"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 7: | വരി 7: | ||
അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൂർവവിദ്യാർത്ഥികളുടെയും പ്രാദേശിക സമൂഹത്തിന്റെയും കൂട്ടായ പിന്തുണയോടെ മികച്ച വിദ്യാഭ്യാസം ഓരോ കുട്ടിയിലേക്കും എത്തിക്കാനുള്ള പ്രവർത്തനങ്ങളാണ് ഈ അധ്യയനവർഷത്തിലും വിഭാവനം ചെയ്തിരിക്കുന്നത്. അറിവും കരുണയും സർഗാത്മകതയും സാമൂഹിക ഉത്തരവാദിത്വവും നിറഞ്ഞ ഒരു പുതുതലമുറയെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ 2026-27 അധ്യയനവർഷത്തിൽ നടപ്പിലാക്കുന്ന വിവിധ പ്രവർത്തനങ്ങളാണ് താഴെ അവതരിപ്പിക്കുന്നത്. | അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൂർവവിദ്യാർത്ഥികളുടെയും പ്രാദേശിക സമൂഹത്തിന്റെയും കൂട്ടായ പിന്തുണയോടെ മികച്ച വിദ്യാഭ്യാസം ഓരോ കുട്ടിയിലേക്കും എത്തിക്കാനുള്ള പ്രവർത്തനങ്ങളാണ് ഈ അധ്യയനവർഷത്തിലും വിഭാവനം ചെയ്തിരിക്കുന്നത്. അറിവും കരുണയും സർഗാത്മകതയും സാമൂഹിക ഉത്തരവാദിത്വവും നിറഞ്ഞ ഒരു പുതുതലമുറയെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ 2026-27 അധ്യയനവർഷത്തിൽ നടപ്പിലാക്കുന്ന വിവിധ പ്രവർത്തനങ്ങളാണ് താഴെ അവതരിപ്പിക്കുന്നത്. | ||
== വർണ്ണാഭമായ പ്രവേശനോത്സവം == | |||
എ.എം.എൽ.പി. സ്കൂൾ വില്ലൂരിലെ 2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം കുട്ടികൾക്ക് മറക്കാനാകാത്ത അനുഭവമായി മാറി. പുതുതായി വിദ്യാലയത്തിലെത്തിയ കുഞ്ഞുമനസ്സുകളിൽ സന്തോഷവും കൗതുകവും നിറച്ച്, "നാളെയും സ്കൂളിലേക്ക് വരണം" എന്ന ആഗ്രഹം വളർത്തുന്ന തരത്തിലായിരുന്നു പ്രവേശനോത്സവ പരിപാടികൾ സംഘടിപ്പിച്ചത്.വർണ്ണാഭമായി അലങ്കരിച്ച വിദ്യാലയ അങ്കണം ഉത്സവ പ്രതീതിയാണ് സൃഷ്ടിച്ചത്. കുട്ടികൾക്കായി ഒരുക്കിയ ഫോം പാർട്ടി ഏറെ ആകർഷകമായി. പ്രവേശനോത്സവ തൊപ്പികൾ, ബലൂണുകൾ, പ്രീ-പ്രൈമറി വിദ്യാർത്ഥികൾക്കായുള്ള പ്രത്യേക പ്രവേശനോത്സവ ടി-ഷർട്ടുകൾ എന്നിവ ആഘോഷത്തിന് കൂടുതൽ മിഴിവേകി. പുതുതായി എത്തിയ ഓരോ കുട്ടിയെയും പ്രത്യേക ബാഡ്ജുകൾ നൽകി സ്നേഹപൂർവം സ്വീകരിച്ചു. | |||
പുതിയ വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ പ്രവേശനോത്സവ കിറ്റിൽ വിസിൽ, പെൻസിൽ, ഇറേസർ, സ്റ്റിക്കർ തുടങ്ങിയ പഠനോപകരണങ്ങളും ഉൾപ്പെടുത്തിയിരുന്നു. കുട്ടികൾക്ക് വിദ്യാലയത്തോടുള്ള അടുപ്പവും ആവേശവും വർധിപ്പിക്കാൻ ഈ കിറ്റുകൾ സഹായകമായി. | |||
വാർഡ് കൗൺസിലർ ടി.പി. ഇബ്രാഹിംകുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. കൗൺസിലർ സി.കെ. മുഹമ്മദ് ഇർഷാദ് പ്രവേശനോത്സവ കിറ്റുകളുടെ വിതരണം നിർവഹിച്ചു. സ്കൂൾ മാനേജർ അഷ്റഫ് മാസ്റ്റർ, എം.പി.ടി.എ. പ്രസിഡന്റ് ഷീന വിപുൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഹെഡ്മാസ്റ്റർ ടി.സി. സിദിൻ സ്വാഗതവും സുമയ്യ ടീച്ചർ നന്ദിയും രേഖപ്പെടുത്തി. | |||
പരിപാടിയുടെ ഭാഗമായി കുട്ടികൾക്കും രക്ഷിതാക്കൾക്കും പായസ വിതരണവും നടത്തി. കൂടാതെ വാർഡ് കൗൺസിലർ ടി പി ഇബ്രാഹിം കുട്ടിയുടെ നേതൃത്വത്തിൽ മിഠായി വിതരണവും സംഘടിപ്പിച്ചു. അധ്യാപകർ, രക്ഷിതാക്കൾ, പി.ടി.എ., എം.പി.ടി.എ. അംഗങ്ങൾ എന്നിവരുടെ കൂട്ടായ പ്രവർത്തനഫലമായി ഈ വർഷത്തെ പ്രവേശനോത്സവം വിദ്യാലയ ചരിത്രത്തിലെ ഏറ്റവും മനോഹരവും ഹൃദ്യവുമായ ആഘോഷങ്ങളിലൊന്നായി മാറി. | |||