"വി.എച്ച്.എസ്.എസ്. ഇരുമ്പനം/ അദ്ധ്യാപകരുടെ രചനകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
== സൂര്യന്‍ .....ഊര്‍ജ്ജത്തിന്റെ അനന്ത സ്രോതസ്സ്  ==
ലോകം വലിയൊരു ഊര്‍ജ്ജപ്രതിസന്ധിയെ നേരിടുന്ന കാലഘട്ടമാണല്ലോ ഇത്. വര്‍ദ്ധിച്ച് വരുന്ന ജനസംഖ്യയും അതിനനുസരിച്ചുണ്ടാകുന്ന ഊര്‍ജ്ജവിഭവങ്ങളുടെ അമിത ഉപയോഗവും ഊര്‍ജ്ജപ്രതിസന്ധിക്ക് കാരണമാകുന്നു.  മാത്രവുമല്ല, ഉപയോഗിച്ചാല്‍ തീര്‍ന്നുപോകുന്നതും പുനര്‍ നിര്‍മ്മിക്കാന്‍ പറ്റാത്തതുമായ ഫോസില്‍ ഇന്ധനങ്ങളാണ് മനുഷ്യന്‍ തന്റെ ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് പ്രധാനമായും ഉപയോഗിക്കുന്നത്.  പാരമ്പര്യേതര ഊര്‍ജ്ജ വിഭവങ്ങളായ സൗരോര്‍ജ്ജം, കാറ്റ്,തിരമാല തുടങ്ങിയവയില്‍ നിന്നുള്ള ഊര്‍ജ്ജം എന്നിവ മനുഷ്യന്‍ വളരെക്കുറച്ചുമാത്രമേ ഉപയേഗപ്പെടുത്തുന്നുള്ളു.  ഭൂമിയില്‍ മനുഷ്യന്റെ മുഴുവന്‍ ഊര്‍ജ്ജാവശ്യങ്ങളെയും നേരിടാന്‍ കഴിയുന്ന ഊര്‍ജ്ജത്തിന്റെ അനന്തമായ ശ്രോതസാണ് സൂര്യന്‍.  സൂര്യനില്‍ നടക്കുന്ന ന്യൂക്ലിയാര്‍ ഫ്യൂഷന്‍ പ്രവര്‍ത്തനത്തിന്റെ ഫലമായി 174x1015  വാട്ട് ഊര്‍ജ്ജമാണ് ഭൂമിയുടെ അന്തരീക്ഷത്തിലെത്തുന്നത്.  ഇതില്‍ ഭൂമിയിലെത്തുന്ന ഊര്‍ജ്ജത്തിന്റെ വളരെ ചെറിയ ഭാഗം മാത്രമേ മനുഷ്യന്‍ തന്റെ ഊര്‍ജ്ജാവശ്യങ്ങള്‍ നേരിടുന്നതിനുവേണ്ടി ഉപയോഗപ്പെടുത്തുന്നുള്ളു.  ജലവും അന്തരീക്ഷവും ചൂടാക്കുന്നതിനും, ധാന്യങ്ങളും വസ്ത്രങ്ങളും മറ്റും ഉണക്കിയെടുക്കുന്നതിനാണ് സാധാരണയായി സൗരോര്‍ജ്ജം ഉപയോഗിക്കുന്നത്.  മറ്റ് ഗാര്‍ഹീകവും വ്യാവസായികവുമായ ആവശ്യങ്ങള്‍ക്ക് പ്രധാനമായും പെട്രോളിയം ഉല്‍പ്പന്നങ്ങളും കല്‍ക്കരി, ചുരുങ്ങിയ തോതില്‍ ജൈവ ഇന്ധനങ്ങള്‍ എന്നിവയും ഉപയോഗിക്കുന്നു.
സൗരോര്‍ജ്ജത്തെ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തുകയാണെങ്കില്‍, മനുഷ്യന്റെ ഇന്നത്തെ ഊര്‍ജ്ജാവശ്യങ്ങള്‍ മുഴുവനും നേരിടാന്‍ അതിനാവും.  സൗരോര്‍ജ്ജത്തെ നേരിട്ട് ഉപയോഗപ്പെടുത്തുന്ന സോളാര്‍ ഹീറ്ററുകളും സോളാര്‍ കുക്കറുകളും സോളാര്‍ കോണ്‍സെന്‍ട്രേറ്ററുകളും ജലം ചൂടാക്കുന്നതിനും ഭക്ഷണപദാര്‍ത്ഥങ്ങള്‍ പാകം ചെയ്യുന്നതിനും ഉപയോഗിക്കാം.  ഫോട്ടോ വോള്‍ട്ടായിക് സെല്ലുകള്‍ എന്നറിയപ്പെടുന്ന സോളാര്‍ സെല്ലുകള്‍ ചേര്‍ത്തുണ്ടാക്കുന്ന സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് സൗരോര്‍ജ്ജത്തെ വൈദ്യുതോര്‍ജ്ജമാക്കിമാറ്റി  വൈദ്യുതാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം.  ഇന്ന് ചുരുങ്ങിയ തോതില്‍ ട്രാഫിക്ക് സിഗ്നല്‍ ലാമ്പുകള്‍  പ്രവര്‍ത്തിപ്പിക്കുന്നിനും  കൃത്രിമ ഉപഗ്രഹങ്ങള്‍ക്ക് വൈദ്യുതി നല്‍കുന്നതിനും വൈദ്യുതി എത്താത്ത ഗ്രാമപ്രദേശങ്ങളില്‍ കമ്യൂണിറ്റി ലൈറ്റിങ്ങിനും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന സോളാര്‍ പാനലുകള്‍ ഗാര്‍ഹീക, വ്യാവസായിക ഉപയോഗത്തിനായി വ്യാപിപ്പിച്ചെങ്കില്‍ മാത്രമെ സൗരോര്‍ജ്ജം പൂര്‍ണ്ണമായ രീതിയില്‍ ചൂഷണം ചെയ്യാന്‍ സാധിക്കൂ. 
 




279

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/107199" എന്ന താളിൽനിന്ന് ശേഖരിച്ചത്