"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 541: | വരി 541: | ||
}} | }} | ||
== 2017-18 പ്രവർത്തനവർഷം == | == 2017-18 പ്രവർത്തനവർഷം == | ||
1950-1951 കാലഘട്ടത്തിൽ സുൽത്താൻ ബത്തേരിയുടെ ഹൃദയഭാഗത്ത് സ്ഥാപിക്കപ്പെട്ട അസംപ്ഷൻ മാതാവിന്റെ നാമത്തിലുള്ള നമ്മുടെ വിദ്യാലയം വളർച്ചയുടെ 67പടവുകൾ പൂർത്തിയാക്കി സുൽത്താൻ ബത്തേരിയിലേയും സമീപ പ്രദേശങ്ങളിലേയും ഭാവിതലമുറയുടെ സ്വപ്നസാക്ഷാത്കാര വേദിയായി മാറിക്കഴിഞ്ഞിരിക്കുന്നു. കാലഘട്ടത്തിന്റെ വെല്ലുവിളികളും ആവശ്യങ്ങളും തിരിച്ചറിഞ്ഞ് വിദ്യാർത്ഥികളുടെ സമഗ്രമായ വളർച്ച ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന് ആരംഭം കുറിച്ചത് ബഹുമാന്യനായ സർഗ്ഗീസച്ചനാണ്. 2017-18 വർഷത്തിൽ വിദ്യാലയത്തിൽ 36ഡിവിഷനുകളിലായി 1416 വിദ്യാർത്ഥികളും 43അധ്യാപകരും, ഒരു നോൺ ടീച്ചിങ്ങ് സ്റ്റാഫും, ഒരു കമ്പ്യൂട്ടർ സ്റ്റാഫും, രണ്ടു നൂൺ ഫീഡിങ്ങ് സ്റ്റാഫും, ഒരു ക്ലീനിങ്ങ് സ്റ്റാഫും ജോലിചെയ്യുന്നു. | |||
മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള ഈ വിദ്യാലയം സുൽത്താൻ ബത്തേരി അസംപ്ഷൻ ദേവാലയത്തിന്റെ നേത്രത്വത്തിൽ പ്രവർത്തിക്കുന്നു. | |||
പ്രധാനപ്രവർത്തനങ്ങളിലൂടെ | |||
മൂല്യനിർണ്ണയം: | |||
ഗവൺമെന്റ് നിർദ്ദേശപ്രകാരം ടേം മൂല്യനിർണ്ണയം മൂന്ന് ഘട്ടങ്ങളിലും , കൂടാതെ യൂണിസ്റ്റ് ടെസ്റ്റുകളും നടക്കുന്നുണ്ട്. | |||
പി.റ്റി.എ ജനറൽ ബോഡി | |||
സ്കൂളിന്റെ പ്രഥമ പി.റ്റി.എ ജനറൽ ബോഡിയോഗം 30-06-17ന് ബത്തേരി മുൻസിപ്പൽ കമ്മ്യൂണിറ്റി ഹാളിൽ നടന്നു. പി.റ്റി.എ പ്രസിഡന്റ് റ്റിജി ചെറുതോട്ടിൽ അധ്യക്ഷത വഹിച്ച യോഗം മുൻസിപ്പൽ ചയർമാൻ സി.കെ.സഹദേവൻ ഉദ്ഘാടനം ചെയ്തു. മാനേജർ റവ. ഫാദർ സ്റ്റീഫൻ കോട്ടക്കൽ മുഖ്യ പ്രഭാഷണം നടത്തി. 2016-17വർഷത്തെ ഓഡിറ്റ് റിപ്പോർട്ട്, ബജറ്റ് എന്നിവ ഷാജു എം. എസ് അവതരിപ്പിച്ചു. സീനീയർ അസിസ്റ്റന്റ് സെല്ലി ടി. ജെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പി.റ്റി.എ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ 11രക്ഷാകർതൃ പ്രതിനിധികളേയും 10 അധ്യാപക പ്രതിനിധികളേയും തെരഞ്ഞെടുത്തു. തുടർന്ന് പി.റ്റി.എ പ്രസിഡന്റായി ശ്രീ. റ്റിജി ചെറുതോട്ടിലിനെയും, വൈസ് പ്രസിഡന്റായി ശ്രീ. മനോജിനേയും, എം. പി. റ്റി. എ. പ്രസിഡന്റായി ശ്രീമതി. മിനി ദേവസ്യയേയും, വൈസ് പ്രസിഡന്റായി ശ്രീമതി ബിന്ദുവിനെയും തെരഞ്ഞെടുത്തു. പി. റ്റി. എ. എക്സിക്യൂട്ടീവിന്റെ 14 യോഗങ്ങൾ നടക്കുകയുണ്ടായി. പ്രവർത്തന വർഷം രണ്ട് പി. റ്റി. എ ജനറൽ ബോഡി യോഗം ചേർന്നു. | |||
സ്കൂൾ മേളകൾ: | |||
കലോത്സവം, കായികോത്സവം, ശാസ്ത്രോത്സവം, സാഹിത്യോത്സവം, വസന്തോത്സവം എന്നീ മേളകൾ സ്കൂളിൽ സംഘടിപ്പിച്ചു. | |||
ഉപജില്ലാ മേളകൾ: | |||
ഉപജില്ലാ തലത്തിൽ അറബി കലോത്സവം രണ്ടാം സ്ഥാനം, കലോത്സവം മൂന്നാം സ്ഥാനം, ഗണിതോത്സവം ഒന്നാം സ്ഥാനം, സംസ്കൃതോത്സവം ഒന്നാം സ്ഥാനം എന്നിവ ലഭിച്ചു. പ്രവർത്തി പരിചയ മേളയിൽ 3 വിദ്യാർത്ഥികൾ സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്തു. കുട്ടികളെ മത്സരത്തിൽ പങ്കളികളാക്കാൻ രക്ഷിതാക്കൾ സഹകരിച്ചു. | |||
ജപ്പാൻ സംഘം വിദ്യാലയത്തിൽ: | |||
ജപ്പാൻ കാർഷികസർവ്വകലാശാല വിദ്യാർത്ഥികളായ 4പേർ സ്കൂൾ സന്ദർശിക്കുകയും അവർ വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു. പി. റ്റി. എ യുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. | |||
സന്മാർഗ്ഗബോധനം: | |||
വിദ്യാർത്ഥികളിൽ മൂല്യബോധം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ ചൊവാഴ്ച്ചകളിലും ഒരു പിരീഡ് സന്മാർഗ്ഗ ബോധനം നടത്തുന്നു. സ്കൂൾ തലത്തിൽ വിജയികളായവരെ രൂപതാതലത്തിൽ പരീക്ഷയിൽ പങ്കെടുപ്പിച്ചിട്ടുണ്ട് | |||
ദിനാചരണങ്ങൾ: | |||
പി. റ്റി. എ യുടെ സഹകരണത്തോടെ ലോക പരിസ്ഥിതി ദിനം, സമുദ്രദിനം, ലഹരി വിരുദ്ധദിനം, വൈക്കം മുഹമ്മദ് ബഷീർ ദിനം, ജനസംഖ്യാദിനം, ചാന്ദ്രദിനം, കർഷകദിനം, കടുവാദിനം, ക്വിറ്റ് ഇന്ത്യാദിനം, സ്വാതന്ത്ര്യദിനം, നാട്ടറിവ് ദിനം, അധ്യാപക ദിനം, സാക്ഷരതാ ദിനം, രക്തദാന ദിനം, ശിശുദിനം, മനുഷ്യവകാശദിനം, സംസ്കൃതദിനം, അറബി ദിനം, റിപ്പബ്ലിക് ദിനം, കേരളപ്പിറവി തുടങ്ങിയവ സമുചിതമായി ആചരിക്കുകയും ദിനാചരണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികൾക്ക് ഉൾക്കൊള്ളാവുന്ന വിധത്തിൽ വിവിധ പരിപാടികളോടെ ആസൂത്രണം ചെയ്യുകയും ചെയ്തു. | |||
ഹലോ ഇംഗ്ലീഷ്: | |||
ഹലോ ഇംഗ്ലീഷ് കാര്യക്ഷമമായി നടക്കുന്നു. എല്ലാ ബുധനാഴ്ചയും ഇംഗ്ലീഷ് ഡേ ആയി ആചരിക്കുന്നു. | |||
ഓണാഘോഷം: | |||
പി. റ്റി. എ യുടെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി. പൂക്കള മത്സരം, വിവിധ മത്സരങ്ങൾ, ഓണസദ്യ എന്നിവ നടത്തി. | |||
വാർഷികം: | |||
സ്കൂൾ വാർഷികം സമുചിതമായി ആഘോഷിച്ചു. ഐ. സി ബാലകൃഷ്ണൻ എം. എൽ. എ ഉദ്ഘാടനം ചെയ്തു. പി. റ്റി. എ പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. റവ. ഫാ. സ്റ്റീഫൻ കോട്ടക്കൽ യാത്രയയപ്പ് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ടി. എൽ സാബു മുഖ്യ പ്രഭാഷണം നടത്തി. പൂർവ്വവിദ്യാർത്ഥികളായ ജനപ്രതിനിധികളെ ആദരിച്ചു. പഠനത്തിലും വിവിധ മത്സരങ്ങളിലും മികവ് തെളിയിച്ച 480 വിദ്യാർത്ഥികൾക്ക് സമ്മാനം നൽകി. കുട്ടികളുടെ കലാപരിപാടികൾ അതി ഗംഭീരമായിരുന്നു. എല്ലാവർക്കും ഭക്ഷണം നൽകി. | |||
നന്മ പുരസ്കാരം: | |||
നന്മ പ്രവർത്തനങ്ങൾ നമ്മുടെ വിദ്യാലയം ഒന്നാം സ്ഥാനം നേടി. 25,000 രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്. ഈ പ്രവർത്തനത്തിന് നേതൃത്വം നൽകിയ തോമസ് സ്റ്റീഫൻ സാറിനും, വർഗ്ഗീസ് സാറിനും പ്രത്യേകമായിട്ടുള്ള അഭിനന്ദനങ്ങൾ. | |||
സീഡ് പുരസ്കാരം: | |||
മാതൃഭൂമി സീഡ് പുരസ്കാരം നമ്മുടെ വിദ്യാലയത്തിൽ വച്ചാണ് വിതരണം ചെയ്തത്. 15,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന മാത്രഭൂമി സീഡ് പുരസ്കാരം നമ്മുടെ വിദ്യാലയത്തിനാണ് ലഭിച്ചത്. സീഡ് പ്രവർത്തനത്തിന് പി. റ്റി. എ പൂർണ സഹകരണം നൽകുന്നു. | |||
വസന്തോത്സവം: | |||
കുട്ടികളുടെ വിവിധ കഴിവുകൾ കണ്ടെത്തി വളർത്തുക എന്ന ലക്ഷ്യത്തോടെ രണ്ട് ദിവസം വസന്തോത്സവം നടത്തി. സംഗീതം, നൃത്തം, കവിത, കഥ, ചിത്രരചന, കരകൗശലം, പ്രസംഗം, നേതൃത്വ പാടവം, കായികശേഷി എന്നിവയാണ് കണ്ടെത്തി രേഖപ്പെടുത്തിയത്. | |||
ടാലന്റ് ലാബ്: | |||
കുട്ടികളുടെ കഴിവുകൾ വളർത്താൻ അധ്യാപകർ, രക്ഷിതാക്കൾ , പൂർവ്വവിദ്യാർത്ഥികൾ ഉൾപ്പെടുന്ന ടാലന്റ് ലാബ് ഒരുക്കി. | |||
കൊയ്ത്തുത്സവം: | |||
വിദ്യാർത്ഥികൾ കൃഷി ചെയ്ത കരനെല്ലിന്റെ കൊയ്ത്തുത്സവം ആഘോഷപൂർവം നടത്തി. മുൻസിപ്പൽ ചെയർമാൻ ഉദ്ഘാടനം ചെയ്തു. കേരള കാർഷിക സർവകലാശാല സെനറ്റ് മെമ്പർ രാമൻ കൊയ്ത്തുത്സവത്തിന് നേതൃത്വം നൽകി. | |||
വിളവെടുപ്പുത്സവം: | |||
കുട്ടികൾ കൃഷി ചെയ്ത കപ്പ, കാച്ചിൽ, ചേന, ചേമ്പ്, മധുരകിഴങ്ങ്, കൂർക്ക എന്നിവയുടെ വിളവെടുപ്പുത്സവം നടത്തി. | |||
പുസ്തകശേഖരണം: | |||
ക്ലാസ്സ് ലൈബ്രറി നവീകരിക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾ പുസ്തക ശേഖരണം നടത്തി. 6,380 പുസ്തകങ്ങൾ കുട്ടികൾ ശേഖരിച്ചു. | |||
ക്ലാസ്സ് ലൈബ്രറി: | |||
കുട്ടികൾ ശേഖരിച്ച പുസ്തകങ്ങൾ ഉൾപ്പെടുത്തി എല്ലാ ക്ലാസുകളിലും ക്ലാസ്സ് ലൈബ്രറി സജ്ജീകരിച്ചു. | |||
പൂർവ്വവിദ്യാർത്ഥി സംഗമം: | |||
സ്കൂളിൽ ഈ വർഷം പൂർവ്വവിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. പൂർവ്വവിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂളിന് സ്വന്തമായി ഒരു ലൈബ്രറി സജ്ജീകരിച്ച് കോഴിശ്ശേരി നൗഷാദ് മെമ്മോറിയൽ എന്ന് നാമകരണം ചെയ്തു. ഈ ലൈബ്രറി വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. | |||
ജൈവവൈവിധ്യ ഉദ്യാനം: | |||
സ്കൂൾ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ ജൈവവൈവിധ്യ ഉദ്യാനം സജ്ജീകരിച്ചു. 130 ൽ പരം ഔഷധസസ്യങ്ങൾ ഉദ്യാനത്തിലുണ്ട്. | |||
എസ് ആർ ജി | |||
എല്ലാ വെള്ളിയാഴ്ച്ചകളിലും എസ് ആർ ജി യോഗം ചേരുന്നു. തനത് ആഴ്ച്ചയിലെ പഠനപ്രവർത്തനങ്ങൾ വിലയിരുത്തുകയും അടുത്ത ആഴ്ചയിലെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. | |||
seep: | |||
കുട്ടികളുടെ ഇംഗ്ലീഷ് ഭാഷ പോഷണത്തിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ബുധനാഴ്ച്ച ഇംഗ്ലീഷ് ഡേ ആയി ആചരിക്കുന്നു. | |||
പ്രിയമലയാളം: | |||
കുട്ടികളിലെ മലയാള ഭാഷാശേഷി വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രിയ മലയാളം പരിപാടി നടപ്പിലാക്കി. 5ശനിയാഴ്ച്ചകൾ ഉൾപ്പടെ എല്ലാ പ്രവർത്തി ദിവസങ്ങളിലെയും ഒരു മണിക്കൂർ സമയം എടുത്താണ് പ്രിയ മലയാളം സംഘടിപ്പിച്ചത്. | |||
പ്രിയഗണിതം: | |||
ഗണിതശേഷി വളർത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ ശനിയാഴ്ച്ചകളും, ഉൾപ്പടെ പ്രവർത്തി ദിവസങ്ങളിലെ ഒരു മണിക്കൂർ സമയം എടുത്ത് പ്രിയഗണിതം പരിപാടി നടപ്പിലാക്കിയിട്ടുണ്ട്. | |||
പൂർവ്വാധ്യാപക സംഗമം: | |||
അസംപ്ഷൻ എ.യു.പി സ്കൂളിൽ നിന്ന് വിരമിക്കുകയും മറ്റിടങ്ങളിലേക്ക് സ്ഥലം മാറുകയും ചെയ്ത അധ്യാപകരുടെ സംഗമം 2017 ഒക്ടോബർ 18ന് സ്കൂളിൽ ചേർന്നു. പ്രഥമ അധ്യാപകൻ മുതൽ നാളിതുവരെയുള്ള അധ്യാപകർ ഉൾപ്പടെ 82 അധ്യാപകർ പങ്കെടുത്ത അധ്യാപക സംഗമമായ 'ഗുരുവന്ദനം' ഏറെ ആകർഷകമായിരുന്നു. | |||
ഉച്ചഭക്ഷണ വിതരണം: | |||
സ്കൂളിൽ ഉച്ചഭക്ഷണ വിതരണം കാര്യക്ഷമമായി നടക്കുന്നു. എല്ലാ ദിവസവും 5 രക്ഷിതാക്കൾ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത് കൂടുതൽ കാര്യക്ഷമമായ ഭക്ഷണവിതരണത്തിന് സഹായകമാകുന്നുണ്ട് . പി. റ്റി. എ എക്സിക്യൂട്ടീവ് അംഗങ്ങൾ സഹകരിക്കുന്നു. | |||
ചാരിറ്റിക്ലബ്: | |||
ചാരിറ്റി ക്ലബിന്റെ നേതൃത്വത്തിൽ 1,00,000 ത്തോളം രൂപയുടെ സഹായങ്ങൾ വിവിധ രോഗികൾക്കു നൽകി. വിദ്യാർത്ഥികളുടെ ചികിത്സാ സഹായഫണ്ട് രൂപീകരണത്തിന് രക്ഷിതാക്കൾ ആത്മാർത്ഥമായി സഹകരിക്കുന്നു. | |||
ചാന്ദ്ര വിസ്മയം: | |||
നൂറ്റാണ്ടിന്റെ ചാന്ദ്രവിസ്മയം കുട്ടികൾക്ക് ദർശിക്കുവാൻ സായാഹ്ന ക്യാമ്പ് നടത്തി. ധാരാളം പൊതുജനങ്ങളും മറ്റിടങ്ങളിലെ വിദ്യാർത്ഥികളും പരിപാടിയിൽ പങ്കാളികളായി. | |||
പാചകപ്പുരനവീകരണം: | |||
2016-2017 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റിയുടെ സഹായത്തോടെ ഒന്നരലക്ഷം രൂപ ചെലവിൽ പാചകപ്പുര നവീകരണം നടത്തി. 2017-18 വർഷത്തെ പദ്ധതിയിൽ മുൻസിപ്പാലിറ്റി 7 ലക്ഷം രൂപയുടെ സ്ത്രീ സൗഹൃദ ടോയ്ലറ്റ് അനുവദിച്ചു. ഐ.സി ബാലകൃഷ്ണൻ എം. എൽ. എ യുടെ വികസന ഫണ്ടിൽ നിന്ന് കമ്പ്യൂട്ടർ ലാബ് നവീകരണത്തിന് 5 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. | |||
അക്കാദമിക മാസ്റ്റർ പ്ലാൻ: | |||
അസംപ്ഷൻ എ.യു. പി സ്കൂളിന്റെ 2018മുതൽ 2020 വരെയുള്ള അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കി. ക്ലാസ്സ് മുറികളിലും സ്കൂളിലും കുട്ടികൾക്ക് ലഭ്യമാകുന്ന പഠന പഠനാനുബന്ധ പ്രവർത്തനങ്ങളുടെ വിശദമായ രേഖയാണ് അക്കാദമിക മാസ്റ്റർ പ്ലാൻ. Srg, staff council, pta, എന്നിവ പരിശോധിച്ച അക്കാദമിക മാസ്റ്റർ പ്ലാൻ ബത്തേരി മുൻസിപ്പൽ ടൗൺ ഹാളിൽ വച്ച് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി. എൽ സാബു പ്രകാശനം ചെയ്തു. | |||
പൊതിച്ചോറ്: | |||
തപോവനത്തിലെ 40ൽ പരം അന്തേവാസികൾക്ക് എല്ലാ വെള്ളിയാഴ്ച്ചയും ഉച്ചഭക്ഷണം നൽകുന്നു. ഓരോ ക്ലാസിലെയും കുട്ടികളാണ് ഓരോ വെള്ളിയാഴ്ച്ചയും വീടുകളിൽ നിന്ന് പൊതിച്ചോർ കൊണ്ടുവരുന്നത്. | |||
യാത്രയയപ്പ്: | |||
സുദീർഘമായ സേവനത്തിന് ശേഷം ബത്തേരി അസംപ്ഷൻ ദേവാലയത്തിൽ നിന്നും സ്കൂൾ മാനേജർ സ്ഥാനത്ത് നിന്നും മാറി കാരക്കാമല ഇടവകയിലേക്ക് സ്ഥലം മാറിപ്പോകുന്ന റവ.ഫാ.സ്റ്റീഫൻ കോട്ടയ്ക്കലിന് സമുചിതമായ യാത്രയയപ്പ് നൽകി. അച്ചന്റെ സേവനത്തെ നന്ദിയോടെ സ്മരിക്കുന്നു. സർവ്വീസ് കാലം പൂർത്തിയാക്കി വിരമിച്ച സെല്ലി. ടി. ജെ, ലാലി ഇ.റ്റി എന്നിവർക്കും സമുചിതമായ യാത്രയയപ്പ് നൽകി. | |||
പ്രമോഷൻ, ട്രാൻസ്ഫർ എന്നിവ വഴി സ്കൂളിൽ നിന്നും വിടുതൽ ചെയ്ത ഷാജു എം.എസ്, സി. ആൻസി ജോസ്, മിനു പി.ജെ, ഹർഷ തോമസ്, ജിൻസി മാത്യു, സനൽ എന്നിവർക്കും യാത്രയയപ്പ് നൽകി | |||
പുതിയതായി ഈ വിദ്യാലയത്തിലേക്ക് കടന്നുവന്ന നിഷ ടി അബ്രാഹം, സൂസി സി. എൽ, നിഷ എം.പി, ബിന്ദു അലക്സ്, സ്മിത റ്റി.എം, ഷെറിൻ, സിസ്റ്റർ പ്രിയ, ഷിനോജ് പാപ്പച്ചൻ എന്നിവരെ പി.റ്റി.എ സ്വാഗതം ചെയ്തു. | |||
സ്കൂൾ നവീകരണം: | |||
സ്കൂൾ വികസന സമിതിയോട് ചേർന്ന് സ്കൂളിന്റെ അടിസ്ഥാന വികസനത്തിന് പി.റ്റി.എ നേതൃത്വം നൽകി. 25 ക്ലാസുകളിൽ ടി.വി. ഫിറ്റ് ചെയ്ത് എല്ലാ ക്ലാസ് മുറികളും ഡിജിറ്റൽ ആക്കി. 5 ക്ലാസ്സ് മുറികൾ ടൈൽ വിരിച്ചു. അൺകുട്ടികളുടെ ടോയ്ലറ്റിൽ ടൈൽ വിരിച്ചു. പുതിയതായി 25 ടാപ്പുകളുള്ള വാഷ്ബേസിൻ നിർമ്മിച്ചു. 36 ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറി സ്ഥാപിച്ചു. സ്കൂളിന് ജനൽ, വാതിൽ എന്നിവ പിടിപ്പിച്ചു. | |||
സ്നേഹപടവുകൾ: | |||
സ്കൂളിന്റെ മാനേജരായി നിയമിതനായിരിക്കുന്ന റവ. ഫാ ജെയിംസ് പുത്തൻ പറമ്പിലച്ചന് പി.റ്റി.എയുടെ ഹൃദ്യമായ സ്വാഗതം. | |||
നന്ദിയോടെ ഒരുനിമിഷം | |||
നമ്മുടെ വിദ്യാലയത്തിന്റെ നാനാവിധ പുരോഗതിക്കുവേണ്ടി സഹായിക്കുകയും സഹകരിക്കുകയും ചെയ്യുന്ന എല്ലാവരെയും ഏറെ നന്ദിയോടെ സ്മരിക്കുകയാണ്. | |||
വിദ്യാലയ പ്രവർത്തനങ്ങൾക്ക് എല്ലാവിധ ആശീർവാദവും അനുഗ്രഹവും നൽകുന്ന മാനന്തവാടി രൂപതാ ബിഷപ്പ് മാർ ജോസ് പൊരുന്നേടം പിതാവിനെയും നന്ദിപൂർവ്വം സ്മരിക്കുന്നു. മാർഗ്ഗനിർദ്ദേശവും സഹായവും നേതൃത്വവും നൽകുന്ന ബഹുമാന്യനായ കോർപ്പറേറ്റ് മാനേജർ റവ.ഫാ. ബിജു പൊൻപാറയിലച്ചനെ നന്ദിപൂർവം സ്മരിക്കുന്നു. | |||
അനുദിന പ്രവർത്തനങ്ങൾക്ക് സഹായവും നേതൃത്വവും നല്കുന്ന മാനേജർ റവ. ഫാ. ജയിംസ് പുത്തൻ പറമ്പിലച്ചനേയും | |||
|} | |} | ||