"എസ്.എൻ.എസ്.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/മാലാഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
| സ്കൂൾ= എസ് എൻ എസ് യു പി എസ് പെരിഞ്ഞനം | | സ്കൂൾ= എസ് എൻ എസ് യു പി എസ് പെരിഞ്ഞനം | ||
| സ്കൂൾ കോഡ്= 24568 | | സ്കൂൾ കോഡ്= 24568 | ||
| ഉപജില്ല= | | ഉപജില്ല= വലപ്പാട് | ||
| ജില്ല= തൃശ്ശൂർ | | ജില്ല= തൃശ്ശൂർ | ||
| തരം= കഥ | | തരം= കഥ |
10:06, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മാലാഖ
"നിനക്കു നല്ല ചുമയുണ്ടല്ലോ ആശാ...." "നല്ല തലവേദനയും എടുക്കുന്നുണ്ട്". "നാളെ ഒരു ദിവസമെങ്കിലും നീ ഒന്ന് ലീവ് എടുക്ക്." ദേഷ്യത്തോടെയും സഹതാപതോടെയും കൂടി അനിൽ പറഞ്ഞു. ആശ ഒരു ഡോക്ടർ ആണ്. വളരെ ദയാലുവും തന്റെ ജോലിയിൽ വളരെ ആത്മാർതഥയുമുള്ള ഒരു സ്ത്രീയും കൂടിയായിരുന്നു ആശ. എത്ര വയ്യാതായാലും ആശയുടെ ജോലിയിൽ ഒരു കുറവും വരുത്താറില്ല. അതുകൊണ്ടു ആശുപത്രിയിലുള്ള എല്ലാ ജോലിക്കാർക്കും കാണാൻ വരുന്ന രോഗികൾക്കും ആശയെ വളരെ അധികം ഇഷ്ടമായിരുന്നു. "പറ്റില്ല അനിലേട്ടാ, ആശുപത്രിയിൽ ഇപ്പോൾ രോഗികൾ വളരെ കൂടുതലാണ്. ഡോക്ടർമാരും നഴ്സുമാരും കുറവാണ്. അതിന്റെ ഇടയിൽ ഞാൻ ലീവ് എടുത്താൽ ശരിയാവില്ല." ആശയുടെ ആശുപത്രിയിൽ കൊറോണ വൈറസ് മൂലമുള്ള രോഗികൾ കൂടുതലാണ്. ദിവസവും നുറുകണക്കിന് രോഗികളാണ് എത്തുന്നത്. പിറ്റേ ദിവസം രാവിലെ ആശ ആശുപത്രിയിലേക്ക് പോയി. അവിടെ എത്തിയപ്പോൾ ആശ കണ്ടത് കുറേ രോഗികൾ ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള കഷ്ടപ്പാടിലാണ്. വയസായവർ മരണത്തിലേക് വീഴാൻ തയ്യാറായി നിൽക്കുന്നു. പക്ഷെ ആശ അവർ മരിക്കുമെനറിഞ്ഞിട്ടും അവരെ ജീവിതത്തിലേക്ക് തിരിച്ചു വരുത്തുവാൻ ശ്രമിക്കുകയായിരുന്നു. പക്ഷെ തന്റെ രോഗികളെ ആരോഗ്യത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ നോക്കുമ്പോൾ തന്റെ ആരോഗ്യത്തെകുറിച്ച് ആശ ശ്രദ്ധിച്ചിരുന്നില്ല. അങ്ങനെ കുറേ ആളുകൾ മരിച്ചു, കുറേ ആളുകൾ ജീവിതത്തിലേക്ക് തിരിച്ചു വന്നു. അപ്പോഴേയ്ക്കും ഡോക്ടറുടെ ആരോഗ്യനില മോശമായി. ഡോക്ടർ ആശാദേവി തന്റെ രോഗികളെ ചികിൽസിക്കുന്നതിനിടയിൽ കൊറോണ മൂലം മരണപ്പെട്ടു.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വലപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വലപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ