"ഗവ. ഹയർസെക്കണ്ടറി സ്കൂൾ കോയിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 43: | വരി 43: | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=90 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=90 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=12 | |അദ്ധ്യാപകരുടെ എണ്ണം 1-10=12 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=113 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=79 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=192 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=15 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
17:35, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ഗവ. ഹയർസെക്കണ്ടറി സ്കൂൾ കോയിപ്പുറം | |
|---|---|
| വിലാസം | |
കോയിപ്രം കോയിപ്പുറം പി.ഒ. , 689531 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 19 - 05 - 1913 |
| വിവരങ്ങൾ | |
| ഫോൺ | 0469 2667116 |
| ഇമെയിൽ | hmghsskoipuram@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37024 (സമേതം) |
| യുഡൈസ് കോഡ് | 32120600519 |
| വിക്കിഡാറ്റ | Q87592100 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| ഉപജില്ല | പുല്ലാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | ആറന്മുള |
| താലൂക്ക് | തിരുവല്ല |
| ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോയിപ്രം പഞ്ചായത്ത് |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 46 |
| പെൺകുട്ടികൾ | 44 |
| ആകെ വിദ്യാർത്ഥികൾ | 90 |
| അദ്ധ്യാപകർ | 12 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 113 |
| പെൺകുട്ടികൾ | 79 |
| ആകെ വിദ്യാർത്ഥികൾ | 192 |
| അദ്ധ്യാപകർ | 15 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | പ്രദീപ് ഒ |
| പ്രധാന അദ്ധ്യാപിക | സോണിയ സേവിയർ |
| പി.ടി.എ. പ്രസിഡണ്ട് | ബിജു |
| എം.പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് |
| അവസാനം തിരുത്തിയത് | |
| 06-01-2022 | Pcsupriya |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചെങ്ങന്നൂർ -കോഴഞ്ചേരി റോഡിൽ ആറാട്ടുപുഴയിൽ നിന്നും ഒന്നര കിലോമീറ്റർ വടക്കാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.
ചരിത്രം
മധ്യതിരുവിതാംകൂറിനെ ധനധാന്യ സമൃദ്ധമാക്കുന്ന പമ്പാനദിയുടെ കരയിൽ സ്ഥിതിചെയ്യുന്നഗ്രാമമാണ് കോയിപ്പുറം,
മാര്ത്താ ണ്ഡവര്മ്മയുടെ കാലത്തിനുമുമ്പ്, ഇന്നത്തെ കോയിപ്രം പഞ്ചായത്ത് ഉൾപ്പെടുന്ന തിരുവല്ലാ താലൂക്കും പരിസരങ്ങളും ചങ്ങനാശ്ശേരി തലസ്ഥാനമാക്കി ഭരിച്ചിരുന്ന തെക്കുംകൂർ രാജവംശത്തിന് കീഴിലായിരുന്നു.. സുശക്തമായ ഭരണകൂടമോ അധികാരകേന്ദ്രമോ നിലവിലില്ലാതെ പോയ ആ കാലഘട്ടത്തിൽ ഇടപ്രഭുക്കന്മാർ ചെറിയ ചെറിയ പ്രദേശങ്ങളിൽ അധികാരമുറപ്പിച്ച് സര്വ്വാസ്വതന്ത്രമായി ഭരണം നടത്തിയിരുന്നു. കോവിലന്മാർ എന്ന ഇടപ്രഭുക്കന്മാരുടെ നിയന്ത്രണത്തിൽ വന്ന ഭൂപ്രദേശത്തിന് "കോവിൽ പുരം ' എന്ന പേരു വന്നതായും അത് രൂപാന്തരപ്പെട്ട് ''കോയിപ്രം " ആയതായും പറയപ്പെടുന്നു. പഴയ തിരുവിതാംകൂർ ഭരണക്രമത്തിൽ താലൂക്കിന്റെ കീഴ്ഘടകമായിരുന്നു, പ്രവൃത്തി എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. തിരുവിതാംകൂറിലെ റവന്യൂഭരണത്തിന്റെ ഒരു സുപ്രധാനഘടകമായിരുന്നു കോയിപ്രം ഗ്രാമപ്രദേശം.
ഈ നാട്ടിലെ ഭൂരിപക്ഷം വരുന്ന അധഃസ്ഥിത വർഗ്ഗത്തിൻ്റെ ഉന്നമനത്തിനുള്ള പോംവഴി വിദ്യാഭ്യാസം മാത്രമാണെന്ന തിരിച്ചറിവിൽ പ്രദേശവാസികളായ സുമനസ്സുകൾ ഒരേക്കർ സ്ഥലം ദാനം ചെയ്തു.1913 ൽ ലോവർ പ്രൈമറി സ്കൂളായി പ്രവർത്തനമാരംഭിച്ചു.
ഹൈസ്കൂളായി ഉയർത്തുന്നതിന് കൂടുതൽ ഭൂമിയും കെട്ടിടങ്ങളും ആവശ്യമായി വന്നു. അധ്യാപകരുടേയും നാട്ടിലെ പ്രമുഖരുടേയും നേതൃത്വത്തിൽ സാമ്പത്തിക സമാഹരണം നടത്തി വടക്കുഭാഗത്തുള്ള 4 മുറി കെട്ടിടം പണിയുകയും 2 ഏക്കർ സ്ഥലം വാങ്ങുകയും ചെയ്തു.അന്നത്തെ ഹെഡ്മാസ്റ്റർ ശ്രീ സി.ടി കോശി സാർ,ചുങ്കത്തിൽ വക്കീൽ (അഡ്വ സി ജി മാത്യു), കെ.സി ചാക്കോ കണികുളത്ത് ,ശ്രീധരൻ പിള്ള സാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശ്രമങ്ങൾക്കൊടുവിൽ 1981ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. കൊ.വർഷം 1099 ൽ നടന്ന വെള്ളപ്പൊക്കത്തിൽ സ്കൂളിലെ രേഖകൾ നശിക്കുകയും ഇപ്പോൾ ഹൈസ്കൂൾ ഓഫീസ് പ്രവർത്തിക്കുന്ന സ്ഥലത്ത് ഉണ്ടായിരുന്ന ഒരു കെട്ടിടം തകർന്നു പോയതുമായി അറിയുന്നു.1983ൽ ആദ്യ SSLC ബാച്ച് പുറത്തിറങ്ങി. 2000 ൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചു .സയൻസ്, ഹ്യുമാനിറ്റീസ് ബാച്ചുകൾ പ്രവർത്തിക്കുന്നു.2010 മുതൽ SSLC ക്ക് നൂറുശതമാനം വിജയം കരസ്ഥമാക്കുന്നുണ്ട് .2018ലെ പ്രളയം സ്കൂളിനെ ഗുരുതരമായി ബാധിച്ചു.സ്കൂളിൻ്റെ ഒന്നാം നില പൂർണമായും മുങ്ങിപ്പോയി. ലാബ്, ലൈബ്രറി ,ഐസിടി ഉപകരണങ്ങൾ, ഫർണീച്ചറുകൾ എന്നിവ പൂർണമായും നശിച്ചു. സർക്കാർ ഏജൻസികൾ,സന്നദ്ധ സംഘടനകൾ, അഭ്യുദയകാംക്ഷികളായ സുമനസ്സുകൾ എന്നിവരുടെ സഹായത്താൽ നടത്തിയ പുനരുദ്ധാരണ പ്രവർത്തനങ്ങളിലൂടെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു കൊണ്ട് ഈ വിദ്യാലയം നിലകൊളളന്നു.
ഭൗതികസൗകര്യങ്ങൾ
2.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് സുസജ്ജമായ കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നുണ്ട് .ഏകദേശം 13 കമ്പ്യട്ടറുകളുണ്ട്. ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്കൂൾ വിഭാഗം ക്ളാസുകൾ പൂർണമായും സ്മാർട്ട് ക്ലാസ് മുറികളായി മാറ്റിയിട്ടുണ്ട്.ക്ലാസ് മുറികളിൽ അതിവേഗ ഇൻ്റർനെറ്റ് കണക്ടിവിറ്റി ഉറപ്പാക്കിയിട്ടുണ്ട്.
ശാസ്ത്ര പോഷിണി പദ്ധതിയുടെ ഭാഗമായി ശാസ്ത്ര വിപുലമായ ലാബ് തയ്യാറാക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- കൈയ്യെഴുത്ത് മാസിക
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- വായനാക്കൂട്ടം
- അസാപ്പ്
- കിക്ക് ഓഫ് പദ്ധതി
- നാഷണൽ സർവ്വീസ് സ്കീം
2019-2020 അധ്യയന വർഷത്തിൽ ജിഎച്ച്എസ്എസ് കോയിപ്രം സ്കൂളിൽ നടത്തിയ പാഠ്യേതര പ്രവർത്തനങ്ങളുടെ റിപ്പോർട്ട്
മികവിൻ്റെ കേന്ദ്രമാക്കി പൊതു വിദ്യാലയത്തെ മാറ്റുന്നതിൻ്റെ ഭാഗമായി ജൂൺ മാസം മുതൽ തന്നെ പ്രവർത്തനങ്ങളെ വിഭജിച്ച് നിരന്തരമായ പരിശീലനത്തിലൂടെ മികച്ച വിജയം കരസ്ഥമാക്കാൻ കഴിഞ്ഞു. എൽ.പി വിഭാഗത്തിൽ ശാസ്ത്രമേളയിലെ വിവിധ ഇനങ്ങളിൽ കുട്ടികൾ മികച്ച പ്രകടനം നടത്തി. ലഘുപരീക്ഷണം, കളിമൺ രൂപങ്ങൾ, ലോഹത്തകിടിൽ കൊത്തുപണി ചെയ്തവ, വർണകടലാസ് കൊണ്ടുള്ള വിവിധ ഉത്പന്നങ്ങൾ, പാവ നിർമ്മാണം, മുത്തു കൊണ്ടുള്ള നിർമാണ പ്രവർത്തനങ്ങൾ, പനയോല കൊണ്ടുള്ള ഉൽപ്പന്നങ്ങൾ. ഗണിത മേളയിൽ പസിൽ, ചാർട്ട് തുടങ്ങിയ ഇനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു. ഒന്ന്, രണ്ട് ക്ലാസിലെ കുട്ടികളെ കടങ്കഥ പ്പയറ്റ്, കഥപറച്ചിൽ എന്നീ ഇനങ്ങളിൽ പങ്കെടുപ്പിച്ചു . വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വഞ്ചിപ്പാട്ട്, നാടൻപാട്ട്, കവിതാലാപനം തുടങ്ങിയ മത്സര ഇനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു. കലാമേളയിലെ വിവിധ ഇനങ്ങളിലും കുട്ടികൾക്ക് പരിശീലനം നടന്നു. സാങ്കേതികവിദ്യയുടെ സഹായത്തോടെ അക്കാദമികവും അനക്കാദമികവുമായ പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് പരിശീലനം ഉറപ്പാക്കി. കഴിഞ്ഞ അധ്യയന വർഷത്തിൽ കുട്ടികൾ പങ്കെടുത്ത ഇനങ്ങൾ പദ്യം ചൊല്ലൽ, ശാസ്ത്രീയ സംഗീതം, മോണോ ആക്ട്, പ്രസംഗം, അറബി പദ്യം ചൊല്ലൽ, ദേശഭക്തിഗാനം, സംഘഗാനം തുടങ്ങിയവയാണ്.മിക്ക ഇനങ്ങളിലും കുട്ടികൾ 'എ ഗ്രേഡ്' കരസ്ഥമാക്കുകയും ചെയ്തു.
ഇംഗ്ലീഷ് പ്രവർത്തനങ്ങൾ: കുട്ടികളുടെ കലാപരിപാടികൾ, പാഠഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ഇംഗ്ലീഷ് ഭാഷയിൽ സാഹിത്യ സഭകൾ സംഘടിപ്പിച്ചു.എല്ലാ വെള്ളിയാഴ്ചകളിലും മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ സഭകൾ മാറി മാറി സംഘടിപ്പിച്ചു.
എൽ എസ്സ് എസ്സ് : നാലാം ക്ലാസിൽ എൽ എസ്സ് എസ്സ് പരിശീലനത്തിനായ് കുട്ടികളെ തിരഞ്ഞെടുക്കുകയും അതിൽ പുല്ലാട് സബ് ജില്ലയിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കി അഭിനവ് .പി എൽ എസ്സ് എസ്സ് നേടി
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1905 - 13 | |
| 1913 - 23 | |
| 1923 - 29 | |
| 1929 - 41 | |
| 1941 - 42 | |
| 1942 - 51 | |
| 1951 - 55 | കൃഷ്ണപിള്ള |
| 1955- 58 | |
| 1958 - 61 | |
| 1965- 83 | സി ടി കോശി |
| 1983- 86 | ഗോപാലകൃഷ്ണപിള്ള |
| 1986 - 87 | |
| 1987 - 88 | |
| 1989 - 90 | |
| 1990 - 92 | |
| 1995-96 | അച്ചാമ്മ ടീച്ചർ. |
| 1996-97 | മനോരമ |
| 1997-98 | രതി |
| 1998-2000 | മീന ലിസി ആൻഡ്രൂസ് |
| 2000- 05 | പി വി സരളമ്മ |
| 2005 - 08 | ശിവൻപിള്ള |
| 2008-10 | സബിത എസ് |
| 2010-13 | സാവിത്രി അന്തർജനം |
| 2013-16 | എൻ പി രാധാമണി |
| 2016-2021 | എൻ ബി വത്സലാ കുമാരി |
| 2021-21 | എൽ ശ്രീലേഖ |
| 2021- | സോണിയ സേവ്യർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
ചെങ്ങന്നൂർ കോഴഞ്ചേരി റോഡിൽ ആറാട്ടുപുഴ ജംഗ്ഷനിൽ നിന്ന് 1.5 കി.മീറ്റർ വടക്കു മാറി യും കുമ്പനാട് ജംഗ്ഷനിൽ നിന്ന് 4 കി.മീറ്റർ തെക്കു മാറിയും സ്കൂൾ സ്ഥിതി ചെയ്യുന്നു. ഏറ്റവും സമീപ റെയിൽവേ സ്റ്റേഷൻ ചെങ്ങന്നൂരാണ്.
{{#multimaps:9.343393, 76.651530|zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 37024
- 1913ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പുല്ലാട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ