"നിത്യസഹായമാതാ ഗേൾസ് എച്ച്.എസ്. കൊട്ടിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 76: വരി 76:
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="8.863261" lon="76.670766" zoom="16" width="300" height="300" selector="no" controls="none">
<googlemap version="0.9" lat="8.863861" lon="76.670766" zoom="16" width="300" height="300" selector="no" controls="none">


</googlemap>
</googlemap>

20:12, 22 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

നിത്യസഹായമാതാ ഗേൾസ് എച്ച്.എസ്. കൊട്ടിയം
വിലാസം
കൊട്ടിയം

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
22-02-201041087nsmghs




കൊല്ലം ജില്ലയിലെ കൊട്ടിയം ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നിത്യ സഹായ മാത ഗേള്‍സ് ഹൈസ്കൂള്‍. FIH സന്യാസിനി സമൂഹത്തിന്റെ ഭാഗമായ പി. എസ്. കോണ്‍വെന്റിലെ സിസ്റ്റെര്‍സിന്റെ ശ്രമഫലമായി 1972-ല്‍ സ്ഥാപിതമായ ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഉന്നത നിലവാരം പുലര്‍ത്തുന്ന വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കൊട്ടിയം ജംഗ്ഷനു തെക്കു പ്രശാന്തസുന്ദരമായ ഒരു വളപ്പിലാണ്‌ നിത്യ സഹായ മാത ഗേള്‍സ് ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 1972-ല്‍ സ്ഥാപിതമായ ഈ വിദ്യാലയത്തില്‍ പെണ്‍കുട്ടികള്‍ മാത്രമാണ്‌ വിദ്യ അഭ്യസിക്കുന്നത്.കൊട്ടിയം പി.എസ്. കോണ്‍വെന്റിലെ സിസ്റ്റേര്‍സിന്റെ പരിശ്രമത്തിന്റെ ഫലമായാണ്‌ ഈ വിദ്യാലയം രൂപം കൊണ്ടത്. ഈ സ്കൂള്‍ കൊല്ലം രൂപതാ മാനേജ്മെന്റിന്റെ കീഴിലാണ്‌ പ്രവര്‍ത്തിക്കുന്നത്. ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്മിസ്ട്രസ്സ് ആയ സിസ്റ്റര്‍ ഐറിന്‍ മേരിയുടെ നേതൃത്വത്തില്‍ വളരെ വേഗത്തില്‍ ഉന്നത പഠന നിലവാരത്തിലേക്ക് ഉയര്‍ന്ന ഈ സ്ഥാപനം തുടര്‍ന്ന് കഴിവുറ്റ 5 ഹെഡ്മിസ്ട്രസ്സ്മാരുടെ ഭരണസാരഥ്യത്തില്‍ പഠനത്തോടൊപ്പം കലാകായിക രംഗങ്ങളിലും മികവു തെളിയിച്ച് കൊല്ലം ജില്ലയിലെ ഒന്നാം നിര വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പട്ടികയില്‍‍ തുടരുന്നു. മികച്ച പ്രഥമാധ്യാപികയ്ക്കുള്ള 1997- ലെ സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയ സിസ്റ്റര്‍ ബിയാമ്മ (ഫസഫിക് മേരി), 2003-04 അദ്ധ്യായന വര്‍ഷത്തില്‍ S.S.L.C യ്ക്ക് റാങ്ക് നേടിയ സ്മൃതി മോഹന്‍, കായിക രംഗത്ത് മികവു തെളിയിച്ച് ഇന്ത്യന്‍ അത്ല്റ്റിക് ടീമില്‍ സ്ഥാനം നേടിയ പി.കെ പ്രീയ തുടങ്ങിയവര്‍ ഈ സ്കൂളിന്റെ യശ്ശസ്സ് ഉയര്‍ത്തുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചവരാണ്‌.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളിലായി അദ്ധ്യായനം നടക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും U.P ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിനെട്ടോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഡിജിറ്റല്‍ സി.ഡി. ലൈബ്രറി, L.C.D പ്രൊജക്റ്റര്‍, എഡ്യൂസാറ്റ് തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്‌.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ലാറ്റിന്‍ കാത്തലിക് കൊല്ലം രൂപത മാനേജ്മെന്റാണ്‌ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 58 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൊല്ലം ബിഷപ്പ് മോസ്റ്റ് റെവ. ഡോ. സ്റ്റാന്‍ലി റോമന്‍ കോര്‍പ്പറേറ്റ് മാനേജറായും റവ. സിസ്റ്റര്‍ സ്റ്റാന്‍സിലോസ് മേരി എഡ്യുക്കേഷണല്‍ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു.

രൂപത എഡ്യുക്കേഷന്‍ ബോര്‍ഡ്

പ്രസിഡന്റ്  : റൈറ്റ്. റവ.Msgr.ഡേവിഡ് കണ്ടത്തില്‍
ജനറല്‍ കറസ്പോണ്‍ഡണ്ട് : മി. ആന്‍സോ കാബട്ട്.
സെക്രട്ടറി  : റവ. സിസ്റ്റര്‍ സ്റ്റാന്‍സിലോസ് മേരി
മെംബേര്‍സ്  : അഡ്വ. ഫ്രാന്‍സി ജോണ്‍, ഡോ. ജോണ്‍സണ്‍ പയസ്, ശ്രീമതി. റീത്താ മാനുവേല്‍

ഈ സ്കൂളിന്റെ ഹെഡ്മിട്രസ് ശ്രീമതി. സൂസമ്മ. വി യും ലോക്കല്‍ മാനേജര്‍ റവ. സിസ്റ്റര്‍ സെന്ന മേരിയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
റവ. സിസ്റ്റര്‍ ഐറിന്‍ മേരി, ശ്രീമതി ക്ലാര ലോപ്പസ്, റവ. സിസ്റ്റര്‍ ഫസഫിക് മേരി, റവ. സിസ്റ്റര്‍ അമല മേരി, ശ്രീമതി വിജയമ്മ. ജെ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി