"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കണ്ണൂർ/ലിറ്റിൽ കൈറ്റ്സ്/2026" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 116: | വരി 116: | ||
ഇത്തരത്തിലുള്ള ക്യാമ്പുകൾ ഇനിയും സംഘടിപ്പിക്കണമെന്നാണ് എന്റെ ആഗ്രഹം. ഇത് എന്റെ ജീവിതത്തിൽ മറക്കാനാവാത്ത അനുഭവമായി മാറി | ഇത്തരത്തിലുള്ള ക്യാമ്പുകൾ ഇനിയും സംഘടിപ്പിക്കണമെന്നാണ് എന്റെ ആഗ്രഹം. ഇത് എന്റെ ജീവിതത്തിൽ മറക്കാനാവാത്ത അനുഭവമായി മാറി | ||
=== മുഹമ്മദ് സാഹിർ എം വി , GHSS ചപ്പാരപ്പടവ് === | |||
ഞാൻ ചപ്പാരപ്പടവ് ഹൈ സ്കൂളിൽ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്നു. ഫെബ്രുവരി 7,8 തീയതികളിൽ പിണറായി സ്കൂളിൽ നടന്ന സഹവാസ ക്യാമ്പിലെ ഒരു വിദ്യാർത്ഥി ആണ് ഞാൻ. | |||
എന്റെ സ്കൂളിനെ മുൻ നിർത്തിക്കൊണ്ട് ജില്ലാ ക്യാമ്പിലേക്ക് സെലെക്ഷൻ കിട്ടിയപ്പോൾ വളരെ സന്തോഷവും അഭിമാനവും തോന്നിയിരുന്നു. ആദ്യത്തെ സഹവാസ ക്യാമ്പ് അല്ലെങ്കിലും പരിചയമില്ലാത്തവരുടെ കൂടെ ഉള്ള ക്യാമ്പ് ആയതിനാൽ ചെറിയ ഭയം ഉണ്ടായിരുന്നു. എന്നാൽ നമ്മളെ പഠിപ്പിക്കാൻ വന്ന ടീച്ചർമാരുടെ പെരുമാറ്റവും സ്വഭാവവും കണ്ടപ്പോൾ അതെല്ലാം പോയി മറഞ്ഞു.എന്നാൽ അവിടെ എത്തി ക്യാമ്പിൽ നമ്മൾ എന്താണ് പഠിക്കാൻ പോകുന്നത് എന്ന് കേട്ടപ്പോൾ വളരെ അധികം ആകാംഷ തോന്നി കാരണം ഞാൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യം ആയിരുന്നു ഒരു റിമോട്ട് കൊണ്ട് ഓടുന്ന കാർ ഉണ്ടാക്കുക എന്നത്. എന്നാൽ pre-camb നടന്നപ്പോൾ നമ്മൾ python ഉപയോഗിക്കും എന്ന് പറഞ്ഞപ്പോൾ എനിക്ക് ടെൻഷൻ വന്നു കാരണം ഞാൻ ഇതുവരെ ചെയ്യാത്ത ഒരു സംഭവംമായിരുന്നു എന്നാൽ സിന്ധു ടീച്ചറും ഭിനു മാഷും എന്നെ അതിന്ന് വേണ്ടി വളരെ അധികം സഹായിച്ചു | |||
ഈ ഒരു ക്യാമ്പ് എനിക്ക് ജീവിതത്തിൽ മറക്കാൻ പറ്റാത്തതാണ്. ഈ മറക്കാൻ പറ്റാത്ത ക്യാമ്പ് ഒരുക്കിത്തന്ന AKGM GHSS അധികൃതർക്കും സ്കൂളിന്നും നന്ദി പറയുന്നു ഞങ്ങളെ അതിന് സഹായിച്ച ടീച്ചേഴ്സിന്നും നന്ദി പറയുന്നു. | |||
ഈ ഒരു ക്യാമ്പിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും വളരെ അധികം നന്ദി | |||