"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 743: | വരി 743: | ||
സ്കൂൾ സർവീസ് സ്കീമിന്റെ ത്രിദിന സഹവാസ ക്യാമ്പ് ഡിസംബർ 30, 31 ജനുവരി 1 തീയതികളിലായി സംഘടിപ്പിച്ചു. | |||
സ്കൂൾ സർവീസ് സ്കീമിന്റെ ത്രിദിന സഹവാസ ക്യാമ്പ് ഡിസംബർ 30, 31 ജനുവരി 1 തീയതികളിലായി സംഘടിപ്പിച്ചു.ജീവിത നൈപുണി അതിജീവനത്തിന് എന്ന മേഖലയുമായി ബന്ധപ്പെടുത്തി ഗവൺമെന്റ് യുപിഎസ് ബീമാപള്ളി സ്കൂളിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീംന്റെ ഭാഗമായി 30,31, 1 തീയതികളിൽ ത്രിദിന സഹവാസ ക്യാമ്പ് നടത്തി. വാർഡ് കൗൺസിലർ ശ്രീമതി സജീന ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. | |||
കുട്ടികൾക്ക് ടീം വർക്കിനും സാമൂഹിക ഇടപെടലുകൾക്കും അവസരം ഒരുക്കുന്നതിനോടൊപ്പം നേതൃത്വം, ഉത്തരവാദിത്വം, കൃത്യനിഷ്ഠ, സഹകരണം വിട്ടുവീഴ്ച മനോഭാവങ്ങൾ ഉണ്ടാക്കിയെടുക്കുക വിവിധ കഴിവുകൾ വളർത്തിയെടുക്കുക എന്നീ ഉദ്ദേശലക്ഷ്യങ്ങൾ മുൻനിർത്തി ക്ലാസ് റൂമിന് അപ്പുറം പുതിയ വിഷയങ്ങൾ പഠിക്കുന്നതിനും ആത്മവിശ്വാസം പകർത്തി എടുക്കുന്നതിനും പ്രശ്ന പരിഹാരത്തിനും അവസരം ഒരുക്കാൻ ഉതകുന്ന തരത്തിലായിരുന്നു ക്യാമ്പ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത് | |||
ക്യാമ്പ് ലീഡറായി മുഹമ്മദ് ഇർഫാനേ തിരഞ്ഞെടുത്തതോടൊപ്പം ഈ ലക്ഷ്യങ്ങൾ 30 കുട്ടികളിലും ഒരുപോലെ എത്തിക്കുന്നതിനായി 30 കുട്ടികളെ 10 പേരടങ്ങിയ ടീം ആക്കി മാറ്റിക്കൊണ്ട് ഓരോ ടീമിനും ലീഡർമാരെ തിരഞ്ഞെടുത്തു. ക്യാമ്പ് ജോലികൾ ഓരോ ടീമുകൾക്കും വേർതിരിച്ചു നൽകി. ഓരോ ദിവസത്തെ അസംബ്ലി ചുമതല ഓരോ ടീമിന് നൽകി. ഏറ്റെടുത്ത കാര്യങ്ങൾ ലിംഗസമത്വത്തോടെ ചെയ്യാൻ അവസരം ഒരുക്കി കൊണ്ടാണ് ക്യാമ്പ് പ്രവർത്തനങ്ങൾ മുന്നോട്ട് പോയത്. | |||
30/12/2025 | |||
കുട്ടികളിൽ സ്വയം കണ്ടെത്തൽ ആത്മവിശ്വാസം വളർത്തുക സ്വയംരക്ഷ ഉപാധികൾ പരിശീലിക്കുക എന്നീ ഉദ്ദേശലക്ഷ്യങ്ങളോടെ കളരിയും | |||
കല, സംസ്കാരം, ചരിത്രം എന്നീ മേഖലകളെ അടിസ്ഥാനമാക്കി നാടൻ പാട്ടുകൾ, ഒലക്കീറുകളും ഉപയോഗിച്ചുള്ള കളിപ്പാട്ട നിർമ്മാണം പരിചയപ്പെടുത്തുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ നാടൻപാട്ട് ശില്പശാലയുമാണ്ആദ്യ ദിവസം സംഘടിപ്പിക്കപ്പെട്ടത് . | |||
Sri---- ന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട കളരിയും ശ്രീ സലിം കുളപ്പടയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട നാടൻപാട്ട് ശില്പശാലയും കൗതുകവും, ആവേശവും ആകാംക്ഷയോടൊപ്പം പുതിയ അറിവുകൾ പകർന്നു നൽകുന്നതുമായിരുന്നു. പുതിയ കളരിച്ചു വടുകളും നാടൻ പാട്ടിന്റെ താളമേളങ്ങളും നാടൻ കളിപ്പാട്ടനിർമ്മാണവും കുട്ടികളുടെ ഒന്നാം ക്യാമ്പ് ദിനത്തിൽ മറക്കാത്ത ഓർമ്മകളായി മാറി. | |||
31/12/2025 | |||
വ്യത്യസ്തമായ വ്യായാമരീതികൾ പരിചയപ്പെടുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ സൂമ്പാ പരിശീലനവും | |||
കുട്ടികളിലെ ആത്മവിശ്വാസ ഉണ്ടാക്കിയെടുക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് വർധിപ്പിക്കാൽ സർഗ്ഗശേഷി വളർത്തൽ എന്നീ ഉദ്ദേശലക്ഷ്യത്തോടെ ഒറിഗാമി ശില്പശാലയും. ലിംഗ നീതി ലിംഗസമത്വം എന്ന മേഖല അടിസ്ഥാനമാക്കി കുട്ടികളിൽ സാമൂഹിക നീതി വളർത്തിയെടുക്കുക, സമൂഹത്തിൽ നല്ല പൗരന്മാരായി വളർന്നു വരാൻ വഴിയൊരുക്കുക, സോഷ്യൽ സർവീസ് സ്കീമിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ മനസ്സിലാക്കി കൊടുക്കൽ എന്നീ ഉദ്ദേശലക്ഷ്യങ്ങളോട് വളരാം നമുക്ക് നല്ല പൗരന്മാരായി വഴിയൊരുക്കാം നല്ല സമൂഹത്തിനായി എന്ന വിഷയവുമായി ബന്ധപ്പെട്ട് ബോധവൽക്കരണ ക്ലാസ്, കലാ,സംസ്കാരം, ചരിത്രം എന്നീ മേഖലയും ആയി ബന്ധപ്പെട്ട് നാടൻ കളികളും നാട്ടുവർത്തമാനം ശില്പശാല എന്നിവയാണ് സംഘടിപ്പിക്കപ്പെട്ടത് . | |||
ശ്രീമതി നിഷ യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട സൂംബാ ക്ലാസും ഒറിഗാമി ക്ലാസും, ശ്രീ അജയ് ശ്രീധരറിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപെട്ട ബോധവൽക്കരണ ക്ലാസും കുട്ടികൾക്ക് അറിവിനോടൊപ്പം അവതരണ മികവുകൊണ്ട് ആസ്വാദ്യകരവും ആയിരുന്നു. ശ്രീ അജികുമാർ ഇ യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട നാടൻ കളികളും നാട്ടുവർത്തമാനവും എന്ന ശില്പശാല കുട്ടികൾക്ക് നാടൻ കളികൾ പരിചയപ്പെടുന്നതിനും കളികളിൽ പങ്കെടുക്കുന്നതിനും നാട്ടറിവുകൾ പരിചയപ്പെടുന്നതിനും ഈ സെക്ഷൻ കുട്ടികൾക്ക് അവസരം ഒരുക്കി | |||
1/1/2026 | |||
ക്യാമ്പിന്റെ മൂന്നാം ദിവസമായ വ്യാഴാഴ്ച കുട്ടികൾക്ക് ശാരീരിക മാനസികാരോഗ്യം വളർത്തുക പുതിയ വ്യായാമരീതികൾ പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ യോഗ ക്ലാസ്, ആരോഗ്യ ശീലങ്ങളും സാമൂഹിക സുസ്ഥിതിയും എന്ന മേഖലയെ അടിസ്ഥാനമാക്കി | |||
ലഹരി ഉപയോഗം കുട്ടികളുടെ വളർച്ച രക്ഷകർത്താക്കൾ അറിയേണ്ട കാര്യങ്ങൾ എന്നീ ഉദ്ദേശലക്ഷ്യങ്ങളോടെ കൈകോർക്കാം നല്ല തലമുറയ്ക്കായി എന്ന വിഷയവുമായി ബന്ധപ്പെടുത്തി രക്ഷകർത്താക്കൾക്കും, അധ്യാപകർക്കും കുട്ടികൾക്കുമായി ബോധവൽക്കരണ ക്ലാസ്, കുട്ടികളുടെ ആരോഗ്യ ശീലങ്ങളെ മുൻനിർത്തി സംഘടിപ്പിക്കപ്പെട്ട ദന്തപരിപാലനം എന്ന വിഷയത്തിൽ ബോധവൽക്കരണക്ലാസ്സ് എന്നിവയാണ് സംഘടിപ്പിക്കപ്പെട്ടത്. | |||
എച്ച് എം ശ്രീമതി സരിത നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട യോഗ ക്ലാസ് കുട്ടികൾക്ക് ശാരീരിക ആരോഗ്യത്തോടൊപ്പം മാനസികാരോഗ്യം നൽകുന്നതും പലതരം യോഗകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനും അതിന്റെ ഗുണങ്ങൾ പരിചയപ്പെടുന്നതിനും ഒരു വേദിയായി മാറി.S I ശ്രീ അജയ്കുമാറിന്റ നേതൃത്വത്തിൽ രക്ഷകർത്താക്കൾക്കും അധ്യാപകർക്കും കുട്ടികൾക്കും ആയി സംഘടിപ്പിക്കപ്പെട്ട ബോധവൽക്കരണ ക്ലാസ് നാളത്തെ പുതുതലമുറയെ വാർത്തെടുക്കുന്നതിന് ഓരോ വ്യക്തികൾക്കും ഉള്ള പങ്ക് കൃത്യമായി ബോധ്യപ്പെടുത്തി തരുന്ന തരത്തിൽ ഉള്ളതായിരുന്നു. കോൾഗേറ്റ് കമ്പനിയുടെ നേതൃത്വത്തിൽ ദന്ത സംരക്ഷണത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ബോധവൽക്കരണ ക്ലാസ്കുട്ടികൾക്ക് പുതിയൊരു അറിവും അനുഭവവും പ്രദാനം ചെയ്യുന്നതായിരുന്നു. | |||
ഓരോ ക്യാമ്പ് ദിവസവും ഓരോ പുതിയ അനുഭവങ്ങളും ഓരോ പുതിയ അറിവുകളും പകർന്നു നൽകി കടന്നു പോകുമ്പോഴും കുട്ടികൾ അറിയാതെ കുട്ടികളിലെത്തിച്ചേരുന്ന സാമൂഹിക ബോധവും അർപ്പണ മനോഭാവവും ഉദ്ദേശലക്ഷ്യങ്ങളെ പൂർത്തീകരിക്കുന്ന തരത്തിലുള്ളതായിരുന്നു | |||
👌🏻 | |||
=== ജനുവരി === | === ജനുവരി === | ||