"ഗവൺമെന്റ് എച്ച്. എസ്. എസ്. ഭരതന്നൂർ/അക്ഷരവൃക്ഷം/ഒരു കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 26: വരി 26:
| color=  5     
| color=  5     
}}
}}
{{Verified|name=pcsupriya|തരം=കവിത}}
{{Verified|name=pcsupriya|തരം=കഥ }}

11:32, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു കുട

2/ 2 / 2020 ന്റെ തുടക്കത്തിലാണ് സംഭവം നടക്കുന്നത് .സംഭവം അത്രവലിയ സംഭവമൊന്നുമല്ല .എന്നാലും ഒരു വലിയ സംഭവമാണീ സംഭവം .ഈ സംഭവത്തിൽ ഞാനെന്റെ സംശയമാണ് പറയുന്നത് .ഞാനും എന്റെ സുഹൃത്തുക്കൾ വിഷ്ണുവും മിഥുനുമായി നീലയിൽ ചാലിച്ച അനന്തപുരി ബസ്സിൽ കയറി .അനന്തപുരിയിൽ കയറിയപ്പോഴാണ് ആ സംഭവം ഞാനും എന്റെ മിത്രങ്ങളും കാണുന്നത് . എന്റെ മിഴിയിൽ തെളിഞ്ഞുവന്ന കൊച്ചു പാതിരാസൂര്യൻ വീട്ടിൽ കയറാൻ വൈകിയെന്നപോലെ പായുകയായിരുന്നു .മരങ്ങളെല്ലാം എന്തോ കണ്ടു പരിഭ്രമിച്ച മട്ടിൽ പുറകോട്ടോടുന്നുണ്ടായിരുന്നു .ഉൾനാടൻ ഗ്രാമമായ ഭാരതന്നൂരിൽ നിന്നും പാങ്ങോട്ടേയ്ക്കായിരുന്നു ഞങ്ങൾ യാത്ര ചെയ്തുകൊണ്ടിരുന്നത് .ഞാൻ കണ്ട സംഭവത്തിന്റെ തുടക്കമായിരുന്നു പാതിവഴിയിലെ മഴ .മഴ തന്റെ ശക്തിപ്രകടനം ആരംഭിച്ചു .മനുഷ്യത്വവും സ്നേഹവും സന്തോഷവും നന്മയും നഷ്ടമായതിനെ -തീരെ മഴ പ്രതികരിക്കുകയാണോഎന്നെനിക്കു തോന്നി .ശക്തമായ പേമാരിയിൽ മരങ്ങൾ കടപുഴകി വീഴാൻ തുടങ്ങി .തെങ്ങും മറ്റും ചുഴലിക്കാറ്റിൽ പെട്ടപോലെ നാലുപാടും കറങ്ങി നടന്നു .വേഗം തന്നെ തോടുകളും കുളങ്ങളും വയലുകളും വെള്ളത്താൽ മുങ്ങുന്നു .ഒരു നിമിഷത്തേക്ക് ഭൂമിയവസാനിക്കുവാൻ പോവുകയാണെന്നാലോചിച്ചു ഞങ്ങളെല്ലാം സ്തംഭിച്ചു . അപ്പോഴാണ് മൂന്ന് യുവതികൾ പതിനെട്ടോടടുത്ത പ്രായക്കാർ ,സ്കൂൾ വിദ്യാർത്ഥികൾ .അവർ മൂവരും മാരിവില്ലിന്റെ നിറത്തോടുകൂടിയ ഒരു കുടയിലായി നടന്നുവരുന്നുണ്ടായിരുന്നു .അവർ വരുന്ന ഭാഗങ്ങളിൽ കാറ്റും മിന്നലും മഴയുമെല്ലാം ശക്തികുറച്ചു .മൂവരും കുടയിൽ സുരക്ഷിതരായിരുന്നു .അവരുടെ വസ്ത്രങ്ങൾ നനയുണ്ടായിരുന്നില്ല .ചെറുകാറ്റിൽ അവരുടെ കുട കലഹിച്ചില്ല .അവർ മൂവരും തോളിൽ കൈകൾ ഭദ്രമാക്കിവച്ചിരുന്നു .ഈ സംഭവം കണ്ടശേഷം ഒരു നിമിഷത്തേക്ക് ഭൂമിയുടെ ഹൃദയമാണോ മഴയെന്നു ഞാൻ സംശയിച്ചു .

വിഷ്ണു .എച് .വി .
7.D ഗവ .ഹയർ സെക്കന്ററി സ്കൂൾ ഭരതന്നൂർ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ