"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29040HM (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
29040HM (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 289: വരി 289:
=== സാമൂഹിക പ്രതിബദ്ധതയോടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കുടുംബശ്രീ അയൽക്കൂട്ടത്തിലേക്ക് ===
=== സാമൂഹിക പ്രതിബദ്ധതയോടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കുടുംബശ്രീ അയൽക്കൂട്ടത്തിലേക്ക് ===
ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 6- 11- 2025ൽ അടിമാലിയിൽ ഉള്ള ഒരുമ കുടുംബശ്രീ അയൽക്കൂട്ടം സന്ദർശിക്കുകയുണ്ടായി. ഇന്റർനെറ്റും അതുമായി ബന്ധപ്പെട്ട പുതിയ മേഖലകളായ എ ഐ, ചാറ്റ് ജി പി ടി, ജെമിനി തുടങ്ങിയ സങ്കേതങ്ങൾ അയൽക്കൂട്ടത്തിലെ അംഗങ്ങൾക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്നതായിരുന്നു സന്ദർശനത്തിന്റെ ലക്ഷ്യം. 10 പേരടങ്ങുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ക്ലാസുകൾ നയിച്ചത്. ആദ്യമായി ഓൺലൈൻ ഷോപ്പിങ്ങിനെ കുറിച്ചുള്ള വിവരങ്ങൾ ആണ് ക്ലാസ്സിൽ ഉൾപ്പെടുത്തിയിരുന്നത്.മീഷോ,ഫ്ലിപ്കാർട്ട്,ആമസോൺ തുടങ്ങി നിരവധിയായ ഷോപ്പിംഗ് സൈറ്റുകൾ പരിചയപ്പെടുത്തുകയും അവ എങ്ങനെ ഇൻസ്റ്റോൾ ചെയ്യുന്നു എന്നുമുതലുള്ള എല്ലാ കാര്യങ്ങളും വിശദമായി കാണിച്ചുകൊടുക്കുകയും അവരുടെ ഫോണിൽ ഷോപ്പിംഗ് സൈറ്റുകൾ ഇൻസ്റ്റാൾ ചെയ്യുന്നതും കുട്ടികൾ കാണിച്ചു കൊടുത്തു. അതുപോലെതന്നെ ഓരോ സൈറ്റിലും ആവശ്യമുള്ള സാധനങ്ങൾ സെർച്ച് ചെയ്ത് റേറ്റിംഗ് നോക്കി കണ്ടുപിടിക്കുന്നത് എങ്ങനെയെന്നും പേയ്‌മെന്റ് ഓൺലൈൻ ആയും അല്ലാതെയും ചെയ്യുന്നതെങ്ങനെയെന്നും കുട്ടികൾ മനസ്സിലാക്കി കൊടുത്തു. ഡാമേജ് ഉള്ള ഐറ്റംസ് കിട്ടിയാൽ എങ്ങനെ നമുക്ക് അത് റിട്ടേൺ ചെയ്യാം എന്നും കാണിച്ചുകൊടുത്തു അതിനുശേഷം ചാറ്റ് ജി പി റ്റി,ജെമിനി, മെറ്റാ എ ഐ എന്നീ സങ്കേതങ്ങൾ എന്താണെന്നും എങ്ങനെയാണെന്നും മനസ്സിലാക്കി കൊടുത്തു. ചാറ്റ് ജി പി ടി  ഉപയോഗിച്ച് ഒരാഴ്ചയിലെ ബ്രേക്ക് ഫാസ്റ്റ് മെനു സെറ്റ് ചെയ്യുന്നത് എങ്ങനെയെന്നും മനസ്സിലാക്കി കൊടുത്തു. പിന്നീട് ഗൂഗിൾ പേ,ഓൺലൈൻ ബാങ്കിംഗ് എന്നിവ എങ്ങനെ ചെയ്യാം എന്നും ഓൺലൈൻ പേമെന്റ് നടത്തുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും കുട്ടികൾ വിശദമായി മനസ്സിലാക്കി കൊടുത്തു. ക്ലാസിന്റെ അവസാനം സോഷ്യൽ മീഡിയ പോലെയുള്ള പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഒരു സ്ലൈഡ് പ്രസന്റേഷൻ ആയിരുന്നു. ഓൺലൈൻ മേഖലയിലെ ചതിക്കുഴികളെപ്പറ്റി കുട്ടികൾ വളരെ വിശദമായി ക്ലാസുകൾ എടുത്തു വളരെ ശ്രദ്ധയോടും താല്പര്യത്തോടും ആണ് അയൽക്കൂട്ട അംഗങ്ങൾ ക്ലാസിൽ പങ്കെടുത്തത് കുട്ടികളുടെ ക്ലാസ് വളരെ പ്രയോജനപ്രദമായി എന്നും പുതിയ ഒരുപാട് കാര്യങ്ങൾ അറിയാനും മനസ്സിലാക്കാനും സാധിച്ചു എന്നും അവർ പറഞ്ഞു.അയൽക്കൂട്ട അംഗങ്ങൾക്കായി മധുരപലഹാരങ്ങളും കുട്ടികൾ കരുതിയിരുന്നു അതെല്ലാം ഒരുമിച്ച് കഴിച്ച് പുതിയ അറിവുകൾ അവർക്ക് പകർന്നു നൽകിയ കുറച്ചു മണിക്കൂറുകൾക്കുശേഷം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും അധ്യാപകരും അവിടെ നിന്നും യാത്രയായി.

=== കളിയും ചിരിയും സ്വാന്തനവും കമ്പ്യൂട്ടർ പരിശീലനവുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്പെഷ്യൽ സ്കൂളിൽ ===
കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 5- 11 -2025ൽ മച്ചിപ്ലാവ് സ്പെഷ്യൽ സ്കൂൾ സന്ദർശിച്ചു .10 കുട്ടികളും രണ്ട് അധ്യാപകരും അടങ്ങുന്ന സംഘമാണ് സ്കൂളിൽ പോയത് കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട അടിസ്ഥാന അറിവുകൾ അവിടുത്തെ കുട്ടികൾക്ക് പകർന്നു നൽകുകയായിരുന്നു സന്ദർശനത്തിന്റെ ഉദ്ദേശം. ആദ്യമായി കമ്പ്യൂട്ടർ എന്താണ് എന്നതിനെപ്പറ്റി അവിടുത്തെ കുട്ടികൾക്ക് അറിവ് നൽകുന്ന സ്ലൈഡ് പ്രസന്റേഷൻ ആയിരുന്നു അതോടൊപ്പം കമ്പ്യൂട്ടറിന്റെ ഓരോ ഭാഗങ്ങളും എന്താണെന്നും അതിന്റെ ഉപയോഗം എന്താണെന്നും കുട്ടികളെ കാണിച്ചുകൊടുത്ത് മനസ്സിലാക്കി. പിന്നീട് മൗസ് ബാലൻസിങ്ങിനുള്ള നിരവധി ഗെയിമുകൾ അവരെക്കൊണ്ട് കളിപ്പിച്ചു. നമ്മളെ അത്ഭുതപ്പെടുത്തിക്കൊണ്ട് വളരെ വേഗത്തിലാണ് അവിടുത്തെ കുട്ടികൾ മൗസ് ബാലൻസ് ചെയ്ത് ഗെയിമുകൾ കളിച്ചത് കുട്ടികൾ വളരെ ഉത്സാഹത്തിലും സന്തോഷത്തിലും ആയിരുന്നു ഈ ക്ലാസ്സിൽ പങ്കെടുത്തത്. അതിനുശേഷം ടൈപ്പിംഗ് പരിശീലനം ആയിരുന്നു നൽകിയത് .അവരവരുടെ പേര് അവരെക്കൊണ്ട് തന്നെ ലിബർ ഓഫീസ് റൈറ്ററിൽ ടൈപ്പ് ചെയ്യിപ്പിക്കുകയും അത് എഡിറ്റ് ചെയ്യാൻ പഠിപ്പിക്കുകയും ചെയ്തു. പിന്നീട് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെ തയ്യാറാക്കിയ അനിമേഷൻ വീഡിയോ കാണിച്ചു കൊടുക്കുകയും അവർ തന്നെ തയ്യാറാക്കിയ സ്ക്രാച്ച് ഗെയിംസ് കളിപ്പിക്കുകയും ചെയ്തു. കമ്പ്യൂട്ടറും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അവർക്കായി പാട്ടുപാടുകയും നൃത്തം വയ്ക്കുകയും ചെയ്തു അംഗങ്ങൾ വളരെ ക്ഷമയോടും സ്നേഹത്തോടെയും ആയിരുന്നു അവിടത്തെ കുട്ടികൾക്ക് കാര്യങ്ങൾ പറഞ്ഞ് കൊടുത്തത് എന്നത് എടുത്തു പറയേണ്ട ഒരു കാര്യമാണ്.അവസാനം അവർക്കായി പാട്ട് വെച്ചുകൊടുത്ത് അവരുടെ കൂടെ നൃത്തവും ചെയ്തു കുട്ടികൾക്ക് മധുര പലഹാരങ്ങളും നൽകിയാണ് ഫാത്തിമ മാതയിലെ ലിറ്റിൽസ് അംഗങ്ങൾ അവിടെ നിന്നും തിരികെ യാത്രയായത്. സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്കും,ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും ഒരുപോലെ സന്തോഷവും വിജ്ഞാനവും നൽകിയ ഒരു സന്ദർശനം ആയിരുന്നു ഇത്.
=== അംഗൻവാടിയിലെ കുരുന്നുകളോടൊപ്പം ഒരു ദിനം ===
കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി 6- 11 -2025ൽ അടിമാലിയിലെ ഉദയ അംഗനവാടി സന്ദർശിക്കുകയുണ്ടായി. കുരുന്നുകൾക്ക് കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട പരിശീലനം നൽകുകയായിരുന്നു സന്ദർശനത്തിന്റെ ലക്ഷ്യം ഉച്ചമയക്കത്തിന്റെ ആലസ്യത്തിൽ ആയിരുന്ന കുരുന്നുകളെ വളരെ പെട്ടെന്ന് തന്നെ കൂട്ടാക്കിയെടുക്കാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി. പിന്നീട് വിവിധ ഗെയിമുകൾ, വീഡിയോ പ്രദർശനങ്ങൾ ആക്ഷൻ സോങ്സ്, കെ ലെറ്റർ എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ടൈപ്പിംഗ് ജി കംപ്രൈസിലെ വിവിധ ഗെയിമുകൾ എന്നിവയിലെല്ലാം കുഞ്ഞുങ്ങൾക്ക് പരിശീലനം നൽകി. കുഞ്ഞുങ്ങൾ വളരെ ശ്രദ്ധയോടും ആകാംക്ഷയോടും ആയിരുന്നു ഓരോ വിഭാഗത്തിലും ഉള്ള പരിശീലനത്തിൽ പങ്കുചേർന്നത്.കമ്പ്യൂട്ടറിന്റെ മൗസ്,കീബോർഡ് എന്നിവയുടെ ഉപയോഗം എല്ലാം കുഞ്ഞുങ്ങൾക്ക് അംഗങ്ങൾ മനസ്സിലാക്കി കൊടുത്തു. ടക്സ് പെയിന്റിംഗ്  പോലെയുള്ള കളറിംഗ് സോഫ്റ്റ്‌വെയർ വളരെ താല്പര്യത്തോടെയാണ് കുഞ്ഞുങ്ങൾ പരിശീലിച്ചത്. സാങ്കേതികവിദ്യകൾ അനുദിനം വികസിക്കുകയും പ്രചരിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ അംഗൻവാടി മുതലേ കുഞ്ഞുങ്ങൾക്ക് ഈ മേഖലയിൽ പരിശീലനം നൽകേണ്ടത് ആവശ്യമാണ്. അംഗനവാടിയിലെ കുരുന്നുകൾ വളരെ പെട്ടെന്നാണ് കൃത്യമായ മൗസ് ബാലൻസോടെ ലാപ്ടോപ്പ് ഉപയോഗിക്കാൻ തുടങ്ങിയത്. വിജ്ഞാനവും കളിചിരികളും സ്നേഹവും നിറഞ്ഞ കുറച്ചു മണിക്കൂറുകൾ അവിടെ ചെലവഴിച്ച ശേഷമാണ് അംഗങ്ങളും അധ്യാപകരും അംഗൻവാടിയിൽ നിന്നും മടങ്ങിയത് കുഞ്ഞുങ്ങൾക്കായി മിഠായുടെ മധുരവും നൽകിയാണ് അവിടെ നിന്ന് പോന്നത്.