"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 884: വരി 884:


സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം കവർ ചിത്രം ഡിജിറ്റൽ ആയി തയ്യാറാക്കുന്നതിനുള്ള മത്സരത്തിൽ kite വിദ്യാർഥി ശ്രീശാന്ത് പങ്കെടുത്തു
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം കവർ ചിത്രം ഡിജിറ്റൽ ആയി തയ്യാറാക്കുന്നതിനുള്ള മത്സരത്തിൽ kite വിദ്യാർഥി ശ്രീശാന്ത് പങ്കെടുത്തു
30/10/25
ഉപജില്ല കലോത്സവത്തിൽ രചനാ വിഭാഗം മൃദoഗം ഭരതനാട്യം കുച്ചുപ്പിടി നാടോടി നൃത്തം സംഘഗാനം മാപ്പിളപ്പാട്ട് എന്നിങ്ങനെ ഒട്ടനവധി പരിപാടികളിൽ വിദ്യാർത്ഥികൾ പങ്കെടുത്തു
മൃദംഗം ഇനത്തിൽ മത്സരിച്ച സിദ്ധാർത്ഥ എസ് ഒന്നാം സ്ഥാനത്ത് എത്തി ജില്ലയ്ക്ക് വേണ്ടി മത്സരിച്ചു
ശാസ്ത്രീയ സംഗീതത്തിൽ മത്സരിച്ച വൈഷ്ണവി എസ് രണ്ടാമതെത്തി
സംസ്കൃത ഉത്സവത്തിൽ മികച്ച പ്രകടനമാണ് കർണ്ണഗമൺ സ്കൂൾ കാഴ്ചവച്ചത്
നവംബർ മാസത്തെ വാർത്തകൾ
1/11/25
ദ്വിതിയ സോപാൻ ടെസ്റ്റ് ക്യാമ്പ്
നവംബർ 1 2 തീയതികളിലായി നടന്നദ്വിതിയ സോപാൻ ടെക്സ്റ്റ് ക്യാമ്പിൽ വിദ്യാലയത്തിൽ നിന്ന് 76 സ്കൗട്ട് ആൻഡ് ഗൈഡ്സ് വിഭാഗം വിദ്യാർത്ഥികൾ പങ്കെടുത്തു. ക്യാമ്പ് അവസാനിക്കുന്ന ദിവസം AEOരമേശ് പാറപ്പുറത്ത് എച്ച് എം കെ വി നിഷ മാനേജർ നടരാജൻ മാസ്റ്റർ പ്രിൻസിപ്പാൾ വി കെ രാജേഷ് എന്നിവർ വിദ്യാർത്ഥികൾക്ക് ആശംസകൾ നൽകി 76 കുട്ടികളും ടെസ്റ്റ് വിജയിച്ചു സർട്ടിഫിക്കറ്റ് നേടി
6/11/25
സംസ്ഥാന ഗണിതശാസ്ത്രമേള
നവംബറിൽ ആറ് ഏഴ് ദിവസങ്ങളിലായി പാലക്കാട് വെച്ച് നടന്ന സംസ്ഥാന ഗണിതശാസ്ത്രമേളയിൽ അശ്വിൻ കൃഷ്ണ വി കെ ഗെയിമിനും വിജിത് ർ വർക്കിംഗ് മോഡൽ ഭദ്ര സനൽ സ്പന്ദന എന്നീ വിദ്യാർത്ഥികൾ ഗ്രൂപ്പ് പ്രോജക്റ്റിനും പങ്കെടുത്തു . എല്ലാവരും എ ഗ്രേഡ് നേടി വിജയിച്ചു ഗ്രെയ്‌സ് മാർക്കിനു  അർഹത നേടി
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്യുമെന്റേഷൻ ആയി വിവിധ സ്കൂളുകളിൽ നടന്ന ശാസ്ത്രമേള ഫോട്ടോ എടുക്കുകയും ഭാരത് മാതയിൽ വച്ച് നടന്ന വൈഐപിയുടെ റോബോട്ടിക് എക്സ്പോയിൽ താല്പര്യമുള്ള വിദ്യാർത്ഥികൾ സന്ദർശിച്ചു
14/11/25
ശിശുദിന റാലി
പാലക്കാട് ജില്ലാ ശിശുക്ഷേമ സമിതി വർഷംതോറും സംഘടിപ്പിക്കുന്ന ശിശുദിന റാലിയിൽ വിദ്യാലയത്തിലെ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ പങ്കെടുത്തു
11/11/25
വിജയഭേരി
ഉപജില്ലാ ശാസ്ത്രമേളയിലും കലോത്സവത്തിലും ഉയർന്ന വിജയം നേടിയ നമ്മുടെ വിദ്യാർത്ഥികളുടെ ഘോഷയാത്ര നടത്തി
ബാൻഡ് മേളത്തോട് അവർക്ക് കിട്ടിയ കപ്പുമായി ഘോഷയാത്രയിൽ പങ്കെടുത്തു. സ്കൗട്ട് ഗൈഡ് ലിറ്റിൽ കൈറ്റ്സ് ജെ ആർ സി എന്നീ യൂണിറ്റിലെ വിദ്യാർത്ഥികളും റാലിയിൽ പങ്കെടുത്തു
National NCERT maths fair
15/11/25
വർക്കിംഗ് മോഡൽ ഇനത്തിൽ സംസ്ഥാന ഗണിതശാസ്ത്രമേളയിൽ വിജയിച്ച വിജിത്തിന് നാഷണൽ എൻസിഇആർടി maths fair ലേക്കു  അവസരം ലഭിച്ചു
16/11/25
അധ്യാപകർക്കും വിദ്യാർത്ഥികൾക്കും AI പഠനം
സ്മാർട്ട് ബോർഡ് ഉപയോഗിച്ച് നടക്കുന്ന ക്ലാസുകളിൽ അധ്യാപകർ ശ്രദ്ധിക്കേണ്ട ടീച്ചിംഗ് method നെ കുറിച്ച് അധ്യാപകർക്കുള്ള ക്ലാസുകൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ നൽകി
17/11/25
ലക്നോവിൽ വെച്ച് നടക്കുന്ന ജാബൂരി
ലക്നോവിൽ വെച്ച് നടക്കുന്ന ജാംബൂരിയിൽ  സ്കൗട്ട് വിദ്യാർത്ഥികൾ മൂന്നുപേർ കേരളത്തെ പ്രതിനിധീകരിച് പങ്കെടുത്തു  . അവർക്കായി പ്രത്യേക സ്വീകരണയോഗം ഉണ്ടായിരുന്നു പ്രസിഡന്റ് ദ്രൗപതി മുർമു ആണ് പരിപാടിയിലെ  ചീഫ് ഗസ്റ്റ്. ധനേഷ് മോൻ, അനിരുദ്ധ്, അദ്വൈത് കൃഷ്ണ, എന്നിവരാണ് പങ്കെടുത്തത്
18/11/25
പഠനയാത്ര
8 9 ക്ലാസ് വിദ്യാർത്ഥികൾക്കായി രണ്ടുദിവസത്തെ പഠനയാത്ര മൂന്നാറിലേക്ക് സംഘടിപ്പിച്ചു പത്തിലെ വിദ്യാർത്ഥികൾക്ക്. മൈസൂർ കൂർഗ് എന്നിവിടങ്ങളിലേക്കാണ് രണ്ടുദിവസം നീണ്ട യാത്രയിൽ പാലസ് മ്യൂസിയം ഡാം ഗാർഡൻ എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു.
ഹയർസെക്കൻഡറി കമ്പ്യൂട്ടർ അധ്യാപകൻ സുദേവൻ സാർ ജീനി എന്ന സോഫ്റ്റ്‌വെയറിൽ എച്ച്ടിഎംഎൽ ഉപയോഗിച്ച് വെബ് പേജ് തയ്യാറാക്കാനും ഹൈസ്കൂൾ അധ്യാപകൻ അനുപ് സാർ scribus എന്ന സോഫ്റ്റ്‌വെയറിൽ മണ്ഡല ആർട്ട്‌ തയ്യാറാക്കുവാനും ക്ലാസുകൾ നൽകി
80 വിദ്യാർത്ഥികൾ ഐടി ലാബിൽ വിവിധ സെക്ഷനുകളിൽ ആയി പങ്കെടുത്തു
രാജ്യപുരസ്കാർ ക്യാമ്പിനു മുന്നോടിയായി വിവിധ കെട്ടുകളെ കുറിച്ച് ഒരു എക്സ്പെർട്ട് ക്ലാസ്സ്‌ പാർവതി ടീച്ചർ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾക്കായി നടത്തി
25/11/25
ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷൻ ഡേ
ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷൻ ഡേയോട് അനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബും സോഷ്യൽ സയൻസ് ക്ലബ് ചേർന്ന് ഓൺലൈൻ ക്വിസ് നടത്തി ക്വിസ്സിൽ 7 ൽ കൂടുതൽ മാർക്ക് ലഭിക്കുന്നവർക്ക് മെറിറ്റ് സർട്ടിഫിക്കറ്റ് ഓൺലൈൻ ആയി ജിമെയിൽ തന്നെ ഓട്ടോമാറ്റിക്കായി നൽകുന്ന പുതിയ ടെക്നോളജി കൂടി കൈറ്റ് അംഗങ്ങൾ ഇതിൽ ചേർത്തു. 300 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് നേടി.  ഇതിനായി രണ്ടുദിവസത്തെ സമയം വിദ്യാർത്ഥികൾക്ക് നൽകി.
28/11/25
നേത്ര പരിശോധന ക്യാമ്പ്
അഗർവാൾ ഹെൽത്ത് കെയർ സെന്റർ നമ്മുടെ വിദ്യാലയത്തിലെ 8 9 10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു ജെ ആർ സി വിദ്യാർഥികൾ അവർക്കുവേണ്ടി സഹായങ്ങൾ ചെയ്തു
2/12/25
സംസ്ഥാന കലോത്സവം
ഹയർസെക്കൻഡറിയിലെ ശ്രീഹരി ജില്ലയിലെ കുച്ചുപ്പിടിയിൽ ഒന്നാം സ്ഥാനത്ത് എത്തി തുടർന്ന് സംസ്ഥാനത്തിൽ മത്സരിച്ചു
3/11/25
ലോക ഭിന്നശേഷി ദിനം
ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് പാലക്കാട് ബിആർസിയുടെ നേതൃത്വത്തിൽ നടന്ന വിവിധ പരിപാടികളിൽ സ്കൗട്ട് വിദ്യാർത്ഥികൾ പങ്കെടുത്തു
8/12/25
ഫുട്ബോൾ ടൂർണ്ണമെന്റ്
8 9 തീയതികളിൽ ആയി 8 9 10 ക്ലാസ് വിദ്യാർത്ഥികളുടെ ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു ആവേശകരമായ മത്സരത്തിൽ വിജയികൾക്ക് മെഡൽ ട്രോഫി എന്നിവ ലഭിച്ചു മാനേജർ ഉദ്ഘാടനം നടത്തി
എട്ടാം തരത്തിൽ 8 ബി ഫസ്റ്റ് 8ഡി സെക്കൻഡ് ആയി ഒമ്പത് 10 തമ്മിലുള്ള ആവേശകരമായ മത്സരത്തിൽ പത്ത് B  വി ന്നറായി10a runner up ആയി
16/12/25
രാജ്യപുരസ്കാർ പരിശീലന ക്യാമ്പ്
പാലക്കാട് ജില്ലാ അസോസിയേഷൻ സ്കൗട്ട് വിദ്യാർത്ഥികൾക്കായി രാജ്യപുരസ്കാർ പരിശീലന ക്ലാസ് നടത്തി സീനിയർ സ്കൗട്ട് മാസ്റ്റർ കലാധരൻ സ്കൗട്ട് ലീഡറായി നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു
സ്കൂൾ കലോത്സവം
കർണാകയമ്മൻ ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം റിഥം 2025 ഗായകൻ ഐഡിയ സ്റ്റാർ സിംഗർ ഫെയിം വിഷ്ണുദാസ് നിർവഹിച്ചു സ്കൂൾ മാനേജർ നടരാജൻ മാസ്റ്റർ  പ്രിൻസിപ്പൽ വി കെ രാജേഷ് പ്രധാന അധ്യാപിക കെ വി നിഷ സീനിയർ അധ്യാപിക സി പ്രീത കലോത്സവ കൺവീനർമാരായ സുദേവൻ സജിത എന്നിവർ പ്രസംഗിച്ചു.