"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 621: | വരി 621: | ||
'''മുപ്പതാം തിയതി പ്രഭാതമായപ്പോൾ ഞങ്ങൾ സിൽവർ സ്റ്റോമിന്റെ മുമ്പിൽ എത്തി.''' പ്രഭാത പരിപാടികൾക്കുശേഷം, '''നയന മനോഹരമായ ആതിരപ്പള്ളി വെള്ളച്ചാട്ടം''' കാണാൻ പുറപ്പെട്ടു. കൺകുളിർക്കെ ആ കാഴ്ച ഞങ്ങൾ ആസ്വദിച്ചു. തണുത്ത വെള്ളത്തിലേയ്ക്ക് ഞങ്ങളുടെ പാദങ്ങൾ സ്പർശിച്ചപ്പോൾ ഉണ്ടായ കുളിർമ വേനൽച്ചൂടിനെ വെല്ലുന്നതായിരുന്നു. അവിടെ നിന്ന് ഞങ്ങൾ പത്തരയോടുകൂടി യാത്ര തിരിച്ചു. | '''മുപ്പതാം തിയതി പ്രഭാതമായപ്പോൾ ഞങ്ങൾ സിൽവർ സ്റ്റോമിന്റെ മുമ്പിൽ എത്തി.''' പ്രഭാത പരിപാടികൾക്കുശേഷം, '''നയന മനോഹരമായ ആതിരപ്പള്ളി വെള്ളച്ചാട്ടം''' കാണാൻ പുറപ്പെട്ടു. കൺകുളിർക്കെ ആ കാഴ്ച ഞങ്ങൾ ആസ്വദിച്ചു. തണുത്ത വെള്ളത്തിലേയ്ക്ക് ഞങ്ങളുടെ പാദങ്ങൾ സ്പർശിച്ചപ്പോൾ ഉണ്ടായ കുളിർമ വേനൽച്ചൂടിനെ വെല്ലുന്നതായിരുന്നു. അവിടെ നിന്ന് ഞങ്ങൾ പത്തരയോടുകൂടി യാത്ര തിരിച്ചു. | ||
അടുത്തതായി നമ്മൾ പോകുന്നത് '''സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് - ലേയ്ക്കാണെന്ന് കേട്ടപ്പോൾ''' ഞങ്ങൾക്കുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു. പതിനൊന്നരയോടുകൂടി ഞങ്ങളുടെ ആഗ്രഹമായ വാട്ടർ തീം പാർക്കിൽ ഞങ്ങൾ കാലുകുത്തി. '''അവിടെ ഞങ്ങൾ ആദ്യം കയറിയത് ഹൊറർ ഹൗസിൽ ആയിരുന്നു. ഹൊ!, ഇപ്പോഴും അതോർക്കുമ്പോൾ എന്റെ മുട്ടു വിറയ്ക്കും.''' ആകാശത്തോണിയിലും, മറ്റു റൈഡുകളിലും കയറി സമയം പോയത് ഞങ്ങൾ അറിഞ്ഞതേയില്ല. എത്ര മനോഹരമായിരുന്നു ആ നിമിഷങ്ങൾ!. അവിടെ എന്നെ ഏറ്റവും സ്വാധീനിച്ചത് '''വേവ് പൂൾ''' എന്ന മഹാസംഭവമാണ്. | അടുത്തതായി നമ്മൾ പോകുന്നത് '''സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് - ലേയ്ക്കാണെന്ന് കേട്ടപ്പോൾ''' ഞങ്ങൾക്കുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു. പതിനൊന്നരയോടുകൂടി ഞങ്ങളുടെ ആഗ്രഹമായ വാട്ടർ തീം പാർക്കിൽ ഞങ്ങൾ കാലുകുത്തി. '''അവിടെ ഞങ്ങൾ ആദ്യം കയറിയത് ഹൊറർ ഹൗസിൽ ആയിരുന്നു. ഹൊ!, ഇപ്പോഴും അതോർക്കുമ്പോൾ എന്റെ മുട്ടു വിറയ്ക്കും.''' ആകാശത്തോണിയിലും, മറ്റു റൈഡുകളിലും കയറി സമയം പോയത് ഞങ്ങൾ അറിഞ്ഞതേയില്ല. എത്ര മനോഹരമായിരുന്നു ആ നിമിഷങ്ങൾ!. അവിടെ എന്നെ ഏറ്റവും സ്വാധീനിച്ചത് '''വേവ് പൂൾ''' എന്ന മഹാസംഭവമാണ്. | ||
<gallery> | <gallery> | ||
15380x71.jpg | 15380x71.jpg | ||
15380x72.jpg | 15380x72.jpg | ||
15380x73.jpg | 15380x73.jpg | ||
15380x75.jpg | 15380x75.jpg | ||
15380x78.jpg | 15380x78.jpg | ||
15380x79.jpg | 15380x79.jpg | ||
</gallery> | </gallery> | ||
[[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല-യുപി സ്റ്റഡി ടൂർ |കൂടുതൽ ചിത്രങ്ങൾക്കായ്-->യുപി സ്റ്റഡി ടൂർ]] | |||
അവിടെ നിന്നും വൈകുന്നേരം അഞ്ചരയോടു കൂടി ഐസ്‍ക്രീം കഴിച്ച് വാഹനത്തിൽ കയറി. ഞങ്ങൾ ആലുവയിൽ ഇറങ്ങി. '''കൊച്ചി മെട്രോയിലൂടെ നടത്തിയ ആ യാത്ര ഒരു സ്വപ്നസാഫല്യമായിരുന്നു.''' ആ യാത്ര ഞങ്ങൾ വേണ്ടുവോളം ആസ്വദിച്ചു. '''കല്ലൂർ മെട്രോയിൽ ഇറങ്ങിയശേഷം, ഫുട്പാത്തിലൂടെ നടന്നു് വിശ്രമകേന്ദ്രമായ കലൂർ പാസ്റ്ററൽ സെന്ററിൽ എത്തിച്ചേർന്നു.''' സായംസന്ധ്യയിൽ, അസംബ്ലി വിളിച്ചുകൂട്ടി ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. പിന്നീട് '''വിഭവസമൃദ്ധമായ അത്താഴത്തിനായി''' ഞങ്ങൾ ഒത്തുചേർന്നു. അവിടുന്ന് കഴിച്ച '''റോബസ്റ്റ പഴത്തിന്റെ രുചി ഇപ്പോഴും''' നാവിൽ തങ്ങിനിൽക്കുന്നു. പ്രഭാതഭക്ഷണത്തിനുശേഷം വീണ്ടും യാത്രയ്ക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ, വിവിധ പോസുകളിലായി, ബസിന്റെ മുമ്പിലും, പിമ്പിലും, പാസ്റ്ററൽ സെന്ററിന്റെ മുക്കിലും, മൂലയിലും '''നിന്നെടുത്ത ഫോട്ടോകൾ 2k19 School Tour എന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പിലേയ്ക്ക്''' അയച്ചുകൊണ്ടേയിരുന്നു. അതുകൊണ്ടുതന്നെ, ഞങ്ങളുടെ മാതാപിതാക്കൾക്ക് ഞങ്ങളേക്കുറിച്ചുള്ള വിവരങ്ങൾ യഥാസമയം ലഭിച്ചുകൊണ്ടേയിരുന്നു. | |||
'''9.00 മണിക്ക് ആരംഭിച്ച യാത്ര, 9.45 – ഓടുകൂടി നാഗവല്ലിയുടെ താവളകേന്ദ്രമായ ത്രിപ്പൂണിത്തറ പാലസിൽ''' എത്തിച്ചേർന്നു. '''അവിടെയുള്ള പ്രകൃതി ദൃശ്യങ്ങളും, കരകൗശല വസ്തുക്കളും, പുരാതന വസ്തുക്കളും എല്ലാം പഴയകാലത്തിന്റെ ഓർമ്മ''' ഞങ്ങളിലേയ്ക്ക് പകർന്നുതന്നു. '''മണിച്ചിത്രത്താഴ് എന്ന സിനിമ'''യിലെ കിണ്ടി ഉരുണ്ടു പോയ പടികളിലൂടെ നടന്നപ്പോൾ, അതിലെ '''ധിം ധോം ധിം ധോം''' ഞങ്ങളുടെ കാതുകളിൽ അലയടിച്ചു. അവിടെ നിന്ന് ഇറങ്ങി, നേരെ '''ത്രിപ്പൂണിത്തറ പാലസിനു മുമ്പിലുള്ള പാർക്കിൽ''' ഞങ്ങൾ ഒത്തിരിനേരം കളിച്ചുല്ലസിച്ചു. അവിടെ നിന്നുണ്ടായ പരിക്ക് എന്നെയല്പം വേദനിപ്പിച്ചു. ഉച്ചഭക്ഷണത്തിനുശേഷം, '''അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായ വല്ലാർപാടത്തമ്മയുടെ തിരുമുറ്റത്തെത്തുവാൻ''' ഞങ്ങൾക്ക് ഭാഗ്യം ലഭിച്ചു. ആഗ്രഹങ്ങൾ സമർപ്പിച്ച്, മുറ്റം അടിച്ചുവാരി. '''അവിടെ നിന്നുള്ള കാഴ്ചകൾ ഞങ്ങൾക്ക് ആത്മീയ ഉണർവ്വു നല്കി'''. | |||
തുടർന്ന്, ഞങ്ങൾ '''മറൈൻ ഡ്രൈവിൽ''' എത്തി. മനസ്സിനു കുളിർമ നൽകുന്ന '''കായൽ കാറ്റേറ്റ്, ഷോപ്പിംഗും''' നടത്തി. കായലോരത്തുകൂടെ യാത്ര ചെയ്ത്, '''സുബാഷ് പാർക്കിൽ''' എത്തിച്ചേർന്നു. അൽപ്പനേരം അവിടെ ചെലവഴിച്ചു. പിന്നീട് അവിടെ നിന്ന് ഞങ്ങൾ മറൈൻ ഡ്രൈവിൽ എത്തി, ബോട്ട് യാത്ര ആരംഭിച്ചു. അതൊരു വേറിട്ട അനുഭവമായിരുന്നു, കായലിലൂടെയുള്ള ആ യാത്ര. ലോക '''പ്രശസ്തമായ വല്ലാർപാടം കണ്ടെയ്‍നർ, ബോൾഗാട്ടി പാലസ്, വൈപ്പിൻ ദീപം എന്നിവ ഞങ്ങൾക്കു കാണുവാൻ''' അവസരം ലഭിച്ചു. ആ ബോട്ടു യാത്രയോടുകൂടി ഞങ്ങളുടെ രണ്ടു ദിവസത്തെ ഉല്ലാസയാത്ര പര്യവസാനിച്ചു. ഞങ്ങളുടെ വിനോദയാത്ര തീർന്നല്ലോ എന്നോർത്ത് വിങ്ങുന്ന മനസ്സുമായി ഞങ്ങൾ വീണ്ടും വിശ്രമസ്ഥലത്തെത്തി. '''ഞങ്ങളുടെ അധ്യാപകർ ഞങ്ങളെ, അവരുടെ സ്വന്തം മക്കളെപ്പോലെയായിരുന്നു നോക്കിയിരുന്നത്.''' | |||
വീണ്ടും '''അസംബ്ലി വിളിച്ചു കൂട്ടി,''' ടൂറിന്റെ അനുഭവങ്ങളെല്ലാം പങ്കുവച്ചു. '''ഞങ്ങളുടെ ഹെഡ്‍മാസ്റ്ററും പിരിയുന്നു, ഞങ്ങളും പിരിയുന്നു. ഈ യാത്ര, ഞങ്ങളുടെ ഹൃദയത്താളുകളിലെ, എന്നെന്നും മറക്കാത്ത ഒരു അനുഭവമായിരുന്നു.''' | |||
=== '''ഇംഗ്ലീഷ് ഫെസ്റ്റ്''' === | === '''ഇംഗ്ലീഷ് ഫെസ്റ്റ്''' === | ||