ്യാപകന് രാഷ്ട്രപതിയുടെ ദേശീയ അവാർഡ് കിട്ടിയിട്ടുണ്ട്. ആകെ 1715 വിദ്യാർഥികളിൽ (847 ആൺകുട്ടികൾ ,868 പെൺകുട്ടികൾ)452 പേർ പട്ടിക ജാതിയിൽപ്പെടുന്നു.