"ജി. എച്ച്. എസ്.എസ് വെളളത്തൂവൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 40: വരി 40:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
തൂവലിന്റെ വെണ്മയുള്ള ജലപാതം എന്ന് അർഥം വരുന്ന വെള്ളത്തൂവലിന്റെ ചൈതന്യവും അഭിമാനവും ആണ്  ജി എച്ച് എസ്സ് എസ്സ്  വെള്ളത്തൂവൽ . ഇടുക്കി ജില്ലയിലെ ഹൈറേഞ്ച്  മേഖലയിലെ  ആദ്യത്തെ ഹൈസ്കൂളാണ് ഇത്. ഇവിടത്തെ പവർ ഹൗസിന്റെ നിർമാണസമയത്ത്  ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാരുടെ കുട്ടിക
തൂവലിന്റെ വെണ്മയുള്ള ജലപാതം എന്ന് അർഥം വരുന്ന വെള്ളത്തൂവലിന്റെ ചൈതന്യവും അഭിമാനവും ആണ്  ജി എച്ച് എസ്സ് എസ്സ്  വെള്ളത്തൂവൽ . ഇടുക്കി ജില്ലയിലെ ഹൈറേഞ്ച്  മേഖലയിലെ  ആദ്യത്തെ ഹൈസ്കൂളാണ് ഇത്. ഇവിടത്തെ പവർ ഹൗസിന്റെ നിർമാണസമയത്ത്  ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാരുടെ കുട്ടിക

12:42, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി. എച്ച്. എസ്.എസ് വെളളത്തൂവൽ
വിലാസം
വെള്ളത്തൂവൽ, അടിമാലി

വെള്ളത്തൂവൽ
വെള്ളത്തൂവൽ പി ഒ 
അടിമാലി , ഇടുക്കി ജില്ല
,
685563
,
ഇടുക്കി ജില്ല
സ്ഥാപിതം15 - ജൂലൈ - 1951
വിവരങ്ങൾ
ഫോൺ04864 276213
ഇമെയിൽ29038ghsvellathooval@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്29038 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷിബി എ സി
പ്രധാന അദ്ധ്യാപകൻശോഭ വി എസ്
അവസാനം തിരുത്തിയത്
06-01-202229038HM
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തൂവലിന്റെ വെണ്മയുള്ള ജലപാതം എന്ന് അർഥം വരുന്ന വെള്ളത്തൂവലിന്റെ ചൈതന്യവും അഭിമാനവും ആണ് ജി എച്ച് എസ്സ് എസ്സ് വെള്ളത്തൂവൽ . ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് മേഖലയിലെ ആദ്യത്തെ ഹൈസ്കൂളാണ് ഇത്. ഇവിടത്തെ പവർ ഹൗസിന്റെ നിർമാണസമയത്ത് ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാരുടെ കുട്ടിക ളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് ഈ വിദ്യാലയം ആരംഭിച്ചത് . പിന്നീട് അവർ ഈ വിദ്യാലയം സർക്കാ രിന് വിട്ട് കൊടുക്കുകയായിരുന്നു . 1951-ൽ L P സ്ക്കൂളായി പ്രവർ‍ത്തനമാരംഭിച്ചു. അന്ന് ഇത് ചെങ്കുളം എൽ പി സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് . ജെ ചന്ദ്രിക എന്ന കുട്ടിക്ക് ആദ്യ അഡ്മിഷൻ നൽകികൊണ്ടാണ് സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത് തുടക്കത്തിൽ പതിന്നൊന്ന് വിദ്യാർത്ഥികളാണുണ്ടായിരുന്നത് . K K വേലായുധൻ സാർ ആയിരുന്നു ഈ സ്കൂളിലെ ആദ്യ അദ്ധ്യാപകൻ . ഹൈറേഞ്ചിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ എത്തിയതോടെ ക്ലാസ്സുകളുടെ എണ്ണം വർദ്ധിച്ചു. തുടർന്ന് 1954 ൽ യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. തുടർന്ന് 1957 ൽ ഈ സ്കൂൾ ഹൈസ്കൂളായി സർക്കാർ അപ്ഗ്രേഡ് ചെയ്തു. തുടർന്നുള്ള കാലം ഈ സ്കൂളിന്റെ സുവർണ്ണ കാലഘട്ടമായിരുന്നു. നായനാൻ, കരുണാകരൻ നായർ എന്നീ മുഖ്യ അദ്ധ്യാപകർ ഈ സ്കൂളിനെ ഉന്നതിയിലേക്ക് നയിച്ചവരിൽ ചിലരാണ്. ഇംഗ്ലീഷ് മീഡിയം ഉൾപ്പെടെയുള്ള സൗകര്യമുണ്ടായിരുന്ന ഈ സ്ഥാപനം മെച്ചമായ റിസൽട്ടിന്റെ കാര്യത്തിലും സംസ്ഥാനത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അദ്ധാപകരുടേയും പി.ടി.എയുടേയും വിദ്യാർത്ഥികളുടെയും പരിശ്രമങ്ങളാണ് സ്കൂളിനെ ഉയർന്ന നിലവാരത്തിൽ എത്തിച്ചത്. റാങ്കുകൾ വരെ ഇത്തരത്തിലുള്ള പരിശ്രമത്തിന്റെ ഫലമായി നേടിയെടുത്തിട്ടുണ്ട്. പഠനത്തോടൊപ്പം കലാകായിക രംഗങ്ങളിലും മറ്റും സംസ്ഥാനതലത്തിൽ ഏറെ സമ്മാനങ്ങൾ നേടിയ നിരവധി വിദ്യാർത്ഥികൾ പഠിച്ചിരുന്ന സ്ഥാപനമാണിത്. 63,64,65 കാലങ്ങളിൽ കഥകളിക്ക് കൊന്നത്തടിയിലുള്ള ശ്രീ പാനിപ്ര ജനാർദ്ദനൻ ഒന്നാം സ്ഥാനവും ഭരതനാട്യത്തിലും മറ്റും സേതുലക്ഷ്മി എന്ന കുട്ടി ഒന്നാം സ്ഥാനവും വാങ്ങിയിട്ടുള്ള കാര്യവും ശ്രദ്ധേയമാണ്. ഇവിടെ പഠിച്ചിരുന്ന വിദ്യാർത്ഥികളിൽ പലരും ഉന്നതസ്ഥാനങ്ങളിൽ എത്തിച്ചേർന്നിട്ടുണ്ട്. ഇടക്കാലത്ത് സ്ക്കൂൾ വികസനസമിതിയുടെ നേതൃത്വത്തിൽ നടത്തിയ പരിശ്രമങ്ങളുടെ ഫലമായി ഒരു കമ്പ്യൂട്ടർ ലാബും, +2 വും നേടിയെടുത്തു. ഇതോടെ ഗണ്യമായ പുരോഗതി സ്ക്കൂളിനുണ്ടായി. 1998 ലാണ് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.P J ജോസഫ് +2 ഉദ്ഘാടനം ചെയ്തത്. +2 ന് ജില്ലയിൽ ശ്രദ്ധേയമായ വിജയശതമാനവും SSLC ക്ക് മികച്ച വിജയശതമാനവും ഈ സ്കൂളിന് അവ കാശപ്പെട്ടതാണ്.സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്ന ബഹുഭൂരിപക്ഷവും.അച്ചടക്കത്തിന്റെ കാര്യത്തിലും ആർട്ട്സ്, സ്പോർട്ട്സ് തുടങ്ങിയ പാഠ്യേതരവിഷയങ്ങളുടെ കാര്യത്തിലും ഈ സ്കൂൾ ഇന്ന് മുന്നിൽ തന്നെയാണ്.

ഭൗതികസൗകര്യങ്ങൾ

സ്കൂളിലെ യു പി മുതൽ ഹൈസ്കൂൾ തലം വരെ പഠിക്കുന്ന എല്ലാ കുട്ടികൾക്കും കംപ്യൂട്ടർ പരിശീലനം നൽകുന്നതിന് രണ്ട് കംപ്യൂട്ടർ ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്. വിദ്യാത്ഥികളുടെ വായനാശീലം വളർത്താനായി മികച്ച ലൈബ്രറിയും പ്രവർത്തിക്കുന്നു. മികച്ച ഒരു സയൻസ് ലാബും ഈ സ്കൂളിന്റെ പ്രത്യേകത യാണ്.കുട്ടികൾക്ക് ICT സൗകര്യം ലഭ്യമാക്കാനായി ഒരു സ്മാർട്ട് ക്ലാസ്സ് മുറിയും സജ്ജീകരിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ സ്കൂൾ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നു. കലാപരമായ പ്രവർത്തനങ്ങളിൽ എന്നെന്നും ഈ സ്കൂൾ അതിന്റെ പേര് നിലനിർത്തിയിട്ടുണ്ട്.കായികരംഗത്ത് സംസ്ഥാനതലം വരെ സ്കൂളിന്റെ പേര് നിലനിർത്തിയിട്ടുണ്ട്.പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികളെ വേണ്ട വിധത്തിൽ പരിശീലനം നൽകുന്നതിന് സ്കൂളിലെ ഒരു കൂട്ടം അധ്യാപകർ നിരന്തരം പ്രവർത്തിക്കുന്നു.ഇതിനായി വിവിധ അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.- സയൻസ് ക്ലബ്ബ്, മാത്ത്സ് ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ്,ഇക്കോ ക്ലബ്ബ് തുടങ്ങി വിവിധ ക്ലബ്ബകൾ കുട്ടികളുടെ പാഠ്യേതര പ്രവർത്തനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നു
  • നേർക്കാഴ്ച

മാനേജ്മെന്റ്

സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണ്.

മുൻ സാരഥികൾ

K K വേലായുധൻ സാർ ആയിരുന്നു ഈ സ്കൂളിലെ ആദ്യ അദ്ധ്യാപകൻ.നായനാൻ, കരുണാകരൻ നായർ എന്നീ മുഖ്യ അദ്ധ്യാപകർ ഈ സ്കൂളിനെ ഉന്നതിയിലേക്ക് നയിച്ചവരിൽ ചിലരാണ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പഠനത്തോടൊപ്പം കലാകായിക രംഗങ്ങളിലും മറ്റും സംസ്ഥാനതലത്തിൽ ഏറെ സമ്മാനങ്ങൾ നേടിയ നിരവധി വിദ്യാർത്ഥികൾ പഠിച്ചിരുന്ന സ്ഥാപനമാണിത്. 63,64,65 കാലങ്ങളിൽ കഥകളിക്ക് കൊന്നത്തടിയിലുള്ള ശ്രീ പാനിപ്ര ജനാർദ്ദനൻ ഒന്നാം സ്ഥാവും ഭരതനാട്യത്തിലും മറ്റും സേതുലക്ഷ്മി എന്ന കുട്ടി ഒന്നാം സ്ഥാനവും വാങ്ങിയിട്ടുള്ള കാര്യവും ശ്രദ്ധേയമാണ്.

വഴികാട്ടി

ഇടുക്കി ജില്ലയിൽ ദേവികുളം താലൂക്കിൽ വെള്ളത്തൂവൽ പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.തൊട്ടടുത്ത വലിയ ടൗൺ അടിമാലി ആണ് . കല്ലാർകുട്ടി വഴി അടിമാലി-രാജാക്കാട് റൂട്ടിൽ 16 കിലോമീറ്റർ യാത്രചെയ്താൽ വെള്ളത്തൂവൽ സിറ്റിയിലെത്തും.രാജാക്കാട് -വെള്ളത്തൂവൽ ദൂരം 16 കിലോമീറ്റർ. അവിടെ നിന്നും ഒരു കിലോമീറ്റർ ദൂരത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. {{#multimaps: 9.9794805,77.0183229| width=600px | zoom=13 }}