"സെന്റ് മേരീസ് എച്ച് എസ്, ചേർത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 114: | വരി 114: | ||
# റവ.ഫാ.ജോസഫ് കോയിക്കര | # റവ.ഫാ.ജോസഫ് കോയിക്കര | ||
# റവ.ഫാ.ജോസഫ് വിതയത്തിൽ | # റവ.ഫാ.ജോസഫ് വിതയത്തിൽ | ||
# റവ.ഫാ.ജോസഫ് വട്ടയ്ക്കാട്ടുശ്ശേരി | # റവ.ഫാ.ജോസഫ് വട്ടയ്ക്കാട്ടുശ്ശേരി കൂടുതൽ അറിയുക | ||
# റവ.ഫാ.ഡൊമിനിക് കോയിക്കര | # റവ.ഫാ.ഡൊമിനിക് കോയിക്കര | ||
# റവ.ഫാ.മാത്യു കമ്മട്ടിൽ | # റവ.ഫാ.മാത്യു കമ്മട്ടിൽ |
11:12, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ് മേരീസ് എച്ച് എസ്, ചേർത്തല | |
---|---|
വിലാസം | |
ചേർത്തല ചേർത്തല , ചേർത്തല പി.ഒ. , 688524 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 22 - 05 - 1933 |
വിവരങ്ങൾ | |
ഫോൺ | 0478 2822795 |
ഇമെയിൽ | 34025alappuzha@gmail.com |
വെബ്‍സൈറ്റ് | http://stmaryshsforgirls.org |
കോഡുകൾ | |
സ്കൂൾ കോഡ് | 34025 (സമേതം) |
യുഡൈസ് കോഡ് | 32110400911 |
വിക്കിഡാറ്റ | Q87477550 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | ചേർത്തല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചേർത്തല |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | കഞ്ഞിക്കുഴി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 28 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 1194 |
ആകെ വിദ്യാർത്ഥികൾ | 1194 |
അദ്ധ്യാപകർ | 45 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലിസിയമ്മ P T
|
പി.ടി.എ. പ്രസിഡണ്ട് | ടി സി ആൻ്റണി |
എം.പി.ടി.എ. പ്രസിഡണ്ട് | കല്പന സന്തോഷ് |
അവസാനം തിരുത്തിയത് | |
11-01-2022 | Smscherthala |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
അലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ ചേർത്തല ഉപജില്ലയിലെ ചേർത്തല സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് മേരീസ് ഹൈ സ്കൂൾ , ചേർത്തല. ഐ എസ് ഒ അംഗീകാരം ലഭിച്ച ഈ വിദ്യാലയം നഗരത്തിന്റെ ഹൃദയ ഭാഗത്തായിട്ടാണ് സ്ഥിതിചെയ്യുന്നത് .മുട്ടം ഫൊറോനയുടെ കീഴിലുള്ള മൂന്നു വിദ്യാലയങ്ങളിലൊന്നാണിത്.
- 1933-ൽ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്[1].
ചരിത്രം
1933 മെയ് ഇരുപത്തിരണ്ടാം തീയതി റവ.ഫാ. ഇത്താക്ക് പുത്തനങ്ങാടിയുടെ മേല്നോട്ടത്തില് പണിതുയര്ത്തിയ കെട്ടിടത്തില് സെന്റ് മേരീസ് മിഡില് സ്കൂള് ഫോര് ഗേള്സ് സ്ഥാപിതമായി. അന്നത്തെ മാനേജര് റവ. ഫാ. കുരുവിള ആലുങ്കരയും പ്രധാന അധ്യാപിക ശ്രീമതി അന്നക്കുട്ടി കളരിക്കലും ആയിരുന്നു. പെണ്കുട്ടികള്ക്കു വേണ്ടി ഒരു വിദ്യാലയം എന്ന ചേര്ത്തലക്കാരുടെ ചിരകാല സ്വപ്നം അങ്ങനെ സാക്ഷാത്കരിക്കപ്പെട്ടു. 1949 ജൂണ് ഒന്നാം തീയതി E M SCHOOL, ഹൈസ്കൂളായി ഉയര്ത്തപ്പെട്ടു. 40 കുട്ടികളുള്ള ഒരു ഡിവിഷന് മാത്രമായി ആരംഭിച്ച ഈ വിദ്യാലയം ഇപ്പോള് 1194 കുട്ടികളുള്ള 33 ഡിവിഷനുമുള്ള വിദ്യാലയമായി ദ്രുതഗതിയില് വള൪ന്നു കൊണ്ടിരിക്കുന്നു.കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
രണ്ടേക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അപ്പർ പ്രൈമറിയ്ക്കും ഹൈസ്കൂളിനുമായി അഞ്ചു കെട്ടിടങ്ങളിലായി മുപ്പത്തിമൂന്നു ക്ലാസ് മുറികളും മൂന്നു ലാബുകളുമുണ്ട്.സയൻസ് ലാബ് കുട്ടികളുടെ പരീക്ഷണനിരീക്ഷണങ്ങൾക്കനുയോജ്യമായി രൂപപ്പെടുത്തിയിരിക്കുന്നു.കുട്ടികളുടെ പഠനോപകരണങ്ങളുടെ ലഭ്യതയ്ക്കുവേണ്ടി സജീവമായ ഒരു സ്റ്റോറുണ്ട്.പൊതുപരിപാടികൾ നടത്തുന്നതിനുവേണ്ടി സ്കൂൾ ഗ്രൗണ്ടിൽ ഓപ്പൺ എയർ ഓഡിറ്റോറിയമുണ്ട്. കോംപൗണ്ടിനുള്ളിലും പുറത്തുമായി കുട്ടികളുടെ കായികപരിശീലനത്തിനനുയോജ്യമായ രണ്ടു കളിസ്ഥലങ്ങളുണ്ട്. എല്ലാ ക്ലാസ്റൂമുകളിലും ലൗഡ് സ്പീക്കർ സംവിധാനമുണ്ട്. കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിനും റഫറൻസ് നടത്തുന്നതിനുമായി നല്ല ഒരു ലൈബ്രറിയും വായനാമുറിയുമുണ്ട്. ഹൈസ്കൂളിനും അപ്പർ പ്രൈമറിയ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ഇംഗ്ലീഷ് ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- മ്യൂസിക് ക്ലബ്ബ്
- സോഷ്യല് സയന്സ് ക്ലബ്ബ്
- ആരോഗ്യ ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- പ്രവൃത്തി പരിചയ ക്ലബ്ബ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഐ ടി ക്ലബ്ബ്
- സ്പോര്ട്സ്
- നേർക്കാഴ്ച
ദൃശ്യ ശ്രാവ്യ മാധ്യമങ്ങളുടെ സഹായത്തോടു കൂടിയുള്ള ബോധനം ആശയഗ്രഹണത്തിനു കുട്ടികളെ സഹായിക്കുന്നുവെന്ന് മനസ്സിലാക്കി സ്കൂളിലെ മുഴുവൻ അധ്യാപകരും വിവര സാങ്കേതിക വിദ്യ തങ്ങളുടെ ക്ലാസ്സുകളിൽ ഫലപ്രദമായി ഉപയോഗിക്കുന്നു. Samagra പോലുള്ള പോർട്ടലുകൾ ഉപയോഗിച്ച് അവരവരുടെ ക്ലാസ്സുകളിലുള്ള ഹൈ-ടെക് സംവിധാനങ്ങളിലൂടെ വിഷയാധിഷ്ഠിതമായ നൂതന ആശയങ്ങളും ബോധ്യങ്ങളും വിദ്യാർത്ഥികളിലേക്ക് പകരുന്നു.ഇത്തരത്തിലുള്ള ബോധന രീതിയിലൂടെ കാലഘട്ടത്തിനനുസരിച്ചുള്ള വിദ്യാർത്ഥികളുടെ വളർച്ചയ്ക്കും നവ മാധ്യമ ഉപയോഗത്തിനും കുട്ടികൾ പ്രാപ്തരാകുന്നു. കുട്ടികളുടെ കലാപരവും കായികപരവുമായ കഴിവുകൾ വികസിപ്പിക്കുന്നതിനായി വിവിധങ്ങളായ പാഠ്യേതരപ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നു .കുട്ടികളുടെ കലാപരവും രചനാപരവുമായ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിനായി എല്ലാ മാസവും സാഹിത്യ സമാജവും കൂടാതെ കലോൽസവവും സംഘടിപ്പിച്ച് പ്രതിഭകളെ കണ്ടെത്തി അവർക്കാവശ്യമായ പരിശീലനം നല്കുകയും ചെയ്യുന്നു. മാർഗ്ഗംകളിക്ക് വർഷങ്ങളായി സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കുന്ന നമ്മുടെ സ്കൂൾ ടീം ഇതിനുദാഹരണമാണ്. ദേശീയ തലത്തിൽ ശ്രദ്ധിയ്ക്കപ്പെട്ട ഈ സ്കൂളിലെ ത്വയ്ക്കോണ്ടോ താരങ്ങൾ കായിക മികവിനു തെളിവാണ്. കുട്ടികളുടെ പൊതു വിജ്ഞാനം വർദ്ധിപ്പിച്ച് വിവിധ മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നതിന് അവരെ പ്രാപ്തരാക്കുന്നതിനു വേണ്ടി നടത്തപ്പെടുന്ന 'ജ്ഞാന ക്വിസ്' പ്രോഗ്രാമും പ്രസംഗ പരിശീലനം നല്കുന്ന 'ഇൻജീനിയ' പ്രസംഗ മത്സരവും ഈ സ്കൂളിനെ വേറിട്ടതാക്കുന്നു.
സയൻസ് ക്ലബ്ബ്
ശാസ്ത്രപ്രദർശങ്ങൾ:
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാവർഷവും നിരവധി ശാസ്ത്രപ്രദർശനങ്ങൾ സംഘടിപ്പിയ്ക്കാറുണ്ട്. കുട്ടികളുടെ ആശയങ്ങൾ ബന്ധപ്പെട്ട അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ പ്രാവർത്തികമാക്കുക എന്നതാണ് ഈ പ്രദർശനങ്ങളുടെ ലക്ഷ്യം. വർക്കിങ്ങ് മോഡലുകൾ, സ്റ്റിൽ മോഡലുകൾ, ഔഷധസസ്യങ്ങൾ തുടങ്ങിയവയുടെ പ്രദർശങ്ങൾ നടത്താറുണ്ട്. ശാസ്ത്ര പ്രദാർശനങ്ങളിൽ മികച്ചവയെ തിരഞ്ഞെടുത്തു സമ്മാനം നൽകുന്നതോടൊപ്പം തന്നെ അവയെ മികച്ചതാക്കുന്നതിനുള്ള നിർദ്ദേശങ്ങളും നൽകുന്നു. ഈ വസ്തുക്കളാണ് പിന്നിട് ജില്ലാശാസെന്റ് മേരീസ് എച്ച് എസ്, ചേർത്തലസ്ത്രപ്രദർശനങ്ങൾക്ക് അയക്കുക.
പ്രവർത്തനങ്ങൾ
നോട്ടീസ് ബോർഡ്: ദിനംപ്രതി പോസ്റ്ററുകളും, ശാസ്ത്രകുറിപ്പുകളും പ്രത്യക്ഷപ്പെടുന്ന നോട്ടീസ് ബോർഡിൽ നിന്ന് തുടങ്ങാം. ശാസ്ത്രദിനങ്ങൾ, അവാർഡുകൾ, കാലികപ്രാധാന്യമുള്ള ശാസ്ത്രവിശേഷങ്ങൾ തുടങ്ങിയവയാൽ സമ്പന്നമാണ് ഈ നോട്ടിസ് ബോർഡ്. ഇതിലേയ്ക്കുള്ള വിവരങ്ങളും, പേപ്പർ കട്ടിങ്ങുകളും ശേഖരിയ്ക്കുന്ന ജോലി കുട്ടികളും അദ്ധ്യാപകരുംചേർന്നാണ്നിർവഹിക്കുന്നത്. പലചർച്ചകളുടെയും പ്രവർത്തനങ്ങളുടെയും തുടക്കമാണ് ഈ നോട്ടീസ് ബോർഡ് എന്നു പറയുന്നതിൽ തെറ്റില്ല.
മാനേജ്‌മെന്റ്
ചേർത്തല മുട്ടം സെൻറ് മേരീസ് ഫൊറോന പള്ളിയുടെ അധീനതയിലുള്ള മൂന്നു വിദ്യാലയങ്ങളിലൊന്നാണിത്.നിലവിലെ മാനേജർ റവ.ഡോ. ആന്റോ ചേരാംതുരുത്തിൽ ആണ്.
നമ്മുടെ മുൻ മാനേജർമാർ
- റവ.ഫാ.ഇത്താക്ക് പുത്തനങ്ങാടി
- റവ.ഫാ.കുരുവിള ആലുങ്കര
- റവ.ഫാ.ജോസഫ് കോയിക്കര
- റവ.ഫാ.ജോസഫ് വിതയത്തിൽ
- റവ.ഫാ.ജോസഫ് വട്ടയ്ക്കാട്ടുശ്ശേരി കൂടുതൽ അറിയുക
- റവ.ഫാ.ഡൊമിനിക് കോയിക്കര
- റവ.ഫാ.മാത്യു കമ്മട്ടിൽ
- മോണ്: ജോസഫ് പാനികുളം
- റവ.ഫാ.ജോണ് പയ്യപ്പള്ളി
- മോണ്:എബ്രഹാം .ജെ.കരേടൻ
- റവ.ഫാ.ആന്റണി ഇലവംകുടി
- റവ.ഫാ.പോള് കല്ലൂക്കാരൻ
- മോണ്: ജോര്ജ് മാണിക്കനാംപറമ്പിൽ
- റവ.ഫാ.ജോസഫ് നരയംപറമ്പിൽ
- റവ.ഫാ.ജോസ് തച്ചിൽ
- റവ.ഫാ.ജോൺ തേയ്ക്കാനത്ത്
- റവ.ഫാ.കുര്യാക്കോസ് ഇരവിമംഗലം
- റവ.ഫാ.സെബാസ്റ്റ്യന് മാണിക്കത്താൻ
- റവ.ഫാ.ജോസ് ഇടശ്ശേരി
- റവ.ഡോ. പോൾ വി മാടൻ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- സിസ്റ്റര് മേരി വിസിറ്റേഷന്
- ശ്രീമതി. എ.ജെ.ശോശാമ്മ
- ശ്രീമതി. കത്രീനാമ്മ അഗസ്റ്റിന്
- ശ്രീമതി. എ.ജെ.റോസമ്മ
- ശ്രീമതി. എം. ശ്രീമതിയമ്മ
- ശ്രീമതി..കെ.എ.ലിസമ്മ
- ശ്രീമതി. കെ.എം.കുട്ടിയമ്മ
- ശ്രീമതി. പി.വി.കൊച്ചുത്രേസ്യാമ്മ
- ശ്രീമതി. വി.കെ.അന്നമ്മ
- ശ്രീ.കെ.ഇ.തോമസ്സ്
- ശ്രീമതി. റോസ്സമ്മ ജോസഫ്
- ശ്രീ.വര്ക്കി.ജെ.കുന്നുംപുറം
- സിസ്റ്റര് മേബിള് മേരി
- ശ്രീമതി. സി .റ്റി ആനീസ്
- ശ്രീമതി. ജെസ്സി ആന്റണി
- .ശ്രീമതി. ഷൈനിമോൾ ടി എ
- ശ്രീ.കെ.വി ജോൺ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ഇന്ന് കേരളത്തിലും പുറത്തും പല ഉയർന്ന തലങ്ങളിലും എത്തിച്ചേർന്നിട്ടുണ്ട്. കുരുന്നു മനസ്സുകളിൽ അറിവിൻറെ ബാലപാഠം യഥോചിതം നൽകി പ്രബുദ്ധരാക്കപ്പെട്ട നമ്മുടെ വിദ്യാർഥിനികൾ ഡയറക്ടർമാർ, ഡോക്ടർമാർ, എഞ്ചിനീയർമാർ, പ്രൊഫസർമാർ, വക്കീലന്മാർ, ഓഫീസർമാർ എന്നീ ഉന്നത നിലകളിലെത്തിച്ചേർന്നിട്ടുണ്ട്. തിരുവനന്തപുരം കോർപറേഷൻ മുൻ മേയർ K.ചന്ദ്രിക, ജെയിൻ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. ലത ജി.നായർ, 1980-86 സ്കൂൾ കാലഘട്ടങ്ങളിൽ പഠിച്ചിറങ്ങിയ വിദ്യാർഥിനികളായ ഡോ.ആശ.പി.എസ് (പ്രിൻസിപ്പൽ സയൻറിസ്റ്റ്, സെൻറർ മറൈൻ ഫിഷറീസ് റിസർച്ച് സെന്റർ തൂത്തുക്കുടി), K.S. ബീനാ റാണി ( ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എജുക്കേഷൻ പത്തനംതിട്ട), തേജോമയി തമ്പുരാട്ടി (മജിസ്ട്രേറ്റ്, ഇരിങ്ങാലക്കുട), പ്രീതി.K.ഷേണായി ( അസി. പ്രൊഫസർ, ഡിപ്പാർട്ട്മെൻറ് ഓഫ് മ്യൂസിക്, കാലടി ശ്രീശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി), അമ്പിളി (സയൻറിസ്റ്റ്,IISE), ഉദയ കുമാരി ( Former Thuravoor DEO and Principal, VRVM Higher secondary school, Cherthala), പ്രസിദ്ധ പതോളജിസ്റ്റ് ഡോ. ബെറ്റ്സി.കെ.സെബാസ്റ്റ്യൻ( ലേക് ഷോർ ഹോസ്പിറ്റൽ) തുടങ്ങിയവരോടൊപ്പം സിനിമ-അഭിനയ രംഗത്ത് തിളങ്ങി നിൽക്കുന്ന പ്രശസ്ത സംവിധായിക ലിനി ബാലചന്ദ്രനും 1987 ലെ സ്കൂൾ കാലഘട്ടങ്ങളിലെ പ്രതിഭാശാലികളായിരുന്നു.പ്രശസ്ത സിനിമാതാരം രാധിക,ഗായത്രി അരുൺ,മീര മുരളി (സീരിയൽ താരങ്ങൾ ),സിസി ജേക്കബ്ബ് (ജേർണലിസ്റ്റ്),അഡ്വ. ജഗദംബ സോമനാഥ് തുടങ്ങിയവരും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനികൾ ആണ്
വഴികാട്ടി
- ചേർത്തല NH 47 നിൽ നിന്നും 1 KM കിഴക്കായി ചേർത്തല പട്ടണത്തിൽ സ്ഥിതിചെയ്യുന്നു
- ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ ചേർത്തല 2 KM ദൂരം
{{#multimaps:9.68413, 76.33838|zoom=8}}
പാഠ്യേതര പ്രവർത്തനങ്ങൾ
അവലംബം
- ↑ സഭാചരിത്രം വോളിയം 1
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 34025
- 1933ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ