"ഗവ. യു പി സ്കൂൾ മാടമ്പിൽ/അക്ഷരവൃക്ഷം/ഉണ്ടനും ഉണ്ടിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= ഉണ്ടനും ഉണ്ടിയും <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കഥ}}

23:05, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഉണ്ടനും ഉണ്ടിയും

ഒരിടത്ത് ഒരിടത്ത് ഉണ്ട൯ എന്നും ഉണ്ടി എന്നും പേരുള്ള ഭാര്യയും ഭർത്താവും ഉണ്ടായിരുന്നു. കാട്ടിന് അടുത്തായിരുന്നു അവർ താമസിച്ചിരുന്നത്.ഒരു ദിവസം ഉണ്ടന് ഒരു മോഹം തോന്നി. ഉണ്ണിയപ്പം തിന്നണം.ഉണ്ടിയോട് പറഞ്ഞു. ഉണ്ടീ...... എനിക്ക് ഉണ്ണിയപ്പം വേണം. അതിനെന്താ? നമുക്ക് ആദ്യം കാട്ടിൽ പോയി വിറകുകൊണ്ടു വരാം.രണ്ടു പേരും കൂടി കാട്ടിൽ പോയി. വിറക് ഒടിച്ചുകൊണ്ടിരുന്നപ്പോൾ ഒരു നരി അവരുടെ നേരെ ചാടി വീണു. നിങ്ങൾ എന്തിനിവിടെ വന്നു? ഞങ്ങൾ ഉണ്ണിയപ്പം ഉണ്ടാക്കാ൯ വിറകിനു വന്നതാ അവർ പറഞ്ഞു. അതിനെന്താ വൈകിട്ട് വീട്ടിൽ വന്നാൽ തരാം. അവർ പറഞ്ഞു ഉണ്ടനും ഉണ്ടിയും ഉണ്ണിയപ്പം ചുട്ടു.ഉണ്ട൯ ഒരെണ്ണം തിന്നു.ഹായ് നല്ല രസം . ഉണ്ടിയും ഒന്ന് തിന്നു.കൊതിമൂത്ത അവർ ഒാരോന്നായി എല്ലാം തിന്നു തീർത്തു.അപ്പോഴാണ് അവർ നരി വരുന്ന കാര്യം ഒാർത്തത്.ഇനി എന്തു ചെയ്യും? പെട്ടെന്ന് അവർക്കൊരു സൂത്രം തോന്നി. ഉണ്ട൯ ഒരു കുടത്തിൽ ഒളിച്ചു.ഉണ്ടി കോണിപ്പടി നിറയെ വെളിച്ചെണ്ണ ഒഴിച്ച് തട്ടി൯ മുകളിൽ കയറി ഒളിച്ചിരുന്നു. സന്ധ്യയായി. പത്തു നാഴിക ദൂരേന്നതാ നരിയൊരമ്പം കേൾക്കുന്നേ..... അവർ പേടിച്ചു വിറച്ചു. പടിക്കേന്നതാ നരിയൊരമ്പം കേൾക്കുന്നേ...... നരി വീടിനകത്തു കയറി. എന്റെ ഉണ്ണിയപ്പം എവിടെ? നരി വീടു മുഴുവ൯ തിരഞ്ഞു. ആരെയും കാണാതെ കോണി കയറാ൯ തുനിഞ്ഞു. വെളിച്ചെണ്ണയിൽ കാലു തെന്നി ബ്ലിം .. താഴോട്ട് തലയടിച്ചു വീണു. ചത്തു. ഉണ്ടനും ഉണ്ടിയും കുറേ കാലംജീവിച്ചു.

അക്ഷയ്ജിത്ത്
3 A ഗവ. യു പി സ്കൂൾ മാടമ്പിൽ
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ