"ഐ.പി.സി. എ.എം. എൽ.പി. സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}ഒൻപത് പതിറ്റാണ്ട് മുമ്പ് ഒരു പ്രദേശത്തിന്റെ അക്ഷരവീടായി സ്ഥാപിക്കപ്പെട്ട സരസ്വതി ക്ഷേത്രം തലമുറകൾക്ക് വിദ്യദാനം നൽകി ചരിത്രത്തിന്റെ ഋതുഭേദങ്ങളിലൂടെ സഞ്ചരിച്ച് കാലം അടയാളപ്പെടുത്തിയിരിക്കുന്നു. അതെ തൊണ്ണൂറ് വർഷം മുമ്പ് ഇരുവള്ളൂര് ആരംഭിച്ച പുന്നൂർ ചെറുപാലം കണ്ടോത്ത്പാറയിൽ ആരംഭിച്ച ഇരുവള്ളൂർ പുന്നൂർ ചെറുപാലം എ.എം . എൽ .പി.സ്കൂളാണ് ഒരു ദീപസ്തംഭമായി പരിലസിച്ചു നിൽക്കുന്നത് തലമുറകളുടെയും ചരിത്രത്തിന്റെയും പാദസ്പർമണിഞ്ഞ ഈ വിദ്യാലയത്തിന്റെ ഗതകാലം കിനാവിന്റെയും കണ്ണീരിന്റെയും നിസ്വാർത്ഥതയുടെയും ഒപ്പം കോടതി വ്യവഹാരങ്ങളിലൂടെയും നേടിയെടുത്ത അക്ഷരവിപ്ലവത്തിന്റെയുമാണ് ചരിത്രപരമായും വിദ്യാഭ്യാസ പരമായും സാംസ്കാരികപരമായും താഴെതട്ടിൽ നിന്നിരുന്ന ഒരു ജനതയുടെ ഇടയിലേക്കാണ് കേരളത്തിന്റെ തെക്കേ അറ്റത്ത് നിന്നും ഒരു മത പണ്ഡിതൻ കോട്ടയം സ്വദേശി തഴത്തങ്ങാടിപള്ളി വീട്ടിലെ അബ്ദുൽ റസാഖ് മൗലവി ഇരുവള്ളൂരുലെത്തുന്നത് . വയലിൽ മുസ്ലിയാർ എന്ന ഈ പണ്ഡിതൻ സ്ഥാപിച്ച ഓത്തുപുരയാണ് ഇന്ന് തൊണ്ണൂറാം വർഷത്തിലും കാലത്തിന്റെ തിരതള്ളലിൽ ഒലിച്ചു പോകാതെ മുന്നേറ്റത്തിന്റെ പുതുസരണിയിലെത്തി നിൽക്കുന്നത്. ഇരുവള്ളൂരിൽ നിന്നും ഓത്തുപള്ളി അൽപം സൗകര്യാർത്ഥം പുന്നൂർ ചെറുപാലത്തെ കണ്ടോത്തുപാറയിലേക്ക് മാറ്റപ്പെട്ടു. തേണ്ടമ്പലത്ത് നമ്പീശനാണ് ഇതിനാവശ്യമായ സ്ഥലം നൽകിയത് ഓത്തുപുരകൾ സ്കൂളാവാൻ തുടങ്ങിയ കാലത്ത് മലബാറിൽ ധാരാളം പ്രാഥമിക വിദ്യാലയങ്ങൾ സ്ഥാപിക്കപ്പെട്ടു. പുതുപ്പറമ്പത്ത് ഇമ്പിച്ചിക്കോയ കണ്ടോത്ത്പാറയിൽ സ്ഥാപിച്ച ഓടിട്ട കമനീയമായ സ്കൂൾ പണിയുകയും ഇരുവള്ളൂർ പുന്നൂർ ചെറുപാലം എ.എം.എൽ.പി.സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു.

14:27, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഒൻപത് പതിറ്റാണ്ട് മുമ്പ് ഒരു പ്രദേശത്തിന്റെ അക്ഷരവീടായി സ്ഥാപിക്കപ്പെട്ട സരസ്വതി ക്ഷേത്രം തലമുറകൾക്ക് വിദ്യദാനം നൽകി ചരിത്രത്തിന്റെ ഋതുഭേദങ്ങളിലൂടെ സഞ്ചരിച്ച് കാലം അടയാളപ്പെടുത്തിയിരിക്കുന്നു. അതെ തൊണ്ണൂറ് വർഷം മുമ്പ് ഇരുവള്ളൂര് ആരംഭിച്ച പുന്നൂർ ചെറുപാലം കണ്ടോത്ത്പാറയിൽ ആരംഭിച്ച ഇരുവള്ളൂർ പുന്നൂർ ചെറുപാലം എ.എം . എൽ .പി.സ്കൂളാണ് ഒരു ദീപസ്തംഭമായി പരിലസിച്ചു നിൽക്കുന്നത് തലമുറകളുടെയും ചരിത്രത്തിന്റെയും പാദസ്പർമണിഞ്ഞ ഈ വിദ്യാലയത്തിന്റെ ഗതകാലം കിനാവിന്റെയും കണ്ണീരിന്റെയും നിസ്വാർത്ഥതയുടെയും ഒപ്പം കോടതി വ്യവഹാരങ്ങളിലൂടെയും നേടിയെടുത്ത അക്ഷരവിപ്ലവത്തിന്റെയുമാണ് ചരിത്രപരമായും വിദ്യാഭ്യാസ പരമായും സാംസ്കാരികപരമായും താഴെതട്ടിൽ നിന്നിരുന്ന ഒരു ജനതയുടെ ഇടയിലേക്കാണ് കേരളത്തിന്റെ തെക്കേ അറ്റത്ത് നിന്നും ഒരു മത പണ്ഡിതൻ കോട്ടയം സ്വദേശി തഴത്തങ്ങാടിപള്ളി വീട്ടിലെ അബ്ദുൽ റസാഖ് മൗലവി ഇരുവള്ളൂരുലെത്തുന്നത് . വയലിൽ മുസ്ലിയാർ എന്ന ഈ പണ്ഡിതൻ സ്ഥാപിച്ച ഓത്തുപുരയാണ് ഇന്ന് തൊണ്ണൂറാം വർഷത്തിലും കാലത്തിന്റെ തിരതള്ളലിൽ ഒലിച്ചു പോകാതെ മുന്നേറ്റത്തിന്റെ പുതുസരണിയിലെത്തി നിൽക്കുന്നത്. ഇരുവള്ളൂരിൽ നിന്നും ഓത്തുപള്ളി അൽപം സൗകര്യാർത്ഥം പുന്നൂർ ചെറുപാലത്തെ കണ്ടോത്തുപാറയിലേക്ക് മാറ്റപ്പെട്ടു. തേണ്ടമ്പലത്ത് നമ്പീശനാണ് ഇതിനാവശ്യമായ സ്ഥലം നൽകിയത് ഓത്തുപുരകൾ സ്കൂളാവാൻ തുടങ്ങിയ കാലത്ത് മലബാറിൽ ധാരാളം പ്രാഥമിക വിദ്യാലയങ്ങൾ സ്ഥാപിക്കപ്പെട്ടു. പുതുപ്പറമ്പത്ത് ഇമ്പിച്ചിക്കോയ കണ്ടോത്ത്പാറയിൽ സ്ഥാപിച്ച ഓടിട്ട കമനീയമായ സ്കൂൾ പണിയുകയും ഇരുവള്ളൂർ പുന്നൂർ ചെറുപാലം എ.എം.എൽ.പി.സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു.