"കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19032 (സംവാദം | സംഭാവനകൾ)
19032 (സംവാദം | സംഭാവനകൾ)
വരി 33: വരി 33:
== '''ഭിന്നശേഷി വിദ്യാർത്ഥികൾക്കായി ഐടി പരിശീലനം 2025-26''' ==

സാങ്കേതിക വിദ്യയുടെ ലോകത്തേക്ക് എല്ലാവരെയും ഒരുപോലെ ചേർത്തുനിർത്തുക എന്ന ലക്ഷ്യത്തോടെ, വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് ലിറ്റിൽ കൈറ്റ്‌സ്  അംഗങ്ങൾ ഭിന്നശേഷി വിഭാഗത്തിലെ (CWSN & LD) കൂട്ടുകാർക്കായി പ്രത്യേക ഐടി പരിശീലന ക്ലാസ് സംഘടിപ്പിച്ചു. 2025 ഒക്ടോബർ 17-ന് നടന്ന ഈ പരിപാടി അറിവ് പങ്കുവെക്കുന്നതിനൊപ്പം സ്നേഹത്തിന്റേയും കരുതലിന്റേയും വലിയൊരു പാഠമായി മാറി.കുട്ടികൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാവുന്ന രീതിയിലുള്ള ലളിതമായ ആശയവിനിമയമാണ് ഒമ്പതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്‌സ് കുട്ടികൾ സ്വീകരിച്ചത്. കമ്പ്യൂട്ടറിന്റെ പ്രാഥമിക അറിവുകൾ കുട്ടികൾക്ക് നൽകി.പഠനത്തെ രസകരമാക്കുന്ന വിവിധ സോഫ്റ്റ്‌വെയറുകൾ ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്ക് പരിചയപ്പെടുത്തി. ചിത്രങ്ങൾ വരയ്ക്കാനും നിറം നൽകാനുമുള്ള ആപ്പുകൾ കുട്ടികൾ ഏറെ കൗതുകത്തോടെയാണ് ഉപയോഗിച്ചത്.സമഗ്ര ലേണിംഗ് റൂമിലെ വീഡിയോകളും ചിത്രങ്ങളും ഉപയോഗിച്ച് എങ്ങനെ പഠിക്കാം എന്നതിനെക്കുറിച്ചും വിദ്യാർത്ഥികൾ വിശദീകരിച്ചു നൽകി.സാങ്കേതിക ജ്ഞാനമുള്ള ലിറ്റിൽ കൈറ്റ്‌സ് കുട്ടികൾ തങ്ങളുടെ അറിവ് മറ്റുള്ളവരിലേക്ക്, പ്രത്യേകിച്ച് പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളിലേക്ക് എത്തിക്കാൻ കാണിച്ച താല്പര്യം അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രശംസ പിടിച്ചുപറ്റി. പഠനവൈകല്യമുള്ള (LD) കുട്ടികൾക്ക് കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള പഠനം പുതിയൊരു ആത്മവിശ്വാസം നൽകുന്നതായിരുന്നു

== '''<nowiki/>'സർവ്വം AI മയം': ബോധവൽക്കരണ ക്ലാസ് 2025-26''' ==
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്ന സാങ്കേതികവിദ്യയെ സാധാരണക്കാരായ രക്ഷിതാക്കൾക്ക് പരിചയപ്പെടുത്തുന്നതിനായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ 'സർവ്വം AI  മയം' എന്ന പ്രത്യേക ക്ലാസ് സംഘടിപ്പിച്ചു. പത്തോളം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് രക്ഷിതാക്കൾക്കായി ഈ വേറിട്ട ക്ലാസ് നയിച്ചത്. AI സാങ്കേതികവിദ്യയുടെ സാധ്യതകളും അതിലെ അപകടങ്ങളും രക്ഷിതാക്കൾക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുന്ന രീതിയിലാണ് ക്ലാസ് ക്രമീകരിച്ചത്.ഇന്റർനെറ്റിലും സോഷ്യൽ മീഡിയയിലും കാണുന്ന വീഡിയോകൾ യഥാർത്ഥമാണോ അതോ എഐ ഉപയോഗിച്ച് നിർമ്മിച്ചതാണോ എന്ന് തിരിച്ചറിയാനുള്ള വഴികൾ കുട്ടികൾ വിശദീകരിച്ചു.എഐയുടെ പരിമിതികൾ കാണിക്കുന്നതിനായി 'തെങ്ങിൽ ചക്ക ഉണ്ടാകുന്നത്' പോലെയുള്ള വിചിത്രമായ ചിത്രങ്ങളും വീഡിയോകളും എഐ ഉപയോഗിച്ച് നിർമ്മിച്ച് കാണിച്ചുകൊടുത്തു. കണ്ണിൽ കാണുന്നതെല്ലാം വിശ്വസിക്കരുത് എന്ന വലിയ പാഠം ഇതിലൂടെ രക്ഷിതാക്കൾക്ക് ലഭിച്ചു.നിമിഷങ്ങൾക്കുള്ളിൽ കവിതകളും കഥകളും എഐ ഉപയോഗിച്ച് നിർമ്മിക്കുന്നത് എങ്ങനെയെന്ന് പ്രായോഗികമായി കാണിച്ചുകൊടുത്തു. കുട്ടികളുടെ പഠനത്തിന് ഇത് എങ്ങനെ പോസിറ്റീവായി ഉപയോഗിക്കാം എന്നും ചർച്ച ചെയ്തു.ഫേസ്‌ബുക്ക് പോലുള്ള ഇടങ്ങളിൽ ലൈക്കുകൾക്കും ഷെയറുകൾക്കുമായി പ്രചരിപ്പിക്കപ്പെടുന്ന വ്യാജ എഐ വീഡിയോകളെക്കുറിച്ച് രക്ഷിതാക്കൾക്ക് കൃത്യമായ ബോധവൽക്കരണം നൽകി.സങ്കീർണ്ണമായ സാങ്കേതിക വിദ്യകൾ ഇത്ര ലളിതമായി കുട്ടികൾ അവതരിപ്പിച്ചത് രക്ഷിതാക്കളിൽ വലിയ അത്ഭുതമുണ്ടാക്കി. ഡിജിറ്റൽ ലോകത്തെ ചതിക്കുഴികൾ മനസ്സിലാക്കാൻ ഈ ക്ലാസ് ഏറെ ഉപകരിച്ചുവെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. അവർ വലിയ സന്തോഷം പ്രകടിപ്പിച്ചു.