"ഗവൺമെന്റ് എൽ പി എസ്സ് ഐങ്കാമം/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം | color= 3 }} <p> <br>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color=      3
| color=      3
}}
}}
{{Verified|name=Sheelukumards| തരം=ലേഖനം  }}

12:24, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗപ്രതിരോധം


പ്രതിരോധമാണ് പ്രതിവിധിയേക്കാൾ മെച്ചം എന്നൊരു ചൊല്ലുണ്ട് .എന്താണ് രോഗപ്രതിരോധം ?ബാക്ടീരിയ ,വൈറസ് ,പൂപ്പൽ ,പരാദ ജീവികൾ എന്നിവ അടങ്ങുന്ന രോഗാണുവൃന്ദം . വിഷത്വം ഉള്ളതും ഇല്ലാത്തതുമായ അന്യവസ്തുക്കൾ മൂലം ബാഹ്യവും ആന്തരികവുമായ രോഗങ്ങളെ ചെറുക്കുന്നതിലേക്കായി ജന്തു ശരീരം നടത്തുന്ന പ്രതികരണങ്ങളെയും അതിനുള്ള സങ്കേതങ്ങളുടെ ആകെ തുകയെ പറയുന്ന പേരാണ് രോഗപ്രതിരോധ വ്യവസ്ഥ . സംസ്ഥാനങ്ങളിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് കുറച്ചൊന്നുമല്ല ആശങ്കയ്ക്ക് വഴി തെളിയിച്ചിരിക്കുന്നത് .അത് കൊണ്ട് തന്നെ ഈ മാരക വൈറസിനെ പ്രതിരോധിക്കാൻ വേണ്ട മുൻ കരുതലുകൾ സ്വീകരിച്ചു വരികയാണ് . ഓരോരുത്തരും അവരുടെ രോഗപ്രതിരോധ ശേഷിയും മൊത്തത്തിലുള്ള ആരോഗ്യവും വളർത്തി എടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ഏറ്റവും പ്രാധാന്യം . അടിസ്ഥാന ശുചിത്വ മാർഗ നിർദേശങ്ങൾ പാലിക്കുക മാത്രമല്ല പ്രതിരോധശേഷി വർധിപ്പിക്കാനുള്ള നടപടികൾ കൈക്കൊള്ളുക എന്നത് എത്രത്തോളം പ്രധാനമാണെന്ന വസ്തുത എടുത്തു കാട്ടുകയാണ് ജീവിതശൈലി പരിശീലകൻ ലൂക്ക് കോട്ടൻഹോം .പ്രതിരോധശേഷി വർധിപ്പിക്കുന്നത് ഓരോരുത്തരുടെയും കടമയാണ് .പ്രതിരോധശേഷി വർധിപ്പിക്കാനുള്ള ഭക്ഷണം ,കാശിത്തുമ്പ തുടങ്ങിയ ആന്റിവൈറൽ ഔഷധ സസ്യങ്ങൾ രോഗപ്രതിരോധശേഷിക്കു ഉത്തമമാണ് .മാത്രമല്ല സിങ്ക് ,സെലീനിയം തുടങ്ങിയ ധാതുക്കൾ ഉൾപ്പെടുത്തണം . ബദആം ,മത്തങ്ങാ വിത്തുകൾ, സൂര്യകാന്തി വിത്തുകൾ ,കശുവണ്ടി , പിസ്ത എന്നിവയിൽ ഇവ കാണപ്പെടുന്നു .ഈ ഭക്ഷണക്രമങ്ങൾ പിന്തുടരുന്നതോടൊപ്പം തന്നെ നല്ല വ്യായാമവും ശരിയായ ഉറക്കവും ഉണ്ടാകേണ്ടത് വളരെ അത്യാവശ്യമാണ് .

അജേഷ് .എസ് പി
4A ഗവണ്മെന്റ് എൽ .പി .എസ് .അയിങ്കമാം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം