വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽമരിയനാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് മരിയനാട് എ എൽ പി എസ് പാമ്പ്ര . ഇവിടെ 1 മുതൽ 4 വരെ 177 ആൺ കുട്ടികളും 135 പെൺകുട്ടികളും പ്രീ പ്രെെമറിയിൽ 62 ആൺ കുട്ടികളും 54 പെൺകുട്ടികളും അടക്കം 428 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
വിദ്യാലയചരിത്രം
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ പൂതാടി പഞ്ചായത്തിലാണ് മരിയനാട് സ്കൂൾ സ്ഥിതിചെയ്യുന്നത്
കർഷകരും തൊഴിലാളികളും ആദിവാസികൾ മടങ്ങുന്ന സാധാരണ കുടുംബങ്ങളാണ് ഈ മലനാട് പ്രദേശത്ത് താമസിക്കുന്നത്
കുന്നുകളും താഴ്വരകളും നിറഞ്ഞ ഹരിത ഭംഗിയാർന്ന ഗ്രാമമാണ് മരിയനാട് .
1950-കളിൽ തെക്കൻ ജില്ലകളിൽ നിന്നായി എത്തിയ കുടിയേറ്റ ജനവിഭാഗമാണ് മരിയനാട് പ്രദേശത്ത് ഏറിയ പങ്കും താമസിക്കുന്നത്
1975 ശ്രീ ഐസ്സക്ക് കുരുവിത്തടം ബോംബെ ബർമ ട്രേഡിങ് കോർപ്പറേഷനിൽ നിന്നും പാമ്പ്ര എസ്റ്റേറ്റ് വിലയ്ക്കുവാങ്ങി
വിശാലമനസ്കനായ അദ്ദേഹം 5 ഏക്കർ സ്ഥലം മരിയനാട് കോൺവെൻറ് സ്കൂൾ നിർമ്മിക്കുന്നതിനായി സൗജന്യമായി നൽകി
1977 മരിയനാട് അൺഎയ്ഡഡ് വിദ്യാലയം കോഴിക്കോട് രൂപതയുടെ കീഴിൽ പ്രവർത്തനമാരംഭിച്ചു
തുടർന്ന് 1982 ൽ ഉറു സ് ലൈൻ ഓഫ് മേരി ഇമ്മാക്കുലേറ്റ് എന്ന കോർപ്പറേറ്റ് മാനേജ്മെൻറ്റിന്റെ കീഴിൽ സേവന സന്നദ്ധരായ
ഒരു കൂട്ടം സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ മരിയനാട് lp സ്കൂൾ സ്ഥാപിതമായി
1986 ൽ ഈ സ്ഥാപനം എയ്ഡഡ് വിദ്യാലയമായി ഗവൺമെൻറ് അംഗീകരിക്കുകയും മരിയനാട് എൽ പി സ്കൂൾ പാമ്പ്ര എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു
ആദ്യത്തെ പ്രധാന അധ്യാപിക സിസ്റ്റർ റെജീന യുടെ നേതൃത്വത്തിൽ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു