"ഗവ എച്ച് എസ് എസ് അഞ്ചേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(വിവരങ്ങൾ എഴുതി)
(പുതിയ താൾ സൃഷ്ടിച്ചു)
വരി 8: വരി 8:
|1999-2000
|1999-2000
|[[ഗവ എച്ച് എസ് എസ് അഞ്ചേരി/പ്രവർത്തനങ്ങൾ 2000-01|2000-01]]
|[[ഗവ എച്ച് എസ് എസ് അഞ്ചേരി/പ്രവർത്തനങ്ങൾ 2000-01|2000-01]]
|2001-02
|[[ഗവ എച്ച് എസ് എസ് അഞ്ചേരി/പ്രവർത്തനങ്ങൾ2001-02|2001-02]]
|2002-03
|[[ഗവ എച്ച് എസ് എസ് അഞ്ചേരി/പ്രവർത്തനങ്ങൾ2002-03|2002-03]]
|2003-04
|[[ഗവ എച്ച് എസ് എസ് അഞ്ചേരി/പ്രവർത്തനങ്ങൾ2003-04|2003-04]]
|2004-05
|[[ഗവ എച്ച് എസ് എസ് അഞ്ചേരി/പ്രവർത്തനങ്ങൾ2004-05|2004-05]]
|2005-06
|[[ഗവ എച്ച് എസ് എസ് അഞ്ചേരി/പ്രവർത്തനങ്ങൾ2005-06|2005-06]]
|2006-07
|[[ഗവ എച്ച് എസ് എസ് അഞ്ചേരി/പ്രവർത്തനങ്ങൾ2006-07|2006-07]]
|2007-08
|[[ഗവ എച്ച് എസ് എസ് അഞ്ചേരി/പ്രവർത്തനങ്ങൾ2007-08|2007-08]]
|2008-09
|[[ഗവ എച്ച് എസ് എസ് അഞ്ചേരി/പ്രവർത്തനങ്ങൾ2008-09|2008-09]]
|2009-10
|[[ഗവ എച്ച് എസ് എസ് അഞ്ചേരി/പ്രവർത്തനങ്ങൾ2009-10|2009-10]]
|2010-11
|[[ഗവ എച്ച് എസ് എസ് അഞ്ചേരി/പ്രവർത്തനങ്ങൾ2010-11|2010-11]]
|-
|-
|2011-12
|2011-12

14:46, 8 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
വിവിധ വർഷങ്ങളിലെ പ്രവർത്തനങ്ങൾ
1999-2000 2000-01 2001-02 2002-03 2003-04 2004-05 2005-06 2006-07 2007-08 2008-09 2009-10 2010-11
2011-12 2012-13 2013-14 2014-15 2015-16 2016-17 2017-18 2018-19 2019-20 2020-21 2021-22

ചിത്രജാലകം

QR_CODE

പ്രവർത്തന രീതികളും ലക്ഷ്യവും

തൃശൂർ കോർപ്പറേ‍ഷനിൽ സ്ഥിതി ചെയ്യുന്ന അഞ്ചേരി ഗവ.ഹയർസെക്കന്ററി സ്കൂൾ, വിദ്യാർത്ഥികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു. ആധുനിക ലോകത്തിന്റെ വെല്ലുവിളികൾ നേരിടാൻ കുട്ടികളെ പാകപ്പെടുത്തിയെടുക്കുന്നതിനനുസൃതമായപ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.സാമ്പത്തികമായി വളരെയധികം പിന്നോക്കാവസ്ഥയിലുള്ള കുട്ടികളാണ് ഇവിടെ പഠിയ്ക്കുന്നത്. അവരിൽ ആത്മവിശ്വാസവും ഉത്തരവാദിത്തബോധവും വളർത്തി സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾപ്രവർത്തിക്കുന്നത്.മൂല്യബോധവും പാരിസ്ഥിതികബോധവുമെല്ലാം ചോർന്നുപോയിക്കൊണ്ടിരിയ്ക്കുന്ന ഈ കാലഘട്ടത്തിൽ അവ വിദ്യാർത്ഥികളിലെത്തിയ്ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.ആ കർത്തവ്യബോധത്തോടെ അധ്യാപകരും പി.ടി.എ.യും സ്കൂൾ അഭ്യൂദയകാംക്ഷികളും പൂർവ്വവിദ്യാർത്ഥികളും എല്ലാവരും ഒത്തു ചേർന്ന് വിദ്യാലയ പുരോഗതിയ്ക്കുവേണ്ടി പ്രവർത്തിയ്ക്കുന്നു.വിദ്യാർത്ഥികളെ അവരുടെ അഭിരുചികൾക്കനുസരിച്ച് വൈവിധ്യമാർന്ന പരിപാടികളിലൂടെ പ്രവർത്തനനിരതരാക്കി സാമൂഹ്യ പ്രതിബദ്ധത വളർത്തിയെടുക്കാൻ ശ്രമിക്കുന്നു.വൈവിധ്യമേറിയ ഒട്ടേറെ ക്ലബ്ബുകൾ ഇതിനായി പ്രവർത്തിക്കുന്നുണ്ട്.കാർഷികക്ലബ്ബ്, എനർജിക്ലബ്ബ്, വിദ്യാരംഗംകലാസാഹിത്യവേദി, പ്രവർത്തിപരിചയക്ലബ്ബ്,ഗണിത ക്ലബ്ബ്, ശാസ്ത്രക്ലബ്ബ്, ഐ.ടി.ക്ലബ്ബ്, സോഷ്യൽസയൻസ്ക്ലബ്ബ്, വൈഖരി വായനകൂട്ടം, ഇംഗ്ലീഷ്ക്ലബ്ബ്,ബാലസഭ, ഹെൽത്ത്ക്ലബ്ബ്, ഗാന്ധിദർശൻ, റെഡ്ക്രോസ്, ഗൈഡ്സ് എന്നിവയുടെ പ്രവർത്തനങ്ങൾക്ക് പുറമേ കലാകായിക മേഖലയിലും പരിശീലനം നൽകി വരുന്നു.

പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തൽ

പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താനും പൊതുവിദ്യാഭ്യാസത്തിന്റെ പ്രസക്തിവർദ്ധിപ്പിക്കാനും നിരവധി 
പദ്ധതികളാണ്ആസൂത്രണം ചെയ്തിരിക്കുന്നത്.അടിസ്ഥാന  സൗകര്യങ്ങൾവർദ്ധിപ്പക്കുക, ക്ലാസ്സ്മുറികൾ 
ഇന്റർനെറ്റ് കണക്റ്റിവിറ്റിയോടെ ഹെെടെക് ആക്കി മാറ്റുക,മാത‍ൃഭാഷയോടൊപ്പംഇംഗ്ലീഷ് വിദ്യാഭ്യാസം
ശക്തിപ്പെടുത്തുക, ഇതര ഭാഷാപഠനത്തിനും തുല്യതയും ഗുണവും ഉറപ്പാക്കുക,കുട്ടികളിൽ പാരിസ്ഥിതിക 
ബോധംവളർത്തുക,ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ വിവിധ പ്രവർത്തനങ്ങൾ ആസൂത്രണംചെയ്യുക.
തുടങ്ങിയ വിവിധ മേഖലകളിലൂടെ വെെവിദ്ധ്യമാർന്ന പ്രവർത്തനങ്ങളിലൂടെവിദ്യാലയത്തെ മുൻശ്രേണി
യിലേക്കെത്തിക്കുകയാണ് ലക്ഷ്യം വയ്ക്കുന്നത്.വിദ്യാലയവും ക്ലാസ്സ്മുറികളും പരിസരവും ആകർഷകവും 
അത്യാധുനികവുമാക്കി വിദ്യാർത്ഥികളിൽആത്മവിശ്വാസവും അഭിമാനബോധവും വളർത്തി രാജ്യാന്തര 
നിലവാരത്തിലേയ്ക്ക് അ‍‍‍ഞ്ചേരി സ്ക്കൂളിനെ ഉയർത്താൻ സഹായിക്കുന്ന ഈ പദ്ധതികൾ 
സാക്ഷാൽക്കരിക്കാനാകട്ടെ.സ്‌കൂളിൽ സ്റ്റാഫ് മീറ്റിംഗ് കൂടിയും എസ് ആർ ജി യോഗങ്ങൾ കൂടിയും
പി ടി എ മീറ്റിങ്ങ് കൂടിയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു.റെഡ് ക്രോസ്സ് ഗൈഡ്സ്
എന്നിവരുടെയോഗങ്ങളും വിളിച്ചുകൂട്ടുന്നു.എല്ലാവരുടെയും പൂർണ്ണ സഹകരണത്തോടെയാണ് 
പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്.


സ്‌കൂൾ പ്രവർത്തന സമയം :9.30 മുതൽ3.30 വരെ 

ഭിന്നശേഷിക്കാരെ ഉൾക്കൊള്ളിച്ചുള്ള വിദ്യാഭ്യാസത്തിനുള്ള പദ്ധതികൾ

അസംബ്ലി

ഓരോ ദിവസത്തെയും ചാർജ് ഓരോ ക്ലാസിനു നൽകിയിരിക്കുന്നു.
പ്രാർത്ഥന
പ്രതിജ്ഞ 
പത്ര വായന
ചിന്ത വിഷയം 
സർഗം
ദേശീയ ഗാനം
ബുധൻ  മാസ്സ് ഡ്രിൽ 

ഉച്ച ഇടവേള

 വായനക്കൂട്ടം അംഗങ്ങൾക്ക് വായനയുമായി ബന്ധപ്പെട്ട് പരിപാടികൾ നടത്തുന്നു.  ലൈബ്രറി തുറന്നു വക്കുന്നു. കുട്ടികൾക്ക് വായനയ്ക്ക് സൗകര്യമുണ്ട്.  വായനമുറിയിൽ പത്രങ്ങൾ മാസികകൾ എന്നിവ  ലഭ്യമാണ്. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട ചാർട്ടുകൾ തയ്യാറാക്കൽ,  പരിപാടികൾ ആസൂത്രണം ചെയ്യൽ എന്നിവ നടത്തുന്നു. കുട്ടികൾക്ക് കളിക്കുന്നതിനായി ചെസ്സ്, കാരംസ്, ഷട്ടിൽ,  റിങ്ങ് എന്നിവയുണ്ട്. കുട്ടികൾ അവരവരുടെ താല്പര്യങ്ങൾക്ക് അനുസരിച്ച് 
പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.
ദിനാചരണങ്ങൾ ചിട്ടയോടെ നടത്തുന്നു.  ആഴ്ചയിൽ രണ്ടു ദിവസം റേഡിയോ പ്രക്ഷേപണം നടത്തുന്നു.

സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്

അധ്യാപകരും, രക്ഷകർത്താക്കളും സ്കൂൾ സമീപവാസികളും 
ഉൾപ്പെടുന്ന സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് പ്രവർത്തിയ്ക്കുന്നു.
സ്കൂളിന്റെ അച്ചടക്കത്തിനും വികസനത്തിനും ആവശ്യമായ 
പരിപാടികൾ ആസൂത്രണം ചെയ്യുന്നു. നൂറ് വർഷത്തിലെത്തി നിൽക്കുന്ന 
ഈ വിദ്യാലയത്തിന്റെ എല്ലാ വിജയങ്ങൾക്കും
കാരണം കൂട്ടായ പ്രവർത്തനമാണ്..