"ജി.യു.പി.എസ്. ചളവ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
വരി 72: വരി 72:
| തരം= കവിത
| തരം= കവിത
| color= 2}}
| color= 2}}
{{Verification4|name=Sachingnair| തരം= കവിത}}

22:50, 5 മേയ് 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

പ്രകൃതിയുടെ രോദനം ഞാനറിഞ്ഞു.

ആകാശനീലിമയിലേക്കു നോക്കി -
കൈ കൂപ്പി വിളിക്കുന്നു ഞാൻ.

വിണ്ണിന്റെ റാണിയാം മേഘമേ നീ -
നിന്റെ തണ്ണീർക്കുടം പകുത്തു നൽകൂ.

    (പ്രകൃതിയുടെ രോദനം)

ചിരിതൂകി നിൽക്കുന്ന മേഘമാ നേരം -
മുത്തായ് മഴയെപ്പൊഴിച്ചിടുന്നു.
   
കൈകൂപ്പി നിന്ന ചെടികളെല്ലാം -
ഒന്നായ് നൃത്തച്ചുവടുവച്ചു.

ഇളം കാറ്റിൽ തെന്നി വന്ന ചിത്ര ശലഭമേ -
നുകർന്നുവോ നീ പൂവിൻ തേൻകണം.

മഴ തൻ പൊഴിയലോ മെല്ലെ കുറഞ്ഞു -
തിരികെ തൻ നിദ്രയിലേക്കു പോയി.

കുളിർ കാറ്റെന്നെതലോടി -
എന്റെ പൊയ്മുഖം മെല്ലെ അടർത്തിമാറ്റി.

ഉദയസൂര്യൻ മെല്ലെയുണർന്നു -
തൻ പ്രകാശം പരത്തുന്നു
വിണ്ണിലായ്.

തെളിമാനം മഴവില്ലിൻ നിറമണിയും നിമിഷം -
തളിരിലകൾ നാമ്പുണർന്നു തലയുയർത്തി നിൽപ്പൂ.

പൂവിതളുകൾ ഹിമകണമോൽ സുമംഗലിയാകവേ -
താഴ്വാരം നീളേ പച്ചപ്പു ചാർത്തി.

മരതക കുളിരിലായ് ചാഞ്ചാടും കേരം -
എന്തോ എന്നോട് മന്ത്രിച്ച പോലെ.

പൂന്തേൻ കുരുവികൾ കളകള മോതി-
തെങ്ങോലത്തുമ്പത്തായ് വന്നിരുന്നു.

ഉദയ കിരീടവും ചൂടിയ സൂര്യൻ -
മായാതെ നിൽക്കുന്നിതാ എന്റെ മനസ്സിൽ -
ശോഭയാൽ മുങ്ങുന്നിതാ എന്റെ പുലരി.

പച്ചപ്പുതപ്പ് മാറോട് ചേർത്ത് -
ഞാൻ നട്ട ഒരു മരം എന്നെ നോക്കി -
എന്തോ സൗമ്യമായ് പാടിടുന്നു -

" എന്തേ നീ ഇത്ര വൈകി?

എന്തോ ഓർത്ത് ഞാനും മൊഴിഞ്ഞു -
നിൻ തണൽ എന്നുമെൻ തണലായി മാറണം?"

     (പ്രകൃതിയുടെ രോദനം)
"

ദയ.എസ്.നായർ
7A ജി.യു.പി സ്കൂൾ ചളവ,പാലക്കാട്,മണ്ണാർക്കാട്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത