"സി.ആർ.എച്ച്.എസ് വലിയതോവാള/കഥകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('= കഥ = ==ബുദ്ധിമാനായ ചിക്കു==...' താൾ സൃഷ്ടിച്ചിരിക്കുന്നു)

(ചെ.)No edit summary
വരി 1: വരി 1:
= കഥ =
= കഥ =
==ബുദ്ധിമാനായ ചിക്കു==
==ബുദ്ധിമാനായ ചിക്കു==

14:05, 14 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കഥ

ബുദ്ധിമാനായ ചിക്കു

ഒരിടത്തൊരിടത്ത് ഒരു മഞ്ചാടിക്കാടുണ്ടായിര‍ുന്ന‍ു.അവിടെ ചിക്കു എന്ന് പേരുള്ള ഒരു മുയൽ ഉണ്ടായിരുന്നു. ചിക്കു ഒരിക്കൽ ഭക്ഷണം തേടി നടക്കുകയായിരുന്നു.കുറേ ദൂരം അലഞ്ഞു നടന്നു. അങ്ങനെ അവൻ നടന്നപ്പോൾ ഒരു വലിയ കാരറ്റ് തോട്ടം കണ്ടു. അവൻ അവിടെ നിന്ന് കുറേ കാരറ്റ് പറിച്ച് തിന്നു.അതിനു ശേഷം തിരികെ വീട്ടിലേക്ക് നടന്നു. അപ്പോൾ അതാ വരുന്നു,വളരെ അഹങ്കാരിയും ഭീകരനുമായ കിട്ടു കരടി.ഇരതേടി നടക്കുകയായിരുന്നു കിട്ടു.ചിക്കു ആദ്യം ഒന്നു പേടിച്ചുവെങ്കിലും അവനൊരു ബുദ്ധിതോന്നി. അവൻ മനസ്സിൽ പറഞ്ഞു,കരടിയുടെ വിചാരം അവനെക്കാട്ടിലും ബുദ്ധി മറ്റാർക്കും ഇല്ലെന്നാ,ഇവനിൽനിന്ന് എനിക്ക് രക്ഷപെട്ടേ മതിയാവൂ.അവന്റെ അഹങ്കാരം അടക്കുകയും വേണംചിക്കു അടുത്തുള്ള മരത്തിന്റെ പുറകിൽ ഒളിച്ചിരുന്നു. കരടിക്കുള്ള ഇര മരത്തിന്റെ പുറകിലുണ്ടെന്നറിയിക്കാൻ.ചിക്കു ഒച്ചവെച്ചു കൊണ്ടോടി. ചിക്കു തിരിഞ്ഞു നോക്കിയപ്പോൾ കിട്ടു പുറകെ വരുന്നു.ചിക്കു വിചാരിച്ചപോലെ തന്നെ നടന്നു. ചിക്കു കൂടുതൽ വേഗത്തിലോടി. പുറകെ കരടിയും. ചിക്കു ഓടിക്കയറിയത് രാജാവായ സിംഹത്തിന്റെ മടയിൽ .കരടി വിചാരിച്ചു അത് മുയലിന്റെ വീടാകുമെന്ന്.മുയൽ കയറിയപ്പോൾ സിംഹം ഉറക്കമായിരുന്നു. ചിക്കു സിംഹത്തിന്റെ മരയിലെ ഒരൽപം വലിയ ദ്വാരത്തിൽ കയറി ഒളിച്ചിരുന്നു. കരടി ഒച്ചവെച്ചുകൊണ്ട് മടയിൽ പാഞ്ഞു കയറി. സിംഹം ഒച്ച കേട്ടുണർന്നു. അപ്പോൾ അതാ കരടി. കരടി സിംഹത്തെ കണ്ട് പേടിച്ചു.തന്റെ ഉറക്കം കളഞ്ഞ കരടിയെ സിംഹം അടിച്ചോടിച്ചു.കരടി ജീവനും കൊണ്ടോടി. സിംഹം വീണ്ടും ഉറങ്ങി. ആ തക്കത്തിന് ചിക്കു ദ്വാരത്തിന്റെ പുറത്തിറങ്ങി,വീട്ടിലേക്കോടി. നാണം കെട്ട കരടിയുടെ അഹങ്കാരവും തീർന്നു.

ശ്രീനന്ദന രാജീവ്