"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2018-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20: വരി 20:

വീഡിയോകൾക്ക് വലിയ പ്രചാരണം ലഭിക്കുന്ന കാലമാണിത്. യൂട്യൂബ് വീഡിയോകളടക്കം ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. അതുകൊണ്ടു തന്നെ വീഡിയോ എഡിറ്റിംഗ് അറിഞ്ഞിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇതിന്റെ ഭാഗമായി വീഡിയോ എഡിറ്റിംഗ് എങ്ങനെ എന്ന വിഷയത്തിൽ ക്ലാസും പരിശീലനവും സംഘടിപ്പിച്ചു.  വീഡിയോ എഡിറ്റിംഗിന്റെ ആവശ്യകത, സവിശേഷതകൾ എന്നിവ വിവരിക്കുന്നതിനൊപ്പം ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ ഉപയോഗിച്ച് വീഡിയോ എഡിറ്റ് ചെയ്യാൻ വിദ്യാർത്ഥികളെ പഠിപ്പിച്ചു. ഒഡാസിറ്റി ഉപയോഗിച്ച് ഇത്തരം വീഡിയോയിലേക്ക് സംഗീതം നൽകാനും വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. തുടർന്ന് വിദ്യാർത്ഥികൾ തന്നെ തയാറാക്കിയ വീഡിയോ പ്രദർശിപ്പിച്ചു.

'''<u>സ്മാർട്ട്‌ ക്ലാസ്‌റൂം പരിപാലനം</u>'''
സ്മാർട്ട്‌ ക്ലാസ് റൂമുകൾ ഓരോ സ്‌കൂളിന്റെയും സ്പന്ദനങ്ങളാണ്. മാറുന്ന കാലത്തിന് പുതിയപാഠ്യരീതി പരിചയപ്പെടുത്തുന്ന ഇവിടം സാങ്കേതികതയുടെ വേറിട്ട ലോകം കൂടിയാണ്. സ്‌കൂളിലെ സ്മാർട്ട്‌ ക്ലാസുകളുടെ നിയന്ത്രണം പൂർണമായും ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെ ചുമതലയായി മാറി. കുട്ടികൾ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് സ്മാർട്ട് ക്ലാസ് റൂമുകൾ സംരക്ഷിച്ചു പോരുന്നത്.
ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗവും സംരക്ഷണവുമാണ് ഇതിൽ പ്രധാനം. കൃത്യമായ പരിശീലനം ലഭിച്ച കുട്ടികളാണ് ഇതിന് നേതൃത്വം നൽകുന്നത്. അധ്യാപകർ നൽകുന്ന മാർഗ നിർദേശങ്ങൾക്കനുസരിച്ച് മാത്രമാണ് ഇവരുടെ പ്രവർത്തനം. ഡിജിറ്റൽ ഉപകരണങ്ങൾ കൃത്യമായി ഉപയോഗിക്കുന്നുണ്ടോ എന്ന് വിലയിരുത്തുക എന്നതാണ് ആദ്യം പരിശോധിക്കുന്നത്. ടിവി, സ്പീക്കർ, ലാപ്പ്‌ടോപ്പ്, മൗസ് തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച ശേഷം അവയെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റാനുള്ള ഉത്തരവാദിതം ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾക്ക് മാത്രമാണ്. ഉപകരണങ്ങളിൽ എന്തെങ്കിലും കേടുപാടുകൾ വന്നാൽ ഈ വിദ്യാർത്ഥികൾ തന്നെ ബന്ധപ്പെട്ട അധികൃതരെ അറിയ്ക്കും.