"ഗവ. ബോയ്സ് എച്ച് എസ് എസ് വടക്കാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 76: വരി 76:


അങ്ങനെ കേരളത്തിന്റെ തന്നെ സാംസ്കാരികമായ വളർച്ചയുടെ ചരിത്രത്തിൽ അവഗണിക്കാൻ അരുതാത്ത ഒരു സ്ഥാനം വടക്കാഞ്ചേരി ഹൈസ്ക്കൂളായിരുന്നു.  
അങ്ങനെ കേരളത്തിന്റെ തന്നെ സാംസ്കാരികമായ വളർച്ചയുടെ ചരിത്രത്തിൽ അവഗണിക്കാൻ അരുതാത്ത ഒരു സ്ഥാനം വടക്കാഞ്ചേരി ഹൈസ്ക്കൂളായിരുന്നു.  
== പൂർവ്വവിദ്യാർത്ഥികൾ ==
ഈ വിദ്യാലയത്തിൽ പഠിച്ചുയർന്ന് ജീവിതത്തിന്റെ വിവിധ മേഖലകളിൽ ഔന്നത്യം പുലർത്തിയവരും പ്രശസ്തിയുടെ ഉത്തുംഗശ്രേണിയിൽ വിരാജിച്ചവരുമായ അനേകമനേകം പ്രഗല്ഭരിൽ ചിലർ.
ദേശീയപ്രവർത്തകൻ, രാഷ്ട്രീയപ്രവർത്തകൻ, സ്വാതന്ത്ര്യ സമരസേനാനി, പത്രപ്രവർത്തകൻ, സാംസ്കാരികപ്രവർത്തകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രസിദ്ധനും അതുല്ല്യവാഗ്മിയുമായ
ആർ.എം. മനയ്കലാത്ത്.
സരസ കവിയും സാഹിത്യകാരനും അനുഗ്രഹീതപ്രതിഭാധനനുമായിരുന്ന
ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ.
റിട്ട. ഹൈക്കോർട്ട് ജസ്ററിസ്
ജി. വിശ്വനാഥയ്യർ.
റിട്ട.ജസ്ററിസ്
എം.പി. മേനോൻ.
റിട്ട.ജസ്ററിസ്
പി.കെ. സുബ്രഹ്മണ്യയ്യർ.
സംസ്ഥാന പോലീസ് മേധാവിയായിരുന്ന
പി. കെ. വെങ്കിടാചലം (IPS).
പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രൈവററ് സെക്രട്ടറിയായിരുന്ന
എൻ.കെ. ശേഷൻ.
എത്യോപ്യൻ ചക്രവർത്തി ഹെയ്ലി സലാസിയുടെ പേഴ്സണൽ സെക്രട്ടറിയായിരുന്ന
എൻ. വെങ്കിടേശ്വരൻ.
ഇന്ത്യൻ സൈന്യത്തിലെ മേജർ ജനറലായിരുന്ന
പി.കെ. രാംകുമാർ.
ഇന്ത്യൻ നേവിയിൽ കമ്മീഷൻ റാങ്കിൽ ലഫ്ററ്നൻററ് ആയിരുന്ന
എം. മൊഹിയുദീൻ മുഹമ്മദ്.
മുൻകൊച്ചിമന്ത്രിയും അഭിഭാഷകപ്രമുഖനുമായിരുന്ന
കൊടയ്ക്കാടത്ത് ബാലകൃഷ്ണമേനോൻ.
അഭിഭാഷകപ്രമുഖനും സാംസ്കാരികനായകനുമായിരുന്ന
കെ.എൻ. മേനോൻ ( കൊടയ്ക്കാടത്ത്  അപ്പുണ്ണി മേനോൻ)
ടൈംസ് ഓഫ് ഇന്ത്യ ചീഫ് എക്സിക്യുട്ടീവ്
പി.ആർ.കൃഷ്ണമൂർത്തി.
മുൻ പി.ടി.ഐ. ചെയർമാനും ഇപ്പോഴത്തെ പ്രസ്സ് അക്കാദമി ചെയർമാനുമായ
വി.പി. രാമചന്ദ്രൻ.
മാതൃഭുമി പത്രാധിപർ, കമ്മ്യുണിസ്ററ് പാർട്ടിയുടെ ദേശീയ നേതാവ് എന്നീ നിലകളിൽ പ്രാഗൽഭ്യം തെളിയിച്ച
പി. നാരായണൻ നായർ.
രാജ്യസഭാംഗം, സി.പി.ഐ. ദേശീയ എക്സിക്യുട്ടീവ്അംഗം എന്നീ നിലകളിൽ വിഖ്യാതനായ
എൻ.കെ. കൃഷ്ണൻ.
വേൾഡ് ലേബർ ബാങ്ക് സെക്രട്ടറി
തച്ചോടി നാരായണൻകുട്ടി.
ഫെഡറൽ ബാങ്ക് ചെയർമാൻ
എം.പി.കെ. നായർ.
അഭിഭാഷകപ്രമുഖനും പ്രസിദ്ധ ചെറുകഥാകൃത്തും സാമൂഹികസാംസ്കാരികരംഗത്തെ പ്രഗൽഭനായ പ്രവർത്തകനും 'എഴുത്തച്ഛൻ-ഒരവലംബഗ്രന്ഥം',  വടക്കാഞ്ചേരി മുൻസിഫ് കോടതിയുടെ ശതാബ്ദി സോവനീ൪ എന്നിവയുടെ എഡിറ്ററുമായിരുന്ന
എം. കൃഷ്ണൻ കുട്ടി.
പ്രഗൽഭനായ അഭിഭാഷകനും 'അർദ്ധനഗ്നൻ' തുടങ്ങിയ വിഖ്യാത നോവലുകളുടെ രചയിതാവുമായ
പുഴങ്കര ബാലനാരായണൻ.
അഡ്വക്കേറ്റ് ജനറൽ
എം.ബി. കുറുപ്പ്.
പ്രസിദ്ധ ശാസ്ത്രജ്ഞനായ
ഡോ. എ.ഡി. ദാമോദരൻ.
ആരോഗ്യ വകുപ്പ് ഡയറക്ടറായിരുന്ന
ഡോ. മാലതി.
ഏഷ്യയിലെ ഏറ്റവും വലിയ നോവലായ 'അവകാശി'കളുടെ കർത്താവും വിഖ്യാതങ്ങളായ മറ്റനേകം നോവലുകളുടെ രചയിതാവും അമൂല്ല്യമായ ഗ്രന്ഥശേഖരത്തിന്റെ ഉടമയും അതുല്ല്യ പ്രതിഭാശാലയുമായിരുന്ന
എം.കെ.മേനോൻ (വിലാസിനി).
നാടകകൃത്ത്, തിരക്കഥാകൃത്ത്, ചെറുകഥാകൃത്ത്,നാടക സംവിധായകൻ എന്നീ  നിലകളിൽ പ്രഗൽഭനായ, ഏറ്റവും മികച്ച നാടകകൃത്തിനുളള സംസ്ഥാന ഗവൺമെന്റ് അവാർഡ് നേടിയ
മാനി മുഹമ്മദ്.
പ്രൊഫഷണൽനാടകനടൻ,ആകാശവാണി ആർട്ടിസ്ററ് എന്നീ നിലകളിൽ പ്രസിദ്ധനായ, ഏററവും മികച്ച രണ്ടാമത്തെ നടനുളള സംസ്ഥാന ഗവൺമെന്റ് അവാർഡ് നേടിയ
ആർ. രാഘവൻ നായർ.
തൃശ്ശൂർ നാടകഭവന്റെ ' ആർട്ടിസ്ററ്  ഒഫ് ദി ഇയർ '  അവാർഡ് നേടിയ ‍നാടകനടൻ, നാടക സംവിധായകൻ , ഭാഷാസ്നേഹി എന്നീ  നിലകളിൽ പ്രസിദ്ധനായ സെയിൽസ്
ടാക്സ് അസി. കമ്മീഷണർ
കെ. കൃഷ്ണൻകുട്ടി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1,535

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1221322" എന്ന താളിൽനിന്ന് ശേഖരിച്ചത്