"കെ എ എം യു പി എസ് മുതുകുളം/അക്ഷരവൃക്ഷം/ആതിഥേയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=ആതിഥേയൻ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 6: വരി 6:




[[പ്രമാണം:guest1.jpg|800px|thumb|center|]]
[[പ്രമാണം:guest2.jpg|800px|thumb|center|]]


{{BoxTop1
            <big>'''പ'''</big>രിചയമില്ലാത്ത കാഴ്ചകളാണ് ചുറ്റും. ഒന്നും വ്യക്തമാകുന്നില്ല. എങ്കിലും കുറച്ചു ദിവസം മുൻപുവരെ കണ്ടു പരിചയമുള്ള ലോകമല്ല ചുറ്റുമെന്നു നന്നായറിയാം' കണ്ണുകൾ പൂർണമായി തുറക്കാൻ കഴിയുന്നില്ല. ഏതോ ഒരു പുകമറ കാഴ്ചയെ മറയ്ക്കുന്നതു പോലെ . ദേഹമാകെ വേദനിക്കുന്നു. എന്നെ എന്തിനാണ് ഇവിടെ കൊണ്ടുവന്നതെന്നറിയില്ല. ചുറ്റും കേൾക്കുന്ന ശബ്ദങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കാൻ കഴിയുന്നത് ഒരേയൊരു വാക്കാണ് - കോവിഡ്! അതെന്താണാവോ? എനിക്കറിയില്ല. ഞാനീ നാട്ടിൽ പുതിയതാണ്. ശരിക്കും പറഞ്ഞാൽ ഒരു വരത്തൻ. ഞാനിവിടെ വന്നിട്ട് കഷ്ടിച്ച് പത്ത് ദിവസമേ ആയിട്ടുള്ളു. ഇതുവരെ വേറൊരു നാട്ടിലായിരുന്നു. അവിടെ പക്ഷേ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചുറ്റും വെള്ളമുള്ള ഒരു നാട്. വിശപ്പും ദാഹവും ഒന്നുമേ ഞാൻ അറിഞ്ഞില്ല. ഞാൻ വന്നിട്ട് പത്തു ദിവസമേ ആയിട്ടുള്ളൂന്ന് പറഞ്ഞല്ലോ. എന്തൊരു ഒച്ചയും ബഹളവും ആയിരുന്നു ഞാൻ വന്നപ്പോൾ. ഞാൻ ശരിക്കും പേടിച്ചു പോയി. ഇവിടെ എത്തിയപ്പോഴേ എനിക്കു വിശക്കാൻ തുടങ്ങി..ഒപ്പം കരച്ചിലും ഞാനാ കരച്ചില് നിറുത്തിയതേ എന്റമ്മ എനിക്കു പാലു തന്നപ്പോഴാ. എന്ത്‌ രുചിയാണെന്നറിയാമോ! പിന്നെപ്പോഴും ഞാൻ കള്ളക്കരച്ചിൽ കരയുമായിരുന്നു പാല്‌ കുടിക്കാൻ. പാവം എന്റെയമ്മ! അപ്പോഴൊക്കെ അമ്മ കരുതിയിരുന്നത്‌ എനിക്ക്‌ വിശക്കുന്നുണ്ടാകുമെന്നാ. പക്ഷേ ഇപ്പോൾ എനിക്ക്‌ വല്ലാണ്ട്‌ വിശക്കുന്നു. അമ്മയെ ഇവിടെങ്ങും കാണുന്നുമില്ല. എനിക്ക്‌ ഈ നാട്ടിലെ ഭാഷയൊന്നും അറിയില്ല, വിശക്കുന്നെന്ന്‌ പറയാൻ. ഇനി അറിഞ്ഞാലും പറയാൻ പറ്റുമെന്ന്‌ തോന്നുന്നില്ല. നേരാംവണ്ണം ശ്വാസമെടുക്കാൻ പോലും പറ്റുന്നില്ല. പിന്നെങ്ങനെ സംസാരിക്കും!
| തലക്കെട്ട്=ശ്രേയസ് പി., STD : VI        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
 
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
              ഇവിടെ കുറേ ആൾക്കാരൊക്കെയുണ്ട്‌. പക്ഷേ ആരുടേയും മുഖം കാണാൻ പറ്റുന്നില്ല. ഈ നാട്ടിലെ ആൾക്കാരൊക്കെ ഇങ്ങനാണോ? പക്ഷേ മുമ്പ്‌ ഞാൻ ഇങ്ങനെയാരേം കണ്ടിട്ടില്ലെല്ലോ. എന്തായാലും എന്നെ അവരെന്തൊക്കെയോ ചെയ്യുന്നുണ്ട്‌.എന്നാലും അമ്മ ഇപ്പോ എവിടെയായിരിക്കും? എന്റെ അടുത്തെങ്ങും ഉണ്ടെന്ന്‌ തോന്നുന്നില്ല. ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇത്രയേറെ വേദനിച്ച്‌ കിടന്നിട്ടും അമ്മ എന്നെ കെട്ടിപ്പിടിക്കാതിരിക്കുമോ? മുൻപൊക്കെ ഞാനൊന്ന്‌ അനങ്ങിയാലുടനെ അമ്മ എന്നെ ചുറ്റിപ്പിടിക്കുമായിരുന്നെല്ലോ.
 
            എന്റെയടുത്ത്‌ നിൽക്കുന്നവരൊക്കെ ഇപ്പോൾ ഭയങ്കര സന്തോഷത്തിലാണ്‌. കാര്യമെന്താണെന്നറിയില്ല. എങ്കിലും എല്ലാവരും ചിരിക്കുകയാണ്‌. എന്നെ ഇവരിപ്പോ എന്റമ്മേടെയടുത്തേക്ക്‌ കൊണ്ടുപോകുവാ. ഞാനിവിടെ വന്നിട്ട്‌ എത്ര ദിവസമായി? ഏകദേശം ആറു ദിവസം. ഇതിനിടയിൽ എന്തൊക്കെയോ മരുന്നുകൾ അവരെനിക്ക്‌ തന്നു. പിന്നെപ്പിന്നെ എന്റെ ശരീരത്തിലെ മരുന്നുകളുടെ മണം എനിക്ക്‌ തന്നെ ഇഷ്ടമില്ലാതായിത്തുടങ്ങി. ഇവിടെ വരുന്നതിന്‌ മുൻപ്‌ ശ്വാസം കിട്ടാതെ ഉറങ്ങാതെ കിടന്നിട്ടുണ്ടെന്നറിയുമോ?
 
            ഒക്കെ ഞാൻ മറക്കുകയാണ്‌. എനിക്ക്‌ എത്രയും വേഗം അമ്മയുടെ അടുത്തെത്തണം. അമ്മയുടെ നെഞ്ചിൽ ചുരുണ്ടുകൂടി ഉറങ്ങണം. എന്നെ കാണുമ്പോൾ അമ്മ എനിക്കൊരായിരം ഉമ്മ തരും. തീർച്ചയാണ്‌. വയറു നിറയെ പാലു കുടിച്ച്‌ ഒന്നുറങ്ങിയുണർന്നിട്ട്‌ അമ്മയോട്‌ ചോദിക്കണം എന്താണീ കോവിഡെന്ന്‌! അമ്മയ്‌ക്കറിയാതിരിക്കില്ല.
 
{{BoxBottom1
| പേര്=ശ്രേയസ് പി.  
| ക്ലാസ്സ്=6 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=കെ എ എം യു പി എസ് മുതുകുളം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=35440
| ഉപജില്ല=ഹരിപ്പാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=ആലപ്പുഴ 
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
85

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/837779" എന്ന താളിൽനിന്ന് ശേഖരിച്ചത്