"എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/അക്ഷരവൃക്ഷം/കോവിഡിനോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 60: വരി 60:
   | ഉപജില്ല= ആലുവ
   | ഉപജില്ല= ആലുവ
   | ജില്ല= എറണാകുളം
   | ജില്ല= എറണാകുളം
   | തരം= ലേഖനം
   | തരം= കവിത
   | color=5
   | color=5
   }}
   }}
{{Verification4|name=Sachingnair| തരം= കവിത}}

14:51, 5 മേയ് 2020-നു നിലവിലുള്ള രൂപം

കോവിഡിനോട്

കോവിഡേ , നമോവാകം
നിന്നെ ഞാൻ നമിക്കുന്നു
എന്തിനാണെന്നോ ,പ്രിയേ
ചൊല്ലിടാം രഹസ്യമായ്
ഭൂമിയമ്മതൻ ചൊല്ലു -
കേട്ടിടാ കിടാങ്ങളെ
ചുട്ടയടിയാൽ നല്ല -
പാഠം പഠിപ്പിച്ചല്ലോ !

ചന്ദ്രനിൽ സുഖവാസം
ചൊവ്വയിൽ ഫ്ലാറ്റു കെട്ടാം
ഭൂമിയെ പെരുവിരൽ
കൈകളാൽ കറക്കീടാം
മർത്യന്റെയഹങ്കാരം
ഇത്രമേൽ കുതിക്കയാൽ
സ്രഷ്ടാവു പോലും സ്വയം
ലജ്ജയാൽ തല താഴ്ത്തി

ഇനിയെങ്കിലും നല്ല -
പാതയിൽ ചരിക്കുവാൻ
ഇടയാകണേയെന്നും
പ്രാർത്ഥിച്ചു നിലകൊൾവൂ
ശുദ്ധമാനസരാം ചിലർ
ഭൂമിയിൽ വസിക്കയാൽ -
തെല്ലിട നിർത്തൂ നിന്റെ -
സംഹാര താണ്ഡവങ്ങൾ !

സ്വാർത്ഥത വെടിഞ്ഞിവർ
ഭൂമിയെ സ്നേഹിച്ചിടാൻ -
ഇനി മേലൊരുക്കമാ -
ണെന്നറിയുന്നൂ നൂനം,
മാവേലി നാടു പോലീ -
മാനുജരൊന്നായ് വാഴും
നാളതുവരെ നീയീ -
താണ്ഡവം നിർത്തീടേണം

മർത്യന്റെ യഹങ്കാര -
മുനകളൊടിക്കുവാൻ ,
കോവിഡാം ചെറുകീടം -
നിനച്ചാൽ മതിയാകും !
കേവലം ഫലശൂന്യം -
മാനവ പുരോഗതി
ഭൂമിയെ ദ്രോഹിച്ചെന്നാൽ -
എന്നുമേയധോഗതി !!
 


സിന്ധു പീറ്റർ
എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത