"ഗവ.എച്ച് .എസ്.എസ്.മണത്തണ/അക്ഷരവൃക്ഷം/അമ്മുവിന്റെ അവധി ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=pkgmohan|തരം=കഥ}} |
17:50, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അമ്മുവിന്റെ അവധി ദിനം
ഇന്ന് അമ്മു വൈകിയാണ് എഴുന്നേറ്റത് . കാരണം ഞായറാഴ്ച ആയതുകൊണ്ട് സ്കൂളിൽ പോകേണ്ടല്ലോ. അവൾ പ്രഭാത കൃത്യങ്ങൾ ഒക്കെ പെട്ടെന്ന് ചെയ്തു തീർത്തു. "അമ്മൂ എന്താ ഇത്? ഇത്ര വേഗം പല്ല് തേച്ചു കഴിഞ്ഞോ, നമ്മൾ എപ്പോഴും നല്ല വൃത്തിയുള്ളവർ ആയിരിക്കണം." അമ്മ അവൾക്ക് ദോശയും ചമ്മന്തിയും കൊടുത്തു. "അയ്യോ ഇന്ന് ദോശ ആണോ എനിക്ക് വേണ്ട, ബേക്കറി പലഹാരങ്ങൾ ഉണ്ടെങ്കിൽ അത് മതി."അമ്മു പറഞ്ഞു. "അമ്മു അതൊന്നും കഴിക്കരുത്, കഴിച്ചാൽ അസുഖങ്ങൾ വരും."അത്രയും പറഞ്ഞ് അമ്മ അവൾക്ക് ദോശ വായിൽ വെച്ച് കൊടുക്കാൻ തുടങ്ങി. "മോളെ നന്നായി ആഹാരം കഴിച്ചാലേ അസുഖം വരാതിരിക്കൂ. "പച്ചക്കറികളും മത്സ്യവും മാംസവും പാലും മുട്ടയും ഒക്കെ കഴിച്ചാലേ നമ്മുക്ക് രോഗ പ്രതിരോധ ശേഷി ഉണ്ടാകൂ". അമ്മ പറഞ്ഞ കാര്യങ്ങളും കേട്ട് അമ്മു അറിയാതെ ആഹാരം മുഴുവൻ കഴിച്ചു. "എന്താ അമ്മേ രോഗ പ്രതിരോധ ശേഷി എന്ന് പറഞ്ഞാൽ"? അമ്മു ചോദിച്ചു. "നമ്മുക്ക് അസുഖം വരുമ്പോൾ അത് തടയാൻ ശരീരത്തിനുള്ള കഴിവാണ് അത്". അമ്മു വേഗം കൈയും വായും കഴുകി കളിക്കാൻ ഓടി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ