"ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hafeela (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Hafeela (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 462: വരി 462:
|+
|+
|[[പ്രമാണം:19077 Al-wan arabic1.jpg|ലഘുചിത്രം]]
|[[പ്രമാണം:19077 Al-wan arabic1.jpg|ലഘുചിത്രം]]
|}
== '''ധീര''' ==
ജി. എച്ച്. എസ്. എസ്. പുതുപ്പറമ്പിൽ ‘ധീര’ സ്വയംരക്ഷാ പരിശീലനം നടത്തി. വനിതാ ശിശു വികസന വകുപ്പും സംസ്ഥാന നിർഭയ സെല്ലും സംയുക്തമായി കേരള പോലീസിന്റെ സഹായത്തോടെ സംഘടിപ്പിക്കുന്ന ‘ധീര’ സ്വയംരക്ഷാ പരിശീലന പരിപാടിക്ക് ജി. എച്ച്. എസ്. എസ്. പുതുപ്പറമ്പിൽ ഇന്ന് തുടക്കമായി. വിദ്യാർത്ഥികളുടെ വ്യക്തിപരമായ സുരക്ഷയും ആത്മവിശ്വാസവും വർധിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ഈ പരിശീലനം രണ്ട് ദിവസത്തെ തുടർച്ചയായ പരിപാടിയായാണ് നടക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് ബഷീർ കൂരിയാടൻ നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രെസ് കെ. ബി. മിനി അധ്യക്ഷത വഹിച്ചു. ടീൻസ് ക്ലബ് കോർഡിനേറ്റർ ഡോ. സോണി ആൽഫ്രഡ് സ്വാഗതം ആശംസിച്ചു. പരിപാടിയുടെ ലക്ഷ്യങ്ങളും സാമൂഹിക പ്രാധാന്യവും വിശദീകരിച്ച് ഷാജിത ആറ്റശ്ശേരി (മലപ്പുറം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ) സംസാരിച്ചു. കുട്ടികളുടെ സുരക്ഷ, സ്വയംരക്ഷയുടെ ആവശ്യകത, നിയമപരമായ അവബോധം എന്നിവയെക്കുറിച്ച് അവർ വിശദീകരിച്ചു. ഹൈസ്കൂൾ എസ്.ആർ.ജി കൺവീനർ ലതാകുമാരി ടീച്ചർ, സീനിയർ അസിസ്റ്റന്റ് മുംതാസ് ചോലക്കൽ, സീനിയർ അധ്യാപകൻ ചന്ദ്രൻ നാട്ടുകെട്ടിച്ചാല  എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു. പരിശീലനത്തിന് നേതൃത്വം നൽകുന്നത് വി.ജെ. സോണിയ മാബിൾ (അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ, മാസ്റ്റർ ട്രെയിനർ), കെ. സി. സിനിമോൾ (സീനിയർ സിവിൽ പോലീസ് ഓഫീസർ, മാസ്റ്റർ ട്രെയിനർ) എന്നിവർ ചേർന്നാണ്. അപകടസാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട സ്വയംരക്ഷാ തന്ത്രങ്ങൾ, ആത്മവിശ്വാസം വർധിപ്പിക്കുന്ന പ്രായോഗിക പരിശീലനങ്ങൾ എന്നിവയാണ് വിദ്യാർത്ഥികൾക്ക് നൽകുന്നത്. പരിപാടിയിൽ മുഹമ്മദ് സാലിഹ് (പ്രൊട്ടക്ഷൻ ഓഫീസർ), ആതിരപ്രമേഷ് (റെസ്ക്യൂ ഓഫീസർ), നാഫിയ ഫർസാന (ഔട്ട്രീച്ച് വർക്കർ) എന്നിവർ പങ്കെടുത്തു. തിരഞ്ഞെടുത്ത 25 വിദ്യാർത്ഥികൾ പരിശീലനത്തിൽ ആവേശത്തോടെ പങ്കെടുക്കുന്നുണ്ട്. രണ്ട് ദിവസത്തെ ഈ പരിശീലന പരിപാടി വിദ്യാർത്ഥികളുടെ ശാരീരിക-മാനസിക സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുമെന്ന് സംഘാടകർ അറിയിച്ചു. പരിശീലനത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും
{| class="wikitable"
|+
!
!
!
|-
|
|
|
|-
|
|
|
|}
|}